Category: അറിയിപ്പുകൾ

ഭൂമിയിലെ മാലാഖമാർ

രചന : ജോസ് രാജേഷ് ഫ്രാൻസിസ് ✍️ ആശുപത്രിയിലെ നഴ്സുമാരെ ഭൂമിയിലെ,മാലാഖമാരെയാട്ടാണ് കാണുന്നത് നമ്മുടെ,രോഗങ്കൾ മാറുവാനായി വെളുപ്പനെ മുതൽ,പാതിരാത്രിവരെ നിർത്താതെ ജോലി, ചെയ്യാൻവർ.അക്ഷരാർഥത്തിൽ അവർ ചെയുന്ന സേവനം,വേറെ ആർക്കും ചെയ്യാൻ സാധ്യമല്ല ഒരു,കൊച്ചു കുട്ടി തൊട്ടു മുതിർന്ന വ്യകതിവരെ,ഏറെ ആദ്രിക്കുന്ന ഒരു…

അമ്മ

രചന : സിന്ധു പി.ആനന്ദ്✍️ കണ്ണീരടരുന്നനീർമണി,ചുണ്ടിനാൽഒപ്പിയെടുത്തെൻ്റെകണ്ണിനും കരളിനുംആത്മഹർഷോന്മാദംപകർന്നശുഭപ്രഭാതമാണമ്മ .നിനയാത്തനേരത്തെദുരന്തഭൂമിയിൽതായ് വേരായിആത്മധൈര്യംപകരുന്നപ്രഭാവമാണമ്മ .പനിച്ചു പേടിച്ചുകിടുങ്ങി കരയുമ്പോൾസാമിപ്യംകൊണ്ടെൻ്റെവ്യാധിക്കു ശമനംപകരുന്നപ്രതിവിധിയാണെൻ്റമ്മ.സന്ധ്യയിൽ തുടത്തസൂര്യന്യംഇരുളലനീക്കിയനിലാവുംനീ തന്നെയെന്ന്പറയാതെയറിഞ്ഞനീണ്ട വഴികളിൽകാത്തിരിപ്പിൻ്റെപുണരുന്നരോർമ്മ –യാണമ്മ.മുഖപടം മാറ്റിയഏകാന്ത വേളയിൽനിന്നിലെപ്രതിച്ഛായകണ്ടു ഞാൻ എന്നിലുംസ്നേഹച്ചരടിനാൽബന്ധിച്ച കാര്യസ്ഥ.കാലത്തിൻ കൈകളിൽഅകലേക്ക് മായുമ്പോൾശിശിരകാലത്തിലെകൊഴിയുന്ന ഇലകൾ പോൽഅടർന്നു മറയുന്നസ്മൃതിയുടെ താരാട്ടാണമ്മ.

ജയ് ഭാരത്

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ നരജാതികളല്ല ഭീകരർപരനാറികൾ,നീചജീവികൾ!മതിയിൽ മതതീവ്രചിന്തകൾ,അതിരറ്റു പുലർത്തിടുന്നവർ! ഇനിയെന്തിനു നോക്കിനിൽപ്പു നാംതനിരൂപമെടുത്തു കാട്ടുവാൻ?തുലയട്ടെ നമുക്കുമുന്നിലായ്കലിമയ്ക്കു വിധേയമാക്കിയോർ മടിവേണ്ട നമുക്കൊരൽപ്പവുംഉടനങ്ങു തകർത്തെറിഞ്ഞിടാൻചുടുചോരയൊഴുക്കിടുന്നവർ-ക്കിടനെഞ്ചിലിടംകൊടുത്തിടാ ഇതുഭാരത,മാർഷഭാരതംഇതിഹാസ പുരുഷഭാരതം!മതമെന്നതിനപ്പുറം ജന-ഹൃദയത്തെയറിഞ്ഞ ഭാരതം ഇവിടം മറതന്നുറവിടംഇവിടം വസുദൈവഗേഹവുംഇവിടം മുനിവംശജാതരാൽനവചിന്തകൾ നെയ്ത,തായ്നിലം! അരികൾക്കു തഴയ്ക്കുവാൻ കര-ളൊരുവേള,പകുത്തുനൽകിനാംഅവർനിൽപ്പു നമുക്കുമുന്നിലായ്വിരൽ…

ഒരു പ്രാർത്ഥനാ ഗാനം*

രചന : ജീ ആർ കവിയൂർ✍️ സർവ്വശക്തനാം ദൈവമേ!ഉള്ളഴിഞ്ഞു പ്രാർത്ഥിക്കുന്നേൻ!രാജ്യത്തിൻ അതിരു കാക്കുംസൈനീകർക്കും അവിടെ നിവസിക്കുംജനങ്ങൾക്കും അനന്തശക്തിയുംശാന്തിയുമേകണമേ!അചഞ്ചലമാം മനസ്സോടെഭയരഹിതമായ് ജീവിക്കാനുംധൈരവിവേകം നൽകണേ,കണ്ണീരില്ലാതെ കനിവിൻ വഴിയേനടക്കാൻ തുണയായിരിക്കണേജഗദീശ്വരാ!കൃപാനിധേ! കാക്കേണം പടയാളികളെ,കൊടുംങ്കാറ്റാം ഭീഷണികളിൽ നിന്നുംകുടുംബ ഐശ്വര്യത്തിൻ ദീപമായ് തെളിയണേ,ദിനരാത്രങ്ങൾതോറുംസംരക്ഷണമേകണമേ!അവിടത്തെയടിയങ്ങൾക്കായ്പകയൊഴിയും സമാധാനം നൽകണേ,മനസ്സിന് തണലായ്, കനിവായ്…

മാ നിഷാധാ

രചന : സുനിൽ തിരുവല്ല✍️ തുടങ്ങിയ വസന്തത്തിൽജീവിതം പൂക്കും മുമ്പേഅവളുടെ നെറ്റിയിൽചോര വീഴ്ത്തിസിന്ദൂരം മറച്ച ഭീകരത !പറിച്ചെടുത്ത കരളിനെചുട്ടെടുത്ത ഭീകരത !കുഞ്ഞിളം മേനികളെചിതറിത്തെറിപ്പിച്ച ക്രൂരത !ജീവിതം ആഘോഷമാക്കാൻ –മാത്രം എത്തിയോരെആക്രോശിച്ചു ,കത്തിച്ചു ചാമ്പലാക്കിയകൊടും ഭീകരത !എന്നിട്ടുമാ കൈകൾപിന്നെയും നീണ്ടു വരുന്നു !‘മാ…

എൻ.കെ. ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ന്യൂയോർക്കിൽ ഓഗസ്റ്റ് 24 ഞായർ; ഫോമാ മെട്രോ റീജിയൺ ആതിഥേയർ.

മാത്യുക്കുട്ടി ഈശോ✍️ ന്യൂയോർക്ക്: അകാലത്തിൽ പൊലിഞ്ഞ വോളീബോൾ താരമായിരുന്ന എൻ. കെ. ലൂക്കോസിന്റെ സ്മരണാർഥം വർഷംതോറും അമേരിക്കയിലും കാനഡയിലുമായി നടത്തിവരുന്ന 18-മത് എൻ.കെ.ലൂക്കോസ് മെമ്മോറിയൽ നാഷണൽ വോളീബോൾ ടൂർണമെന്റ് ഓഗസ്റ്റ് മാസം 24 ഞായർ ന്യൂയോർക്ക് ക്വീൻസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ…

കരിമുകിലിൻ കരളലിവ്

രചന : സതി സുധാകരൻ ✍ മീനച്ചൂടു സഹിച്ചീടാതെകാട്ടുമൃഗങ്ങൾ നാട്ടിലിറങ്ങി.തുള്ളിക്കളിച്ചൊരു കാട്ടാറുംമണലാരണ്യംപോലെ കിടന്നു.കാട്ടിൽ കിളിർത്ത പുൽമേടുകളുംചൂടാൽ വാടിക്കരിഞ്ഞു കഴിഞ്ഞു.ഭക്ഷണമില്ലാ കാട്ടുമൃഗങ്ങൾതീറ്റകൾ തേടി നടന്നു തുടങ്ങിനാട്ടിൽ കണ്ടവയൊക്കെ തിന്നുമാനവർ പേടിച്ചോടി നടന്നുപാട്ടും പാടി നടന്നൊരു കിളികൾദാഹജലത്തിനു കേണു തുടങ്ങി.കരിമുകിലിന്റെ കരളലിയിച്ച്വേഴാമ്പലുകൾ കേണു കരഞ്ഞുകരിമേഘങ്ങൾ…

2026-2028 ഫോമാ ജനറല്‍ സെക്രട്ടറി സ്ഥാനത്തേയ്ക്ക് പോള്‍ പി ജോസിനെ ന്യൂയോര്‍ക്ക് മെട്രോ റീജിയന്‍ നാമനിർദ്ദേശം ചെയ്തു

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: അമേരിക്കൻ മലയാളീ സംഘടനകളുടെ ഏറ്റവും വലിയ സംഘടനയായ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഓഫ് അമേരിക്കാ (FOMAA) യുടെ 2026-2028 വർഷത്തേക്കുള്ള ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പത്രിക സമർപ്പിക്കുന്നതിന് പോൾ പി ജോസിനെ ഫോമാ ന്യൂയോർക്ക് റീജിയൺ…

പൂരം വൈബുകൾ.

രചന : ജോൺ കൈമൂടൻ. ✍ പൂരങ്ങളിൽപൂരമാണു തൃശ്ശൂർപൂരം;പൂരച്ചമയങ്ങൾ, പൂരവിളംബരം,പൂരപ്പകൽകൊട്ടി ഇലഞ്ഞിത്തറമേളം,പൂരത്തിൽകരിവീര നിരയുംനിറയും. പൂരത്തിൽ കുടമാറ്റമാകുന്നൊരുദ്വേഗം,പൂരംനിലയ്ക്കവേ കരിമരുന്നിൻകേളി.പൂരംതൃശ്ശൂരിന്റെ മനസ്സിന്റെസായൂജ്യം,പൂരം ഉലകത്തിനായുള്ള പൈതൃകം. പൂരമെനിക്കൊന്നു ദർശിക്കണംപിന്നെപൂരപ്പറമ്പിൽ നുഴഞ്ഞൊന്നുനീങ്ങണം,പൂരത്തിൽ കൊട്ടിക്കയറവേ ആടണംപൂരത്തിൻ കരിനിരയിൻചൂരുപേറണം. പൂരമൊരാണ്ടിന്റെ വൈകാരികഭ്രമംപൂരമോ ശക്തമാം ആചാരാനുഷ്ഠാനം,പൂരംകലരാതിരുപ്പുറയ്ക്കില്ലില്ലംപൂരമില്ലാത്ത തൃശ്ശൂരപൂർണ്ണംനിജം!

രാഗഹാരം

രചന : എം പി ശ്രീകുമാർ✍ വിരിഞ്ഞ പൂവ്വെനിറഞ്ഞ പൂവ്വെമനസ്സിലെന്താണ് ?മറഞ്ഞിടാത്തനിറഞ്ഞ നിൻ ചിരിപറഞ്ഞതെന്താണ്?മറഞ്ഞിരുന്ന്മനം കുളിർക്കുംമധുരമെന്താണ്മറന്നു പോയമണിക്കിനാക്കളോർത്തെടുക്കയൊമുറിഞ്ഞുപോയരസച്ചരട്കോർത്തെടുക്കയൊനിറഞ്ഞിടുന്നമധുകണങ്ങൾനുകർന്നിരിപ്പാണൊതിരയടിയ്ക്കുംആനന്ദാമൃതനിർവൃതി കൊൾകയൊപ്രകൃതി നിന്നിൽനിറഞ്ഞ കാന്തിചൊരിഞ്ഞു തന്നില്ലെവസന്ത മിന്ന്വിരുന്നു വന്ന്നിന്നിൽ നിറഞ്ഞില്ലെവസുന്ധര തൻപുണ്യ മാകവെനിന്നിൽ പകർന്നില്ലെവിടർന്ന ചുണ്ടിൽതഞ്ചും മധു നീയാർക്കായ് കരുതുന്നുഇതൾ വിടർത്തികരൾ വിടർത്തിയിളകിയാടുവാൻഇതിലെ വരുംരാജകുമാരനെകാത്തിരിപ്പാണൊ?വിരിഞ്ഞ…