വേട്ടക്കാരൻ രൂപപ്പെടുന്ന വഴി
രചന : ഖുതുബ് ബത്തേരി✍ കനപ്പെട്ട വാക്കുകളെയല്ലാംമൗനത്തിൽ ബന്ധിച്ചുകൊണ്ടുനാംഇരകളാവുന്നു.വേട്ടക്കാരന്റെധൈര്യംഇരകളുടെ നിശബ്ദതയിൽ കോർത്തിരിക്കുന്നു.അധികാരികൾ,മതം,അന്തിചർച്ചകളിൽഉശിരുകൊള്ളുന്നമീഡിയകൾവേട്ടക്കാരന്റെവിവിധ വേഷപകർച്ചകൾ.നിർവ്വചിക്കാനാവാത്തചിരിയിൽവിപത്തുകളിലേക്ക്വഴിനടത്തുന്ന പലമുഖങ്ങൾ.നക്ഷത്രതിളക്കമുള്ളവാനിലേക്കവർവിരൽ ചൂണ്ടുംപ്രഭാതം പ്രദോഷത്തെഗർഭംധരിക്കുംവരെഇരകളതിൽമുങ്ങിനിവരുംഒടുവിലെല്ലാം മായയാവുമപ്പോൾ.അവിശ്വാസത്തിന്റെ താളിയോലയിൽസ്വന്തം നിഴലുപോലുംസ്ഥാനംപിടിക്കുംവിധംനിസ്സംഗതയുംദൗർബല്യവുംനമ്മെ വേട്ടയാടും.ഒടുവിലാവിധിയിൽ ഇരയാക്കപ്പെടുന്നവർവേട്ടക്കാരനായിരുന്നുശരിയെന്നുകുറ്റസമ്മതം നടത്തും.🧿🧿🧿🧿🧿🧿🧿🧿🧿🧿