പ്രണയിക്കുമ്പോൾ
രചന : രാജു കാഞ്ഞിരങ്ങാട്✍️ അവൻ അവളോടു പറഞ്ഞു:പ്രിയപ്പെട്ടവളേ,പ്രണയം ജീവൻ്റെ പുഷ്പമാണ്അത് സ്വാഭാവികമായി വിടരുന്നു പ്രണയിക്കുമ്പോൾനാമൊരു പൂന്തോട്ടമായിത്തീരുന്നുവേരറ്റം മുതൽ ഇലയറ്റംവരെ നന-യുന്നുനിലാവിൻ്റെ നീരു കുടിച്ച ചകോരങ്ങളാകുന്നു അവൾ പറഞ്ഞു:പ്രിയപ്പെട്ടവനേ,അനുരാഗത്തിൻ്റെആഴങ്ങളെനിക്കറിയില്ലപ്രണയിക്കുന്നതെങ്ങനെ?!നിന്നെക്കുറിച്ച് ഓർക്കുവാനേയെനിക്കറിയൂ. അവർ പരസ്പരംമനസ്സുകൊണ്ടു ചേർന്നു നിന്നുമിഴികളിൽ നിന്ന് മിഴികളിലേക്ക്ഒരു മിന്നൽ വെട്ടം…