ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

സ്വത്വം

രചന : ശോഭ വി.എൻ പിലാക്കാവ് ✍ നേരമില്ലാർക്കുമിന്നൊന്നിനും മതിയില്ലപോരായിരുപത്തിനാലും തികയില്ല…..വീട്ടുപണിയാർക്കും കണ്ടാൽ പണിയല്ല ,വെട്ടം മുതലങ്ങിരുളും വരെയും…..വേതനമോയില്ല പോട്ടെന്ന് വെച്ചിടാംവേദനയാലെത്ര നേരവും പോകുന്നു…..വീട്ടിലെ പെണ്ണായ് മരുമകളായ് വന്നൂഭാര്യയായ് അമ്മയായ് നാത്തുനനിയത്തി !എത്ര പര്യായമവൾക്കേകിയെന്നാലോഎത്ര വിചിത്രം തൻ പേരതിലില്ലല്ലോ?ഏട്ടത്തിയമ്മ പി,ന്നാൻ്റി കുഞ്ഞമ്മയുംബന്ധങ്ങൾ…

ജീവിത വിജയം.

രചന : ദിവാകരൻ പികെ.✍ ദുശ്ശീലങ്ങളിൽ നിന്നും,പുതു ശീലങ്ങളിലേക്കുള്ളയാത്രയിൽ തപ്പിതടയുന്നുമറന്നുവെച്ച മോഹങ്ങൾയാത്ര ചൊല്ലി പിരിഞ്ഞുംപിരിയാതെ പിരിഞ്ഞ പോൽഇന്നും തുടരും ബന്ധങ്ങളുംകെട്ടുപിണഞ്ഞു കിടക്കുന്നു.ലക്ഷ്യ മില്ലാ യാത്രയിൽ,കണ്ടുമറന്ന മുഖങ്ങങ്ങളും,മാഞ്ഞു പോകുമോർമ്മകളും,കാലം വരക്കും നിഴൽ ചിത്രം.നാട്യമാകുന്ന സൗഹൃദങ്ങൾ….നിറഞ്ഞാടും ബന്ധങ്ങളിൽഅഭിനേതാക്കളായി മാറുന്നുമൂടിവെച്ച ഭൂതമായി പുറത്ത് ചാടുന്നു.നേട്ടത്തിനായി കാൽക്കൽ…

വിട ചൊല്ലവേ

രചന : സജീവൻ പി തട്ടേക്കാട് ✍ മിഴികൾമുത്തുമണിതുള്ളിച്ചിട്ടത്….നൊമ്പരങ്ങളെകിടത്തിയുറക്കിയപ്ളാറ്റ്ഫോമിലേക്കായിരുന്നുപിണക്കവും ഇണക്കവുംമൗനവും വിഷാദവുംചുടുചുംബനത്തിൻ്റെപൊള്ളുന്ന കനല്കളുംസമയത്തെ ശപിക്കുന്നനിമിഷത്തിൻ്റെ ധ്വനികളുംഎല്ലാം ഗ്രസിച്ച… പാവംപ്ലാറ്റ്ഫോം……ഗാഢമായ് പുണരുന്ന വേളയിൽമുഖങ്ങളിൽ…. നിഴലിച്ചത്വിടചൊല്ലലിൻ്റെ നൊമ്പരത്തിനുംസന്തോഷത്തിനും നിറം ഒന്നു മാത്രംഅടർന്ന് വീണ ഇലകളുടെ വർണ്ണംമനുഷ്യനായാലും..ചെടികളായാലുംഅടരുമ്പോൾ..വിളറിയനിറമല്ലോ…ഇന്നലെ പെയ്ത് തീരാതെപോയ മഴയുടെ ബാക്കി…ഇന്ന് പെയ്ത് തോരട്ടെമഴ…

നിണമണിഞ്ഞോർമ്മകൾ

രചന : ദിവാകരൻ പികെ✍ അരുതരു തിനിയുമെന്നെ,നിണ മണിഞ്ഞോർമ്മകൾ,പൂത്തു നിൽക്കും വഴി കളിൽ,തനിച്ചാക്കി പോകല്ലേ.മറവിയുടെ കരിമ്പടംമൂടി പ്പുതച്ച്ഇരുട്ടിനെ മാറോട് ചേർത്ത് പുണരട്ടെ,വസന്തത്തിന്റെ കാഹളമെൻ,കാതുകൾ ക്കിപ്പോൾ കുളിരേകുന്നില്ലനിറമുള്ളോർമ്മതൻവെള്ളി വെളിച്ചംതിര യടിക്കുമെൻഹൃദയ ഭിത്തിയിൽ.മങ്ങിയൊ രോർമ്മ ചൂ ണ്ട യിൽകുരുങ്ങി,ചോര പൊടിഞ്ഞു പിടയുന്നു.ഈറൻ പൊഴിയുമെൻമിഴികളിലുറ്റു,നോക്കാതെഇത്തിരിനേര മീവഴിയിൽ,ഒറ്റക്കിരുന്ന്,ചിതറുമെൻ…

ലോക തപാൽ ദിനം

രചന : ജോർജ് കക്കാട്ട് ✍ പോസ്റ്റ്മാൻ വന്നു വീണ്ടും,കത്തുകളുമായി ചിന്നും ചിന്നും.ഓരോ വീട്ടിലും സന്തോഷം,ചിലതിൽ ദുഃഖത്തിൻ മന്ദഹാസം. ചില കത്തുകൾ ദൂരെ നിന്നുവന്നു,പ്രിയപ്പെട്ടവരുടെ ഓർമ്മകൾ തന്നു.ചിലതിൽ ജോലിയുടെ വിശേഷം,ബാക്കിയുള്ളവ ബില്ലിൻ്റെ ഘോഷം. കാത്തിരുന്നു ഞാൻ ഒരു കത്തിനു വേണ്ടി,എൻ്റെ കൂട്ടുകാരൻ്റെ…

ചിതൽപ്പുറ്റുകൾ

രചന : എം പി ശ്രീകുമാർ✍ അമ്പലസ്വർണ്ണമടിച്ചുമാറ്റിആരൊ കടത്തിക്കളഞ്ഞുവത്രെ !ഒന്നിച്ചു ചേർന്നിട്ടു പുട്ടടിച്ചുഇമ്പത്തിലേമ്പക്കം വിട്ടുവത്രെ !അയ്യപ്പനെന്നതറിയില്ലോർക്ക് .അയ്യപ്പൻ, നന്നായറിഞ്ഞവരെ.ഭക്തന്റെ വിയർപ്പിൽ കായ്ച പണംപകിട കളിയ്ക്കാൻ നീയ്യെടുത്താൽഭഗവാന്റെ കൈകളാലെ പിന്നെപകിടകളിയ്ക്കും നിന്റെ ജൻമംഅയ്യപ്പഭക്തരെ വിഡ്ഢിയാക്കിഅമ്പലക്കൊള്ള നടത്തിയെന്നാൽഅഞ്ചു തലമുറ പിന്നിട്ടാലുംഅയ്യോ ഗതികെട്ടലയുമത്രെആസനത്തിൽ തീ പിടിച്ച…

ബിന്ദു മാളിയേക്കല്‍ നിര്യാതയായി

എഡിറ്റോറിയൽ✍ ഓസ്ട്രിയ : വിയന്ന പ്രവാസി മലയാളിയായ ശ്രി ബിജു മാളിയേക്കലിന്റെ പ്രിയ പത്നി ബിന്ദു മാളിയേക്കല് (46) നിര്യാതയായി. രണ്ട് വര്ഷമായി ജോലി ചെയ്തിരുന്നുന്നതു സൂറിച്ചിലായിരുന്നു. ഒക്ടോബര് ഒന്നാം തിയതി ജോലിയ്ക്കു പോകുന്ന വഴിയില് ഉണ്ടായ കാർ അപകടത്തെ തുടര്ന്നാണ്…

പ്രഭാതവന്ദനം

രചന : എം പി ശ്രീകുമാർ ✍ ദൈവമെഅവിടുന്ന് സമുദ്രവുംഞാനതിൽ ഒരു ജലകണവുമാകുന്നു.അവിടുന്ന് ഭൂമിയുംഞാനതിൽ ഒരു മൺതരിയുമാകുന്നു.ഈശ്വരാ,അങ്ങ്‌ സൂര്യനുംഞാനതിന്റെ ചെറുകിരണവുമാകുന്നു.അങ്ങ് മഹാകാലവുംഞാനതിലെ നിമിഷകണവുമാകുന്നു.ഭഗവാനെ,അങ്ങ് വായുമണ്ഡലവുംഞാനതിൽ ഒരു ശ്വാസകണവുമാകുന്നു.അവിടുന്ന് പ്രപഞ്ചംനിറഞ്ഞമഹാപ്രണവവുംഞാനതിൽ ഒരു സ്വരകണവുമാകുന്നു.ഇനിയൊരുനേരം,നീർക്കുമിളവായുമണ്ഡലത്തെയെന്ന പോലെ,അഹംബോധമകന്ന്അങ്ങയെയറിയുമ്പോൾഞാൻ സ്വതന്ത്രനാകുന്നു.അതാകാം ആത്മജ്ഞാനവും ജൻമസാഫല്യവും .

വിദ്യാരംഭം

രചന : തോമസ് കാവാലം.✍. അക്ഷരം നാവിൽ കുറിച്ചിടുമ്പോൾഅക്ഷയമാകുന്നു വിദ്യയെന്നുംആരംഭമെന്നതു നന്നാകുകിൽഅന്ത്യവും ശോഭനമാ മായിടുന്നു. അധ്യയനത്തിനു ശക്തിയേകിഅധ്യാപകകൃപയെത്തുമെന്നും.പുത്തനുണർവുമായെത്തും സുരൻമുത്തിയുണർത്തുന്ന പൂവുപോലെ. അജ്ഞതമാറ്റി മനസ്സിനുള്ളിൽവിജ്ഞാനബീജങ്ങളങ്കുരിക്കാൻതൃഷ്ണവളരട്ടെ മാനസ്സത്തിൽവൃക്ഷങ്ങളെന്നപോൽ നാട്ടിലങ്ങും. അന്ധനായ് വാഴുന്നമർത്യ നെന്നുംസാന്ത്വന സ്പർശമായ് തീർന്നിടുവാൻനേർവഴി കാട്ടുവാൻ നന്മയേകാൻനിറവായറിവിന്നെത്തിടുന്നു. അക്ഷരജ്ഞാനമാം നിത്യതയെമാക്ഷികമെന്നപോലിറ്റിച്ചേവംഈ ക്ഷിതിതന്നിലെ,യല്ലലെല്ലാംഈ ക്ഷണം…

നവരാത്രിസ്തുതി.

രചന : ബിനു. ആർ ✍ ജഗദംബികേ മൂകാംബികേ വരദായിനിനവരാത്രി വന്നെൻമുന്നിൽ കരതലംനീട്ടവേ,തന്നു മലയാളഭാഷതൻവരദക്ഷിണ, എഴുതു, ദേവിഭജനം.കരതലാമലകം പോലെൻതൂലിക-ത്തുമ്പിൽ നിന്നും ഉതിർന്നുവീണുഅമ്പത്തൊന്നക്ഷരങ്ങളിൽ മധുരംനിൻ പാദാരവിന്ദം,മനോമോഹനം,സൗപാർണ്ണികാതീർത്ഥാഭിഷേകയാൽ.അമ്മേ മൂകാംബികേ നാവിലത്താദരംമുഴങ്ങുന്നു നിന്നർച്ചനപദമലരുകൾവാണീദേവി, നിൻ ശ്രുതിയിലലിഞ്ഞീടാൻനൽകൂയീജന്മം മുഴുവൻ സ്നേഹാദരം.സുനീലവേണുസുഭഗേ,യെന്നഞ്ജലി,നിന്നിൽ നിറയുമെങ്കിൽ, തരൂ ഭാഗ്യസൂക്തം,ആയൂസിന്നറ്റംവരേയ്ക്കുംഭാഷാർച്ചന ചെയ്‌തീടുവാൻവരദാഭയീ നിന്മുന്നിൽ…