രക്ഷകൻ
രചന : കെ.ആർ.സുരേന്ദ്രൻ✍ ഗാസയിലെ കുട്ടികളെമരണഭയത്തേക്കാൾവിശപ്പിന്റെകഴുകൻ കണ്ണുകൾതുറിച്ചുനോക്കുന്നു.ആമാശയങ്ങളിൽ നെരിപ്പോടുകളെരിയുമ്പോൾമരണം അവർക്കൊരുവരമാകുന്നു.എയർ റേയ്ഡ്സൈറണുകൾഅന്തരീക്ഷത്തിൽഹുങ്കാരമാകുമ്പോൾമുതിർന്നവർവിഭ്രാന്തിയുടെ കണ്ണുകളോടെ അവരെനെഞ്ചോട് ചേർക്കുന്നു.മുതിർന്നവരുടെകണ്ണുകളിലെവിഭ്രാന്തിയുടെപൊരുളറിയാതെവായിക്കുമ്പോഴുംകുട്ടികൾവിശപ്പിന്റെനെരിപ്പോടുകളെ മാത്രംഭയക്കുന്നു.ഗാസയിൽകൊടിയശൈത്യകാലമാണിപ്പോൾ.വിശപ്പിനെഭയക്കുന്ന കുട്ടികൾമഞ്ഞിൻ തണുപ്പിൽപലപ്പോഴുംഉറഞ്ഞുപോകുന്നു.അപ്പോൾ മാത്രംഅവർവിശപ്പിൽ നിന്ന്,ശബ്ദമുയർത്താനാകാതെസ്വാതന്ത്ര്യംപ്രഖ്യാപിക്കുന്നു.മഞ്ഞ് അവർക്കായിരക്ഷകനായിവേഷം മാറിയെത്തുന്നു.ശത്രു പരുന്തായിറാഞ്ചാനെത്തുമ്പോഴേക്കുംഅവർമറവിയുടെ മഞ്ഞിൽപുതഞ്ഞ്പോയിരിക്കും.മഞ്ഞ്പലർക്കും,പലയിടത്തും,പലപ്പോഴും,പല അവതാരങ്ങളാണ്.