അത്തം വന്നു …. ശ്രീരേഖ എസ്
അത്തം വന്നു മുത്തം തന്നുപൊന്നോണത്തിനു നാന്ദി കുറിച്ചുകോടിവാങ്ങാം സദ്യയൊരുക്കാംകൊറോണാക്കാലമൊന്നു മാറട്ടെ തമ്മിലകലം പാലിച്ചങ്ങനെതൊടിയിലെ പൂക്കളിറുത്തീടാംഓണത്തപ്പനെ വരവേൽക്കാംഉള്ളതുകൊണ്ടൊരു സദ്യയുമാവാം. പരസ്പരം സ്നേഹം പങ്കുവെച്ചു –ള്ളതില്ലാത്തവർക്ക് നൽകീടാംഅതുകണ്ടുവരും മാവേലിതമ്പുരാൻഅനുഗ്രഹം നൽകി സന്തുഷ്ടനാവും ആർഭാടങ്ങളിത്തിരി കുറയ്ക്കാം ആഘോഷങ്ങളിനിയും വന്നീടുംഇത്തിരി ക്ഷമയാലൊത്തിരി നേടാംഅകലെയിരുന്നാശംസ നേർന്നീടാം.
