രക്തവും മാംസവും
രചന : ചെറിയാൻ ജോസെഫ്✍ ഒരു നറുനിലാവിന്റെ സാന്ദ്രമാം താരാട്ടിലലിഞ്ഞുഒറ്റക്കു വിരിഞ്ഞോരു പാതിരാപ്പൂവേ,മഞ്ഞലത്തുളുമ്പുന്ന രാപ്പാടി കേഴുന്നഉറയുന്ന യാമങ്ങളിൽ പുഞ്ചിരിച്ചോരുപ്പൂവേനിനക്കായ് മാത്രം കരുതുന്നുഎന്റെ ഞരമ്പുകളിൽ തുടിക്കുന്ന ചോരയുംഹൃദയത്തിൽപ്പിടക്കുന്ന ശ്വാസത്താളങ്ങളുംഞണുങ്ങിയ പിച്ചപ്പാത്രവുമായിപകലായപകലൊക്കെ നീയലഞ്ഞപ്പോൾഎന്റെ കരൾയുരുകിയൊലിച്ച വെയിലിന്റെകൊഴിഞ്ഞ ദലങ്ങൾ കുമിഞ്ഞുക്കൂടിയ ചക്രവാകത്തിൽനിന്നെ കുറിച്ചുള്ള കിനാക്കളുംകവിതയൂറുന്ന നിലാവുംനീറിപ്പിണഞ്ഞു…
