Category: ടെക്നോളജി

നര

രചന : സജീവൻപി. തട്ടയ്ക്കാട്ട് ✍ നരവന്നമനസ്സിന്നുരയ്ക്കുന്ന മോഹങ്ങൾവർണ്ണങ്ങൾ പകർന്നുമോഹങ്ങൾ തുരുതുരെപ്രസവിച്ചു കൊണ്ടിരുന്നുദിവസം തികയാതെഓരോന്നും മൃതിയടഞ്ഞുഒന്നു മാത്രം ശേഷിച്ചുഅതിന് ഞാനൊരു പേരുകണ്ടെത്തി” നിരാശ”നിരാശയെ ഞാനെന്റെനരവീണ മനസ്സിന്റെതൊട്ടിലിൽ കിടത്തി..ഒരിക്കലും ഉറക്കം വരാത്തനിരാശ വാകീറികരയുമ്പോൾഎന്റെകൈവശം താരാട്ടുവാൻഈണമില്ലാത്തയിന്നലകളുംശബ്ദമറ്റ്പോയവിഹ്വലതകളുംകണ്ണീരിന്റെയുപ്പും മാത്രം…..പോയ കാലത്തിലെനല്ലയോർ-മ്മകളൊക്കെയും നര വീണ്കൊഴിഞ്ഞു കൊണ്ടിരുന്നു….,..നാളെ നരയ്ക്കാത്തപുതിയത്കിളിർക്കുവാനായി..…

ഇരുട്ട്

രചന : ജോയ് പാലക്കമൂല ✍ എവിടെ നിന്നോ വന്നിരുന്നു,ഉറപ്പില്ല…എങ്കിലും, അറിയപ്പെടുന്നവനായിചുറ്റിച്ചുറ്റിപ്പറ്റിയിരിക്കുന്നു അങ്ങനെ.വഴിതെറ്റിയതല്ല,വരിതെറ്റിയതുമല്ല—ഇതൊരു നിശ്ചയം പോലെയാണ്നിരന്തര കർമ്മനിരതൻ്റെ.ഒരവകാശം ചോദിക്കാൻ വന്നഏതോ പഴയ പരിചയക്കാരനെ പോലെകൽപ്പനകളെ കയ്യിൽ പിടിച്ചനിഗൂഡതയുടെ ശിപായിയെ പോലെപക്ഷേ, മുഖമൊന്നും ഉയർത്തുന്നില്ല,കണ്ണിൽ നോക്കി സംസാരിക്കുന്നില്ല,പലിശക്കാരന്റെ കണിശതയോടെനിന്റെ ജീവിതനിമിഷങ്ങൾതിരിച്ചു ചോദിക്കുകയാണ്.ഒഴിഞ്ഞുമാറാൻ ഉപായമാലോചിക്കും,ഒരായിരം…

അന്തർമുഖൻ

രചന : സെഹ്റാൻ ✍️ ശ്രവിക്കാൻ കഴിയുന്നുവോപന്തലിച്ച വൃക്ഷങ്ങളോടും,പൂപ്പൽ നിറഞ്ഞ ഭിത്തികളോടുമുള്ളഎൻ്റെ ഭാഷണങ്ങൾ…?കാണാൻ കഴിയുന്നുവോസ്വപ്നാടനങ്ങളിൽഞാനലഞ്ഞു നടന്നവിഭ്രാമക തീരങ്ങൾ…?ഏകാന്തതയുടെ കീറിയ താളിലേക്കുള്ളതൂലികാസ്ഖലനം…?ചുണ്ടിനും, വിഷക്കുപ്പിക്കുമിടയിൽഎരിയുന്ന അസ്ഥിരതയുടെതീനാളങ്ങൾ…?അങ്ങനെയെന്തെങ്കിലും…?നിങ്ങളുടെ കൈകളിൽ മറച്ചുപിടിച്ചിരിക്കുന്നപീച്ചാംകുഴലിൽ വിദ്വേഷത്തിൻ്റെജലം!എപ്പോഴാണ് നിങ്ങളതെൻ്റെ ദേഹത്തേക്ക്തെറിപ്പിക്കാൻ പോകുന്നതെന്നാണ്സദാ ചിന്ത.അതുകൊണ്ടുതന്നെയല്ലേ നിങ്ങളെഅവഗണിക്കാനും ശീലിക്കുന്നത്?വേരുകൾ പടർത്തിയ വൃക്ഷത്തിൻ്റെഅഗ്രശിഖരത്തിലെ കൂമ്പിലയിൽമയങ്ങിക്കിടക്കുന്ന നീർത്തുള്ളി…

വൺവേ ട്രാഫിക്

രചന : ഡോ. ബിജു കൈപ്പാറേടൻ ✍ അന്നൊക്കെക്യാമ്പസ്സിന്റെ ഇടനാഴികളിൽനിന്റെ കാലൊച്ച കേൾക്കാൻഞാൻ കാത്തു നിൽക്കുമായിരുന്നു.കാത്തിരുന്നു കാത്തിരുന്നൊ-ടുവിൽനീ മുന്നിലെത്തി-യൊരുചെറുകാറ്റുപോലെ-യെന്നെതഴുകിക്കടന്നുപോകവേശപിക്കപ്പെട്ടൊരു ഗദ്ഗദത്താൽമരവിച്ചുപോയൊ-രെൻപുരുഷ നിശ്വാസങ്ങളിൽഎന്റെ പ്രിയേ …..എനിക്ക് നിന്നോടുള്ളപറയാത്തപ്രണയമുണ്ടായിരുന്നു.പാതിചിരിയാൽ മുഖംമറച്ച്പൂത്തുല-ഞ്ഞൊഴുകി വന്ന്“എന്തേ”-യെന്നു നീകൺപുരികം കൊണ്ടുചോദ്യചിഹ്നം കാട്ടി-ലാസ്യമായ് കടന്നുപോകവേനിന്റെ കൂർത്ത മിഴിമുനയേറ്റുപിടഞ്ഞു പതറിപ്പോയഎന്റെ“ഊഹും…ഒന്നുമില്ല”-യെന്നഇടറിയ വാക്കുകളിലുംഎന്റെ പ്രിയേ…..എനിക്ക്…

“മാവേലിയോടൊന്നു ചൊല്ലാൻ “

രചന : മോനികുട്ടൻ കോന്നി ✍ പുഞ്ചിരിച്ചെത്തുന്നിന്നുമാ തൂക്കുവിളക്കുമേന്തിപുഞ്ചപ്പാടത്തെ നെൽക്കതിരും പൊന്നിൻ വർണ്ണമാക്കിചെന്താമരക്കുളത്തിലെ പൊൻ താലവുമെടുത്തി-ട്ടഞ്ചിതമായർക്കനംബര ഗിരിക്കൊമ്പിലതാ…!മൊഞ്ചുള്ളിളംപത്രത്തെ തൊട്ടുണർത്തിത്തലോടിയുംകൊഞ്ചിച്ചു പൂഞ്ചേലയുടുപ്പിച്ചുചുംബിച്ചും മെല്ലേപഞ്ചവർണ്ണക്കിളിച്ചേലുകണ്ട്ചെഞ്ചായം മാറ്റിസഞ്ചരമായ് സഹസ്രവാജീരഥേ പ്രശോഭിതം !പത്തു തട്ടുള്ള പൂക്കളത്തിലുംതൊട്ടു വണങ്ങിപുത്തനുടുത്തു നൃത്തമാടുന്നോരെയും പുണർന്നുംപുത്തനോണമുണ്ണാനൊരുങ്ങുവോരെ ദർശിച്ചുംപുത്തരിച്ചോറിൻ മണമുണ്ടുംഊഞ്ഞാലാടിയേറിശ്യാമാംഗനമാരുടെ നർത്തനംകണ്ടു മയങ്ങിശോഭിതനയനങ്ങളും പാതിയടച്ചുവെന്നോശ്യാമമേഘക്കിടാത്തിമാർ…

ഉത്രാടം

രചന : ബി സുരേഷ് കുറിച്ചിമുട്ടം✍️ ഉത്രാടമുദിച്ചുണ്ണികൾഉച്ചത്തിലാർത്തുവിളിച്ചുഉദയദിവാകരശോണിമയാൽഉലകം ഉത്രാടശോഭനിറച്ചുഉത്തരമില്ലാത്തൊരാചോദ്യംപേറിഉത്രാടപ്പാച്ചിലിലമ്മയുഴറുവതല്ലോഉലയിൽ വെന്തൊരുലോഹം പോൽഉണ്മയാമമ്മയും പൊള്ളിപ്പഴുത്തുഉച്ചിപൊള്ളി വിയർത്തൊരച്ഛൻ്റെയദ്ധ്വാനംഉയിരാമുണ്ണികൾ തൻമനംനിറയ്ക്കേണംഉള്ളതുകൊണ്ടൊരോണമൊരുക്കേണംഉത്രാടമസ്തമിക്കുകിൽപ്പിറക്കും തിരുവോണംഉത്തമരാംസൗഹൃദങ്ങൾ തിരുവോണത്തിൽഉടയാത്തുടയാടകളണിഞ്ഞെത്തീടവേഉള്ളതിൽ കേമമാം തിരുവോണക്കോടിഉണ്ണികൾക്കണിയുവാൻക്കരുതിടേണംഉമ്മറത്തിണ്ണയിലമ്മതൻചിരിഉത്രാടവിളക്കുപോലെഉത്രാടപ്പൂക്കളത്തിൽഉത്രാടനിലാവുതെളിഞ്ഞു.

സ്നേഹം

രചന : തോമസ് കാവാലം.✍️ അത്രമേൽ സ്നേഹിച്ചു നിന്നെ ഞാനെങ്കിലുംഇത്രമേൽ തന്നു നീ വേദന മാത്രമാംഅത്രമേൽ വിശ്വസിച്ചന്നു ഞാനെങ്കിലുംഇത്രമേൽവഞ്ചന തന്നതെൻ വേദന പരിഗണനകൾകൊണ്ടു പൊതിഞ്ഞു ഞാൻഅവഗണനകൾതേടി മടുത്തു ഹ!പങ്കുവെച്ചു ഞാനെന്നെയു, മെന്നാകിലുംചങ്കുനൽകിയില്ലെന്നു നിൻ പരിഭവം. നാളുകളെത്രയോ തന്നുപദ്ദേശങ്ങൾനാളിതുവരെയും തന്നില്ല കർണ്ണങ്ങൾകത്തിരുന്നു ഞാനെത്രയോ…

വിഷാദം

രചന : പി. സുനിൽ കുമാർ✍ വിഷാദത്തിന്റെ കമ്പിളി മേഘംചുറ്റിലും പൊതിയുന്നു..മൗനം മഞ്ഞു പോലെഉറഞ്ഞിരിക്കുന്നു..ഇടനെഞ്ചിൽ ഒരു വലിയഭാരം പതിഞ്ഞിരിക്കുന്നുകരയുവാൻ കഴിയാതെകണ്ണുകൾ മിഴിച്ചിരിക്കുന്നുപൂക്കളുടെ നിറവും മണവുംമാഞ്ഞു പോയിരിക്കുന്നു.ദിനങ്ങളെല്ലാം ഒരു പോലെയാകുന്നു..മടുപ്പിന്റെ ചുഴികളിൽപ്രതീക്ഷകൾ പൊലിയുന്നു..ഒരു ചൊടിയിൽ മൗനത്തിന്റെ ആഴവുംമറു ചൊടിയിൽ ശൂന്യതയുടെകനവുംജീവിതം മരണത്തിന്റെനൂൽപ്പാലം കടക്കുന്നു..വിഷാദം…

കാടിറങ്ങുന്നവർ.

രചന : ബിനു. ആർ. ✍️ കുശുമ്പുകുന്നായ്മകൾ കാട്ടിൽക്കയറുംനേരംകുറുമ്പന്മാരെല്ലാം കുറിക്കുചൊല്ലിനാട്ടിലെത്തി.കുട്ടവഞ്ചിയിലലസരായ് ഊരുചുറ്റിയവർകൂടുംകുടുക്കയുമായ് കാട്ടിൽ പറിച്ചുനട്ടു. സ്വൈര്യവിഹാരം നടത്തിയവർ മൃദുകാടർസ്വൈര്യതയില്ലാതെകാട്ടിൽ കലമ്പലിലായ്സ്ഥയ്ര്യം കിട്ടാതുഴറിയവർ നാൽക്കാലികൾസ്വസ്ഥംതേടി കാടിറങ്ങി നാട്ടിലെത്തിപ്പോയ്. നാടുംകാടും കാടുംനാടുമായ് ഇരുകാലി-ക്കലമ്പലുകൾ ഹരിതംനിറയും ഇരുളിലെത്തിഇരുളിൻപകലുകൾ നേരറിയെ പകച്ചുപോയ്പരമാർത്ഥമറിയാജന്തുജാലം ചിതറിപ്പോയ്. കാടുകയറിയവർ വമ്പർ കാടുകൾ…

🎸അത്തം മുത്തമിടുമ്പോൾ🎻

രചന : കൃഷ്ണമോഹൻ കെ പി ✍️ പുത്തൻ പൂക്കൾ നിരത്തിയൊരുക്കാം അത്തത്തിൻ നാളിൽപുഷ്പാഭരണം ചാർത്തിമിനുക്കാം സിംഹാസനമൊന്ന്പൂമഴതൂകീ വരവേറ്റീടാംമാബലി മന്നന്നേപൂരിതമാക്കാം മാനവഹൃത്തംപുഞ്ചിരി തൂകട്ടേപൂമാലകളായ് പൂഞ്ചോലകളും മന്ദഹസിക്കട്ടേപേലവയാമീ ഭൂമിയുമങ്ങനെ ചാരുതയണിയട്ടേപഞ്ചമരാഗം പാടിപ്പൂങ്കുയിൽപാറി നടക്കട്ടേപഞ്ചാമൃതവും പേറി,പ്രകൃതിവരമങ്ങരുളട്ടേപൂന്തേൻ ചൊരിയാൻ ചിത്തിരയങ്ങിനെപിന്നീടണയുമ്പോൾപാടലവർണ്ണ പ്രഭയുമണിഞ്ഞാ ചോതിയിലെത്തട്ടേവൈഭവമുള്ളൊരു വൈശാഖത്തിൻ മേനി…