🌹🌹 ഉഷസ്സിൽ വിടരും പൂക്കളോടൊപ്പം🌹🌹
രചന : കൃഷ്ണമോഹൻ കെ പി ✍️ തുമ്പപ്പൂ തന്നുടെ വെണ്മയെക്കണ്ടിട്ടാ ,തൂവാന മേഘം വിളറിടുന്നുമുക്കുറ്റി പേറുന്ന മഞ്ഞ നിറം കണ്ടു,മുഗ്ദ്ധയായ് നില്ക്കുന്നു, പൊൻവെയിലും……ശംഖുപുഷ്പത്തിൻ്റെ നീല നിറം പാർത്ത്,ശങ്കയാർന്നീടുന്നു, നീലാംബരം …..ചെമ്പരത്തീയുടെ,ചോപ്പു നിറം കണ്ടു,ചെമ്മാനം, തന്നെ മറന്നു നില്പൂ ,…..കനകാംബരത്തിൻ്റെ ശോഭ…