ലഹരിപൂക്കുന്നരാവുകൾ.
രചന : ബിനു. ആർ ✍ ലഹരി!ലഹരി! ലഹരി! രാസലഹരി!യുവത്വത്തിൻ ചിന്തകളിൽപൂത്തുവിടരും അവ്യക്തമാം അച്ചിന്ത്യങ്ങൾആഘോഷരാവുകളിൽ ഭീഭത്സമാംവണ്ണംചിതറിത്തെറിക്കുന്നു രുധിരം, മൂർച്ചകളിൽ.അലങ്കോലമാകും ആഘോഷരാവുകൾആതിരനർത്തനങ്ങൾ വെറുംതുള്ളിച്ചാട്ടങ്ങളിൽ പടിഞ്ഞാറിൻഭ്രാന്തൻ കോപ്രായങ്ങളിൽആർത്തിരമ്പുന്നു ആഭാസതിടമ്പുകളിൽ.കാമക്രോധമോഹങ്ങൾ അരിയിട്ടുവാഴുന്നു, മദ്യവും കഞ്ചാവുംകയ്യിട്ടുവാരുന്നു,നഷ്ടപ്പെടുന്നു,ബാല്യംകൗമാരം യൗവനം, അവരുടെതലച്ചോറിൽ നന്മനിറയുംചിന്തകളും.കാത്തിരിക്കാം നമ്മുക്ക്,അല്ലലുകൾനിറയുംഅഴകൊഴമ്പൻ പ്രവർത്തികൾ,തൂത്തെറിയാൻകളിയിലുംചിരിയിലും തപ്പുകൊട്ടിലുംലഹരിയില്ലാ സംസ്കാരം ഉരുത്തിരിയാൻ,കാത്തിരിക്കാം…