ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: ടെക്നോളജി

ഒഡിഷക്കണ്ണീർ

രചന : മംഗളൻ എസ് ✍ ഒഡിഷയിൽ നിന്ന് നിലവിളി കേൾക്കുന്നുഒഡിഷ രക്തക്കളമായി മാറുന്നുഒഡിഷത്തീവണ്ടി ദുരന്തമറിഞ്ഞുഓടിയെത്തി നാട്ടാർ ദുരിതാശ്വാസമായ് ഇരുട്ടി വെളുക്കും മുമ്പെവിടുന്നെത്തിഇരുട്ടടിപോലെ വന്നൊരീ ദുരന്തംഇരച്ചു വന്നൊരു തീവണ്ടി രാത്രിയിൽഇരച്ചുകയറി മറ്റൊരു വണ്ടിയിൽ.. ഇടിച്ചവണ്ടി മറിഞ്ഞൊരുപാളത്തിൽഇടിച്ചു കയറി മറ്റൊരു തീവണ്ടിഇടിയുടെയാഘാതമിരട്ടിയാക്കിഇടിമുഴക്കമായ് ദുരിതം…

വ്യാകരണം തേടി.

രചന : ജയരാജ്‌ പുതുമഠം.✍ കടലേ നുരഞ്ഞൊഴുകൂഈ വരണ്ടുണങ്ങിയവഴികളിൽ വിരസയാകാതെതിരതല്ലിനനവിൻ കുളിർമ്മ നുകരാൻനഗരം തളർന്നിരിപ്പൂസഹനങ്ങളൊരുപാട്കടിച്ചിറക്കിയഅവനിതൻ ഷഹനായ് കേഴൂവടിയൊടിഞ്ഞ കൊടിശീലകളിൽവിരഹത്തിൻ തളർന്ന് നരച്ചഅനുതാപ ചിഹ്നങ്ങൾവഴിയറിയാതെവിതുമ്പി നിൽപ്പൂതിരയടിക്കുന്ന കടലായ് മാറുന്നമനസ്സിന്റെ ഒരോ അടരുകളുംതിരയുന്നുനിന്റെ നിഗൂഢകാന്തിസമുദ്രാഴങ്ങളിൽ പൊട്ടിവിടർന്നമഹാപത്മമൊട്ടിന്റെവ്യാകരണംതേടിക്ഷീരപഥങ്ങളൊക്കെപരതുന്നു ഞാൻനിൻ അഗാധ നീലിമയിൽഅമർന്നൊഴുകിപ്രകൃതിയിലൊരുപുതുനാമ്പായ് വിടർന്നുയരാൻ

“പാഠമൊന്ന് വിദ്യാഭ്യാസം”

രചന : ഡാർവിൻ പിറവം✍ തറപറ പറയാൻ കുട്ടികളില്ലാഎ.ബി.സി.ഡിക്കേവരുമുണ്ട്!മാതൃത്വം,മലയാളത്തിൽച്ചെറു-പാട്ടുകൾപാടൂ ഉണ്ണികളേ… കാക്കേകാക്കേ കൂടെവിടേമഴയുടെപാട്ടതുമറിയില്ലാ!റെയിൻറെയിൻ ഗോയെവേട്വിങ്കിൾ ട്വിങ്കിൾ ഉജ്ജ്വലമായ് മാതൃത്വത്തിൻ മലയാളംകുട്ടികളൊക്കെ മറന്നിട്ട്,ചുണ്ടതിലിഗ്ലീഷ് വന്നാലോഅച്ഛനുമമ്മേം പുളകിതരായ്… മലയാളത്തെയുപേക്ഷിച്ച്മാതൃത്വത്തെമറക്കാനായ്സാറുമ്മാരവരൊന്നായി-ശിക്ഷണമേകും കുട്ടിക്ക്! മാഷേ, വിളിയതുതെറ്റാണ്സാറുവിളിച്ചു പഠിപ്പിക്കുംസാറിൻ്റർത്ഥമതെന്താണ്?ഞാനോ,അടിമയതെന്നാണ്! മലയാളത്തെ കുപ്പയിലാക്കിയനിങ്ങടെകുട്ടിപഠിച്ചൊരുനാൾമാതൃപിതൃത്വം ഒക്കെയുമൊപ്പംകുപ്പയിലാക്കും തെരുവിലിടും! രാഷ്ട്രീയത്തിൽ സർക്കാരിൽജോലികൾ നേടുന്നവരോപിന്നെസാറെന്നവരെവിളിപ്പിച്ചോരെഒരുനാളവരൊരുസാറാക്കും!…

നീർമാതളത്തണലിലിത്തിരിനേരം.

രചന : കമർ മേലാറ്റൂർ✍ ആമിയെ ഓരോ വർഷവും ഞാൻ ഓർക്കാറുണ്ട്‌. ആമിയെ ഞാൻ കാണുന്നത്‌ 2002ലെ പൂന്താനം ദിനാഘോഷത്തിനാണ്‌; ആദ്യമായും അവസാനമായും.അതിനു മുമ്പ്‌ എന്റെ കഥ, നീർമാതളം പൂത്ത കാലം, പുസ്തകങ്ങൾ വായിക്കേ ബാക്ക്‌കവറിലാണ്‌ ഞാൻ ആമിയെ കണ്ടത്‌.ഒറ്റയ്ക്ക്‌ സാഹിത്യവേദികൾ…

🙏മരിക്കുവോളമങ്ങനെ, ചിരിച്ചു നാം വസിക്കണം🙏

രചന : കൃഷ്ണമോഹൻ കെ പി ✍ വിടർന്നിടുന്നുവോർമ്മതൻ വിലാസ ലാസ്യവീഥിയിൽവിചാരപുഷ്പ ധാരതൻ വിമലമായ തേൻകണംകവിത്വമോലും വാക്കുകൾ കലർത്തി മെല്ലെയാ മധുകരങ്ങളാൽ പകുത്തിടാം,കഠോര ജീവ യാത്രയിൽരവിക്കു മുന്നിൽ സാദരം നമിച്ചു നില്ക്കും തിങ്കളുംരസിച്ചു പുഞ്ചിരിക്കണം പദങ്ങളൊന്നു കാണുകിൽമനം കുളിർത്തു പോകണം മദാന്ധകാരം…

യേശുവേ

രചന : ബിന്ദു കമലൻ ✍ ആശിച്ചു ഞാനെൻ യേശുവേകാണാൻ ഗോകുൽത്ത തേടി വന്നിടുമ്പോൾനിൻ ചുടുരക്തം വീണു പതിച്ചമണ്ണോ ചുമന്നു തപിച്ചു നിൽപ്പു.കുരിശേന്തി മുറിവേറ്റ ചുമലുകളിൽപാരിലെ പാപത്തിന്നടയാളങ്ങൾ.ആ പുണ്യഭൂമിയിലഞ്ജലിയോടെഅർച്ചനയേകാം ഞാനശ്രുസൂനങ്ങളാൽ.അതിരുകളില്ലാത്തൊരാകാശമേകികരുണക്കടലല തീർത്ത നാഥാദീനദയാലൂ നിൻ സ്നേഹത്തിൻ ധാരഉലകിലിതെന്നും നിറഞ്ഞു തന്നെ.കുന്നിറങ്ങാത്തൊരു കുരിശുമരമായ്എന്നെ…

ഇറങ്ങി പോക്ക്

രചന : ബീഗം✍ എത്ര ഇറങ്ങി പോക്കുകൾക്ക്സാക്ഷ്യം വഹിച്ചിരിക്കുന്നുചിലപ്പോൾ മിനിറ്റുകളുടെഅകമ്പടിയോടെചെറുപുഞ്ചിരിയുമായി മടക്കംഹൃദയവാതിൽ താഴിട്ട് പൂട്ടിവലിച്ചെറിഞ്ഞ താക്കോൽകണ്ടു പിടിക്കാൻമണിക്കൂറുകളുടെകാത്തിരുപ്പിന്തയ്യാറെടുക്കുമ്പോൾപശ്ചാത്താപത്തിൽപൊതിഞ്ഞ താക്കോൽഏൽപിക്കുംപച്ച മാംസത്തിൽ കുത്തിയകത്തി പോലും വിറങ്ങലിച്ചുനിന്ന നിമിഷംപരസ്പരംവെട്ടിമരിച്ച വാക്കുകളുടെഅന്ത്യശുശ്രൂഷ നടത്തിയുള്ളഇറങ്ങി പോക്കിൽവർഷങ്ങളെ കടമെടുക്കുമ്പോൾപുതു വാക്കുകളുടെമാധ്യരുവുമായി വീണ്ടുംകൂടിച്ചേരൽതിരിച്ചുവരവിന് ചാലിച്ചനിറക്കൂട്ടിൽസ്നേഹവർണ്ണത്തിൻ്റെ ആധികൃമുള്ളതിനാലാണോഇറങ്ങി പോകലുകൾക്ക്എണ്ണം കൂടുന്നത്?

വിരഹം

രചന : രാജു കാഞ്ഞിരങ്ങാട്✍ സായന്തനം തീർത്ത വിരഹാഗ്നിതന്നിൽഇടറി വീഴുന്നു ഞാൻ പ്രിയേഹിമമണി ചിതറുന്നൊരമൃതായിനീയെന്നിൽനിറഞ്ഞു തുളുമ്പി നിൽക്കുന്നു ഇരുളിൽ നറുതിരിയാകും പനിമതിപോലെ നീ വന്നു നിന്നെങ്കിൽഹൃദയമാമിലത്തുമ്പിൽ ഹരിതകമായത്നീയായിരുന്നല്ലൊയെന്നുംനിർവൃതിയേകിടും വെയിലിൻ ചെറുകണംനീയായിരുന്നല്ലൊയെന്നും നീരലയായി നീ എന്നെ തഴുകിയുംചഷകത്തിൻവീര്യമായ് എന്നിൽ നിറഞ്ഞുംആളിപ്പടരുന്ന പ്രണയാഗ്നിയായതുംജ്വാലയായുള്ളിൽ നിറയുന്നു…

കാടിന്റെ വിളി

രചന : സെഹ്റാൻ✍ മൗനം പത്തിവിരിച്ചാടുന്നചില പുലരികളിൽ ഞാൻകാടുകയറുന്നു.മങ്ങിയ വെളിച്ചംമടിച്ചുപൊഴിയുന്ന കാടകം.കാലുറകൾ ധരിച്ച വൃക്ഷങ്ങൾ.ശിഖരങ്ങളിൽ തൂങ്ങുന്നകൂടുകളിൽ അടയിരിക്കുന്നസ്വർണമത്സ്യങ്ങൾ,ചതുരാകൃതിയാർന്ന പാറകൾ.പാറകളുടെ മാറുപിളർന്ന്മേലോട്ട് കുതിക്കുന്നജലധാരകൾ.അദൃശ്യമായ മുരൾച്ചകൾ,ചിലപ്പുകൾ, ചിറകടികൾ…കാഴ്ച്ചകളുടെ മടുപ്പിക്കുന്നആവർത്തനങ്ങൾ!എന്തുകൊണ്ടാണെന്നറിയില്ല,ഏകാന്തത ഒരു ഭാരമാണെന്നേഅന്നേരം പറയാൻ തോന്നൂ…ചിന്തകളും, തത്വചിന്തകളുംക്രമംതെറ്റി കലമ്പാൻതുടങ്ങുമ്പോൾ തിരികെ…കാടിറങ്ങുമ്പോൾകടന്നൽക്കൂട്ടിൽ നിന്നുംപറന്നിറങ്ങിയൊരുസർപ്പമെന്നെ ദംശിക്കുന്നു!എന്തുകൊണ്ടാണെന്നറിയില്ല,വഴിമറന്നുപോകുന്ന യാത്രകളിൽമരണമെന്നതൊരുമിഥ്യാധാരണയാണെന്നേഅന്നേരം പറയാൻ…

ഇന്ന് ഞാൻ നാളെ നീ.

രചന : ബിനു. ആർ ✍ സ്വന്തബന്ധങ്ങളെ തിരയുന്നുനന്മകളെല്ലാം വറ്റിയകാലംപണത്തിന്മേലെ പരുന്തുംഒരിക്കലും പറക്കില്ലെന്നുക്രൂരചിന്തയിൽ കുടുങ്ങിയവർ,മദോന്മത്തതയിൽനടനമാടിയവർഅണുകുടുംബം പോറ്റുന്നവർ,നന്മകളെല്ലാം തറവാടിൻമോന്തായത്തിൽകൂശ്മാണ് ണ്ടം പോൽകെട്ടിത്തൂക്കിയിട്ടിട്ടുവന്നവർ,ഞാൻ എന്റേതെന്നതീട്ടൂരങ്ങൾ മടിയിൽതിരുകിനടക്കുന്നവർ,അമ്മയുയ്ക്കും അച്ഛനുംസഹോദരർക്കുംകഞ്ഞികുടിക്കാൻ പോലുംവകയില്ലെങ്കിലുംകറുത്തതുണിയാൽമുഖംമുറുക്കിക്കെട്ടിസ്വന്തബന്ധങ്ങളെകാണാതെ കേൾക്കാതെസ്വയം മറന്നവർ,കാലം മാറി കോലംതുള്ളുന്നന്നേരംതൻ മക്കളാൽ വൃദ്ധസദനംതിരുപ്പിടിപ്പിക്കുന്നതറിയവേ,കണ്ണീർതൂക്കിയിട്ടെന്തുകാര്യം!