സെൽഫിഷ് ആകാൻ എന്തോരം കാരണങ്ങൾ ആണ്. 😌വീക്നെസ്
രചന : ജിബിൽ പെരേര ✍. വറുത്തമീൻഎന്റെയൊരു ‘വീക്നെസാ’യിരുന്നു.ചൂണ്ടയിടൽഎന്റെ ഇഷ്ടഹോബിയും.മണ്ണപ്പം ചുട്ട് കളിച്ചിരുന്ന കാലംതൊട്ട്മണ്ണിരകളെന്റെഉറ്റചങ്ങാതിമാരായിരുന്നു.എന്നിരുന്നാലും,മീനുകളുടെ ഇഷ്ടഭക്ഷണമായമണ്ണിരകളില്ലാതെഞാനെങ്ങനെയാണ് ചൂണ്ടയിടുക?സ്രാവുകളെ ഞാൻ പിടിക്കാറില്ല.അവ ,ചൂണ്ടയിൽ കൊത്തിയാൽവള്ളംപോലും മുക്കിക്കളയുമെന്ന്അച്ഛൻ പഠിപ്പിച്ചതെനിക്കോർമ്മയുണ്ട്.അബദ്ധത്തിലെങ്ങാനുംചൂണ്ടയെ ലക്ഷ്യമാക്കി വരുന്നസ്രാവുകൾക്ക്ബാക്കിയുള്ള ഇരകൾകൂടി കൊടുത്ത്ലോഹ്യത്തിൽ തടിയൂരുന്നത്ആ നടുക്കടലിലുംഎന്റെ പ്രധാന കലയായിരുന്നു.കൂരിയെന്റെ ഇഷ്ടമീനാണ്.പള്ളനിറയെ മുട്ടകളുള്ളവലിയ കൂരികളെപരിക്കേൽക്കാതെകടലിലേക്ക്…
