മിഥുനമഴ
രചന : എം പി ശ്രീകുമാർ ✍️. മിഥുനമഴ പെയ്യുന്നു മധുരം പകർന്നുമധുമാരി പൊഴിയുന്നു മാധവം പോലെ !ചടുലമഴ പെയ്യുന്നു കുടുകുടാ വീണ്ടുംതുടികൊട്ടി തുടികൊട്ടി പാടുന്ന പോലെചപലമഴ തരളമാം കൈകളാൽ മെല്ലെകുളിർവെള്ളം കോരിയൊഴിക്കും ചിലപ്പോൾപലപല താളത്തിൽ മിന്നിത്തിളങ്ങികിലുകിലെ തരിവള പോലെ കിലുങ്ങിതരളകപോലങ്ങളിളകി…