അസ്വസ്ഥതകളുടെ
രചന : ദിവ്യ സി ആർ ✍️ അസ്വസ്ഥതകളുടെവെയിൽ നാവുകളെന്നെചുറ്റിവരിയുമ്പോഴൊക്കെയുംഞാനാ മടിത്തട്ടിലിടം തേടും.നിശ്ശബ്ദതകളുടെകൂരമ്പുകളെന്നിൽതുളച്ചിറങ്ങുമ്പോഴൊക്കെയുംഞാനാ താരാട്ടിന്നീണം തേടും.വിഹ്വലതകളുടെഒരായിരം കടന്നലുകൾഒന്നിച്ചാക്രമിക്കുമ്പോഴൊക്കെയുംഞാനാ നെഞ്ചോടു ചേർത്തെന്റെനിശ്വാസ പ്രകമ്പനങ്ങൾ പടർത്തും.ഒടുവിലാ വിറയാർന്നവിരലുകളെന്റെ നെറുകയിൽതീർത്ഥമാകുമ്പോൾ;അടർന്നു തുടങ്ങുന്നമിഴിത്തുള്ളികളിൽഞാനഭയം തേടുന്നു..!
