ഒരുയാത്രാമൊഴി …. Shyla Nelson
ഇന്നുഞാൻ നിന്നോടു വിടചൊല്ലു,മീവേളനെഞ്ചക,മമർത്തിപ്പിടിച്ചിടട്ടേ… പെരുമ്പറകൊട്ടുമീമനസ്സിന്റെവാതിലുംഇനിയൊട്ടുമെല്ലെയൊന്നടച്ചിടട്ടേ… എത്രമേൽ വേഗം മറന്നുപോ,യൊക്കെയുംസ്നേഹമാ നിഘണ്ടുവിൽ ഇല്ലയെന്നോ? അവസരം നോക്കി നീ ലക്ഷ്യ,മണഞ്ഞിടാൻ മുഖദാവി,ലതന്തേ ചൊല്ലിയില്ലാ ? നീയുള്ള മമലോകംകൊന്നപോലെന്നതുംവർണ്ണങ്ങൾ പൂത്തതും മറന്നുപോയോ! നീയെന്ന സൂര്യന്റെ ചുറ്റിലായ് ചുറ്റുന്നചന്ദ്രികയല്ലെ ഞാ,നോർമ്മയില്ലേ ? നീനിന്റെ ‘സർവ്വവു’മെന്നന്നുചൊല്ലിനൽഭാഗ്യത്തെക്കുറിച്ചു കിനാവു കണ്ടു…