Category: അറിയിപ്പുകൾ

🙏 ഈശ്വരൻ🙏

രചന : കൃഷ്ണമോഹൻ കെ പി ✍ 🌿 ഒരു സങ്കല്പമോ, സത്യമോ, അതോ മിഥ്യയോ!!!🌿ഇഹത്തിലും പരത്തിലും അനശ്വരനായി നിന്ന്ഇമകളാൽ കാലത്തെയും നയിക്കുന്നവൻഇഹലോകവാസികളെ,അഹങ്കാരമുക്തരാക്കാൻഇളകാതെയിരിയ്ക്കുന്ന, ബ്രഹ്മതത്വം താൻഉളവാകുമഹന്തയെ , ഉന്മൂലനം ചെയ് വതിന്നായ്ഉടലില്ലാതിരിയ്ക്കുന്നു ഉയിരോടവൻഉന്മാദ ,ത്തിരകളിൽ ജീവജാലം നീന്തിടുമ്പോൾഉണർത്തുന്നൂ കാമ്യമാകും ജീവസത്യത്തെ….അദ്രി ,…

മുറ്റത്തെ മന്ദാരം

രചന : ജോസഫ് മഞ്ഞപ്ര✍ വസന്തമണഞ്ഞപ്പോൾ പൂത്തുപുഷ്പിച്ചെന്റെമുറ്റത്തെ മന്ദാരംഎന്റെ സ്നേഹമന്ദാരം.ഋതുമതിയായ് പൂവിൽമധു നിറഞ്ഞു അവൾമാരനെ കാണാൻ കാത്തുനിന്നു.കാതര മിഴിയോടെ നോക്കിനിന്നുമാരന്റെ മാറോടു ചേർന്നു നിൽക്കാൻഅധരത്തിലാദ്യത്തെ മുദ്രയേൽക്കാൻഅനുരാഗവതിയായി മൃദു സ്മിതത്തോടെമദാലസയായവൾ കാത്തുനിന്നു. പൂത്തുനിന്നു.മാരനായണഞ്ഞൊരു ശലഭസുന്ദരൻവർണ്ണ കുപ്പായമിട്ടൊരു പുലർവേളയിൽമധുനുകർന്നു അവൻ മലരിന്റെ മദനന്നായിആദ്യചുംബനലാസ്യലയത്തിൽശ്രുംഗാര ലോലയായ്…

പ്രകൃതി.

രചന : രാജേഷ് ദീപകം✍ നീ തീർത്തവിസ്മയത്തിനപ്പുറംഒന്നുമേയില്ലതിരിച്ചറിയുന്നില്ലമാനുഷർ.ഉത്തുംഗശാസ്ത്ര കൊടുമുടി കേറിയോ!?സൗരയൂഥങ്ങളിൽനാം വെന്നിക്കൊടിപറത്തിയോ!?സൗന്ദര്യസങ്കൽപ്പ ങ്ങളിൽവെണ്ണിലാചന്ദനകിണ്ണം…….അവിടേക്ക് കാൽകുത്തിയശാസ്ത്രംജയിച്ചുവോ!!?നിലാവും മഴവില്ലുംമഴയും കാർ മേഘവും നീ തീർത്ത പ്രപഞ്ചവിസ്മയം.ശിലകളിൽ നീ തീർത്ത ശില്പചാതുരി.ഒഴുകും പുളിന ങ്ങളിൽജലധാരയായിമിഴികളിലത്ഭുതംകാനനവഴികളിൽനിതാന്തനിശബ്ദത.ഞൊടിയിടയിൽനീയൊന്നുപിണങ്ങിയാൽതീർന്നു സർവ്വസ്വവും.പ്രളയമാകുമ്പോൾമഴതൻ സൗന്ദര്യം മറന്നുപോകുന്നു നാം.ശാപവചനങ്ങൾചൊല്ലീടുന്നു.കൊടിയവേനലിൽ മഴയ്ക്കായി പ്രാർത്ഥന.ഒന്നോർത്താൽ ജീവിതം തന്നെഅതിനുത്തരംആകുന്നവല്ലോ!!?ഉരുൾപൊട്ടലായിമേഘവിസ്ഫോടന…

ഋതുപരിണാമം.

രചന : ജയരാജ്‌ പുതുമഠം.✍ ചുളിഞ്ഞ ഹൃദയത്തിൻതളർന്ന ധമനിയിലണിയാൻഅപരിചിതരാഗങ്ങൾതേടി‘കർണ്ണാടക’ത്തിലും‘ഹിന്ദുസ്ഥാനി’യിലുംസ്വരസ്ഥാനങ്ങളേറെകയറിയിറങ്ങി പഥികൻജാലകപ്പഴുതിലൂടെ ചിതറിയഋതുപരിണാമ രശ്മികളിൽസമയസന്ധിതൻ ഗന്ധംസപ്തവർണ്ണ നൃത്തച്ചുവടുകളായ്തെളിഞ്ഞു അകക്കാഴ്ചയിൽനാട്യമില്ലാതെജീവസാമ്രാജ്യത്തിൻഉദ്യാനപാലകാ…മേഘരാജ്യങ്ങളിൽ അങ്ങയോട്കേണുനിന്ന ദിനങ്ങളിൽഒരു നാദശലഭം പറന്നുവന്നെന്റെതോളിൽ മന്ത്രിച്ചു“നെടുവീർപ്പുകളുടെചിലങ്കമണികളിൽനിന്ന്അപസ്വരങ്ങൾകൊഴിഞ്ഞു വീണിരിക്കുന്നു”ഏറ്റുവാങ്ങൂ, കാലം നീട്ടുന്നകനിവിൻ പാരിതോഷികങ്ങൾ “യാരോ ഒരാൾ അവിരാമംഉള്ളിന്റെയുള്ളിൽ കാറ്റുവിതച്ച്ഹാർമോണിയത്തിൽതിരയിളക്കം തീർക്കുന്നു.

മണിമുല്ല

രചന : സതി സുധാകരൻ പൊന്നുരുന്നി. ✍ ധനുമാസരാവിന്റെ ശീതളഛായയിൽമുറ്റത്ത് മണിമുല്ലപൂത്തുലഞ്ഞു.തൂവെള്ളച്ചേലയുംചുറ്റിയിരുന്നപ്പോൾപുതു മണവാട്ടിയാണെന്നോർത്തു പോയികാണുവാൻ കാണികൾ വന്നു നിരന്നപ്പോൾനാണത്താൽ തലതാഴ്ത്തി നിന്നവളുംമൂളിയലങ്കാരിയാം തേനീച്ച കൂട്ടങ്ങൾതേൻ നുകരായിട്ടോടിയെത്തികൃസ്തുമസ് ആഘോഷരാവു കണ്ടു അവൾപുതുവത്സരമേളവും കണ്ടു നിന്നു.മുറ്റത്തു പൂപ്പന്തൽ വിതാനിച്ചു നിന്നവൾപൂനിലാവൊഴുകുന്ന പാലാഴിയിൽകാറ്റിനെ പ്രണയിച്ച രാത്രി…

സൗന്ദര്യം

രചന : രാജേഷ് മനപ്പിള്ളിൽ✍ ഏവർക്കുമുണ്ടവരുടേതായൊരു സൗന്ദര്യംഏവരിലുമത് തെളിഞ്ഞിരുപ്പതുമുണ്ട്കണ്ടെടുക്കേണ്ടതായിട്ടൊന്നുമില്ലകാണാത്തതാണ് തിരിച്ചറിയാത്തതാണ് ആരും ആരേക്കാൾ സൗന്ദര്യമുള്ളവരല്ലഒരു രൂപവും മറ്റൊന്നിനേക്കാൾ മികച്ചതുമല്ലഏതിനുമുണ്ടതിൻ്റെതായൊരു വശ്യതഏത് നിറത്തിനുമുണ്ടതിൻ്റെതായ കാന്തി ഒന്നും ആരും സ്വയം സൃഷ്ടിച്ചതുമല്ലഒന്നിൻ്റേയുമേൽ ആർക്കും അധികാരവുമില്ലഒന്നു ഇടറിയാൽ തീരാവുന്നതേയുള്ളൂഒരു ഞെട്ടലിൽ കൊഴിയാവുന്നതേയുള്ളൂ കാണുമ്പോഴുള്ള ആകർഷണത്തിനപ്പുറംകൂടുമ്പോൾ തെളിഞ്ഞീടും…

രണ്ടു ചില്ലകളാണുണ്ടായിരുന്നത്,

രചന : ബിനു ആനമങ്ങാട് ✍️ രണ്ടു ചില്ലകളാണുണ്ടായിരുന്നത്,രണ്ടു ചില്ലകളേ ഉണ്ടായിരുന്നുള്ളൂ.നീ വന്നിരുന്നത്,അടർന്നു വീഴാറായകിഴക്കേ മരക്കൊമ്പിലാണ്.ആകാശത്തേക്ക് കൈനീട്ടിതപം ചെയ്യുന്ന പടിഞ്ഞാറെച്ചില്ലകരിഞ്ഞ ഇലകൾ പൊഴിച്ചു കണ്ണടച്ചു.നിനക്ക് കൂടൊരുക്കാനെന്നിൽകൊമ്പുകളോ പൊത്തോ ഇല്ലായിരുന്നു.രണ്ടേരണ്ടു ചില്ലകളേ ഉണ്ടായിരുന്നുള്ളൂ,നീ വന്നിരുന്നതോഅടർന്നു വീഴാറായ കിഴക്കേ മരച്ചില്ലയിലും!കൊമ്പടരും മുൻപ്നിനക്കു പോകാതെ വയ്യ,അതിജീവനത്തിന്റെ…

നഗരത്തോട്.

രചന : രാജശേഖരൻ✍ ദീപങ്ങളൊക്കെ കെടുത്തൂ നഗരമേജീവശോഭയ്ക്കു സ്നേഹ കൈത്തിരി വെയ്ക്കു.ദീപാവലിക്കസാധ്യമാം ജൈവദീപ്തിജീവകീടത്തിനാത്മപ്രകാശമാകും. തൈജസകീടങ്ങളോർപ്പിപ്പൂ നമ്മളെജൈവചേതസ്സാം ദേവി, പ്രകൃതിയമ്മ!പ്രകാശവർഷത്തിനപ്പുറം നിന്നെത്തുംചെറുരശ്മിയുമാത്മധൈര്യം പകരും. അകലെയാരോ അറിയാത്തൊരു ബന്ധുഅരികിലെത്തി കരങ്ങൾ പിടിക്കും പോൽ!ആകാശഗോളങ്ങളെത്രയോ സശ്രദ്ധംഅവനി സംരക്ഷണാർത്ഥം പ്രയത്നിപ്പൂ. നിയമങ്ങളണുയിട തെറ്റാതവർനിങ്ങളെ രക്ഷിപ്പൂ നിർവിഘ്നമെന്നെ ന്നും.കുഞ്ഞുണ്ണി…

ദേശസ്നേഹികൾ

രചന : സഫീല തെന്നൂർ✍ ബ്രിട്ടൻ എതിരെ പോരാടിയധീരനായകരെഭാരത ശില്പികളെ…..നിങ്ങൾ ഉണർത്തിയ ഭാരതം…..സ്വാതന്ത്ര്യത്തിൻ ഭാരതം……ജാതിമതങ്ങൾ മറന്ന് പൊരുതിയധീര ജവാന്മാരെ.,….വന്ദനം വന്ദനം ഭാരതമണ്ണിൻ വന്ദനം……സ്വാതന്ത്ര്യത്തിൻ അഭിമാനം…..വേഷം, ഭാഷ മറന്ന് പോരാടിയധീരജവാന്മാരെ……..നാടിൻ മോചനം നേടാൻജ്വലിച്ചു നിന്ന നായകരെ…….സമരമുഖങ്ങളിൽ പോരാടിജീവന്‍ വെടിഞ്ഞ ദേശസ്നേഹികളെ…….പിറന്ന മണ്ണിൽ സ്വാതന്ത്ര്യത്തിനുശബ്ദമുയർത്തിയ…

ജനനി ജൻമഭൂമി

രചന : എം പി ശ്രീകുമാർ✍ ഇപ്പോഴുമിത്രമേൽതേജസ്സിൽ വിളങ്ങുന്നഭദ്രേ പവിത്രമാം ഭാരതാംബേഉലയാതെ നീ നിറഞ്ഞാടിയ വസന്തങ്ങ –ളെത്രമേലുജ്ജ്വലമായിരിയ്ക്കും !ജഗത്തിന്റെ പാതിയിൽവനവാസിയായ് ജനസംസ്കാരം ശൈശവമായ കാലംഎത്രമേൽ പ്രഫുല്ലമായ്മാനവ സംസ്കാരത്തിൻപൂവ്വനമിവിടെ വിളങ്ങി നിന്നു !എത്ര നൂറ്റാണ്ടുകളിവിടേയ്ക്കു വന്നവർഅടവുകളോടടക്കിവാണു!എത്ര മുറിവുകളാഴത്തിലേല്പിച്ചുമായാത്ത പാടുകൾ മാത്രമാക്കി !എത്ര വികൃതമായികോറിവരച്ചിട്ടുകാർമഷിക്കോലങ്ങൾ…