ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: ടെക്നോളജി

ആരാധന

രചന : എം പി ശ്രീകുമാർ✍ മണ്ണിൽ പിറന്നദൈവപുത്രനുമനസ്സിൽ പുൽക്കൂ-ടൊരുക്കി വച്ചു.പലകുറി പതിഞ്ഞയാപതിരാർന്ന ചിന്തക-ളൊക്കെയുംമെല്ലവെ പെറുക്കി മാറ്റിപകിട്ടാർന്ന നൻമതൻപൊൻവെട്ടമെത്തുവാൻവാതായനങ്ങൾതുറന്നിട്ടുകമനീയ കാന്തിയിൽതാരകൾ തൂക്കികതിർമഴ പെയ്യുവാൻകാത്തിരുന്നുമണിദീപം കത്തിച്ചുമലരുകൾ വിതറിഉണ്ണിയെ വരവേൽക്കാൻകാത്തിരുന്നു.മണ്ണിൽ പിറന്നദൈവപുത്രനുമനസ്സിൽ പുൽക്കൂ-ടൊരുക്കിവച്ചു.

അനുരാഗം തളിരിടുമ്പോൾ🌹🌹❣️❣️

രചന : ചന്ദ്രിക രാമൻ.🌷പാത്രമംഗലം✍ കാനനം നിറയുമാ സുമഗന്ധംകാറ്റതിൽ കലരുമാ മലർഗന്ധംകണ്ടിടാതെയറിയുന്നതു പോലെ,കൂട്ടുകാരിയിവൾ നിന്നെയറിഞ്ഞു!പൂവതിൽ നിറയും തൂമകരന്ദംനോവതിൽ നിറയും നിൻ സുഖമന്ത്രംവേവുമെൻ,മനസ്സിലിന്നുമുണർന്നാ ,മോഹതംബുരുവിൻ നാദം!സോമബിംബമരുളുന്ന വെളിച്ചംസീമയൊന്നുമരുളാത്ത തെളിച്ചംവ്യോമദീപരവിയേകിടുംപുലരി –ശോഭയായ് തഴുകും നിന്നനുരാഗം !ദൂരെയാണു തവ മാനസമെന്നാൽ,ചാരെ നിന്നുതുടിപ്പതു കേൾപ്പൂസൂര്യദേവകരലാളനമേൽക്കുംസൂര്യകാന്തി മലരെന്നതുപോലേ !മോഹപാശമതു…

കപ്പല് മയ്യത്തോം

രചന : രാ ഗേ ഷ് ✍ രാവിലെ കണ്ണ് തുറന്നപ്പോൾപുതിയ യുദ്ധങ്ങൾ ഒന്നുമില്ലെന്നോർത്ത പുരുഷുനിരാശയോടെ തിരിഞ്ഞു കിടക്കുന്നു,അപ്പോഴും വലം കൈകട്ടിലിന്റെ ചുവട്ടിൽശബ്ദവും വെളിച്ചവും പുറപ്പെടുവിക്കാത്തമെറ്റൽ ഡീറ്റെക്ടറായിഎപ്പോൾ വേണമെങ്കിലുംപൊട്ടിത്തെറിച്ചേക്കാവുന്ന മൈനുകളെഉറക്കമില്ലാതെ പരതുന്നു.അടുക്കളയിൽനിന്നുയരുന്ന കഞ്ഞിമണംറേഷൻ കടയുടെ ഓർമ്മകൾ ഉണർത്തുമ്പോൾഅയാളിലെ അതിർത്തി സംരക്ഷകൻതീർത്തും ജാഗരൂഗൻ…വേലിക്കെട്ടുകളിലെ…

ചില പുതുവർഷ, പകൽ വിചാരങ്ങൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ ✍ ഞാന്‍ നല്ലവനാണോ……..?ആണെങ്കില്‍…..?ഞാന്‍ ചീത്തയാണോ……?ആണെങ്കില്‍……?ഞാന്‍ ക്രൂരനാണോ……..?ആണെങ്കില്‍…..?ഞാന്‍ ശാന്തനാണോ……?ആണെങ്കില്‍……?ഞാന്‍ പാവമാണോ……?ആണെങ്കില്‍……?ഞാന്‍ പരോപകാരിയാണോ……?ആണെങ്കില്‍……?ഞാന്‍ മര്യാദക്കാരനാണോ……?ആണെങ്കില്‍…..?ഞാൻ സ്വർത്ഥനാണോ…..?ആണെങ്കിൽ……?അതോഞാന്‍…..,ഇതെല്ലാം കൂടിയതാണോ…….?സ്വര്‍ണ്ണലിപികളില്‍ എഴുതിയ,ഒരു സര്‍ട്ടിഫിക്കറ്റ്……ആരുതരും മാളോരേ…….?ഒന്നുചില്ലിട്ടുവെക്കാന്‍……..??!!

മൊബൈൽ ഫോണും കണ്ണ് വരൾച്ചയും: ഡിജിറ്റൽ യുഗത്തിലെ പുതിയ വെല്ലുവിളി.

രചന : വലിയശാല രാജു ✍ നമ്മുടെ ജീവിതം ഇന്ന് സ്ക്രീനുകൾക്ക് മുന്നിലാണ്. ജോലി മുതൽ വിനോദം വരെ മൊബൈൽ ഫോണിലും ലാപ്ടോപ്പിലും ഒതുങ്ങിയിരിക്കുന്നു. എന്നാൽ ഈ മാറുന്ന ജീവിതശൈലി നമ്മുടെ കണ്ണുകൾക്ക് വലിയ വില നൽകേണ്ടി വരുന്ന ഒന്നായി മാറിക്കഴിഞ്ഞു.…

മഴതോർന്ന രാവിൽ

രചന : സതിസുധാകരൻ പൊന്നുരുന്നി. ✍ മഴതോർന്നരാവിൽഉറങ്ങാതിരുന്നു ഞാൻഇരുളിന്റെ മാറിലേക്കുറ്റുനോക്കിരാപ്പാടിപാടുന്നപാട്ടു കേട്ടുവനജോസ്ത്‌ന പിന്നേയുംപൂത്തുലഞ്ഞുപാൽനിലാവൊഴുകുന്ന പാലൊളിച്ചന്ദ്രികനാണം കുണുങ്ങിയെന്നരികിലെത്തിമിന്നിത്തെളിയുന്ന താരകപ്പെൺകൊടിപൂത്താലമായിട്ടൊഴുകിയെത്തി.ചന്ദനമണവുംകൊണ്ടൊഴുകുന്നപൂoതെന്നൽവഴിയോരപ്പൂക്കളെ തൊട്ടുണർത്തിപാതിരാക്കാറ്റിന്റെ മർമ്മരം കേട്ടപ്പോൾഅറിയാതെ ഞാനും മയങ്ങിപ്പോയി.പുലരൊളിവന്നെന്നെ തൊട്ടു വിളിച്ചപ്പോൾകുയിലുകൾ പാടിനടന്നുനീളെ.താരകപ്പെൺകൊടി വാനിൽ മറഞ്ഞുപോയ്പാലൊളിച്ചന്ദ്രനെകണ്ടതില്ല.വെള്ളിമലക്കുന്നേറി കതിരോനും വരവായിസിന്ദൂരക്കുറിതൂകി വാനം നീളെ…

സുബ്ദ്ര

രചന : ഉണ്ണി കിടങ്ങൂർ ✍ പച്ചമഴവില്ലിന്റെ വലയത്ത്കൃഷ്ണന്റെ ചിരി ചാർത്തിയമംഗല്യ ദിവസം—പുതുഗൃഹത്തിലേക്ക് കടന്നപ്പോൾസുബ്ദ്രയുടെ ഹൃദയംപൂർണചന്ദ്രമായി മിന്നി.എന്നാൽയുദ്ധത്തിന്റെ കറുത്ത കുതിരമുന്നിൽ സവിശേഷമാക്കിയ പാതയിൽ,അർജുനന്റെ അസ്ത്രശബ്ദംഅവളെ ദിനവും രാത്രിയുംഅകറ്റിപ്പിടിച്ചു.പാലനീയനായ അഭിമന്യുവിനെകൈകളിൽ തൂങ്ങിയുറങ്ങുമ്പോൾഅവൻ ഇല്ലാത്ത വീട്ടിലെഅവ്യക്തനിശ്ശബ്ദംസുബ്ദ്രയുടെ നെഞ്ചിൽതണുത്തൊരു മുറിവായി.ധൈര്യം—അവൾ ഒരിക്കലും പ്രഖ്യാപിച്ചില്ല;കണ്ണീർ—അവൾ ഒരിക്കലും ഒഴുക്കിയില്ല.പക്ഷേ,…

നിശ്ശബ്ദതയുടെ വിചാരണ

രചന : അഡ്വ. നളിനാക്ഷൻ ഇരട്ടപ്പുഴ ✍ നിശ്ശബ്ദതയുടെ നടുവിൽഒരു നിലവിളി പൊങ്ങിയിരുന്നു,മനുഷ്യരുടെ കണ്ണുകൾക്കു മുന്നിൽ.അവൾ നിലവിളിക്കാനായി വായ് തുറന്നു,പക്ഷേ സമൂഹംമൈക്കിന്റെ ശബ്ദം കൂട്ടി.അവൾ നീതിയുടെ കവാടത്തിൽ എത്തി,കൈയിൽ രേഖകൾ,മനസിൽ ചോദ്യങ്ങൾ.കോടതി ഇരുന്നു,തെളിവുകൾ വായിച്ചു,സാക്ഷികൾ മിണ്ടാതെ നിന്നു.വിധി പ്രഖ്യാപിച്ചു“നിശ്ശബ്ദതയാണ് കുറ്റക്കാരി.”അതിനാൽ നിശ്ശബ്ദതക്ക്…

“കൊട്ടിക്കലാശം”

രചന : ഷാജി പേടികുളം✍ കൊട്ടിക്കളികൾകഴിഞ്ഞൂബാലറ്റു പെട്ടികളൊ-ക്കെയൊരുങ്ങീ.സ്വൈര്യത നഷ്ടപ്പെട്ടോരാഴ്ചകൾപെട്ടെന്നങ്ങനെ പോയീ.പാർട്ടിക്കാരുടെവാഗ്ദാനങ്ങൾമുറ്റം നീളെ കിടപ്പൂ.തൊട്ടു തലോടിചേർത്തുപിടിച്ചവർവോട്ടുകൾ ചോദിക്കേപരിചയമില്ലാ മുഖത്തുനോക്കി പകച്ചുനിൽക്കുമ്പോൾ;തിരക്കുകൂട്ടി പായുകയായിഇരകളെത്തേടി.കാടുപിടിച്ച പാതകൾതാണ്ടികുണ്ടുംകുഴിയുംചാടിനടന്നുവോട്ടുകൾ തേടിവിയർത്തു കുളിച്ചുപാവം നമ്മുടെനേതാക്കൻമാർ.ഉള്ളിൽ പൊന്തിയരോഷമമർത്തിചുണ്ടിൽ വിരിഞ്ഞൊരുചിരിയാൽ ജനതഇങ്ങനെയുള്ളിൽപറഞ്ഞത്രെ;“ഓടിച്ചാടി നടന്നോളൂനാടിൻ വികസനം കണ്ടോളൂവോട്ടുകൾ പെട്ടിയിലാകട്ടേഫലംവരുമ്പോഴറിഞ്ഞോളൂജനം കഴുതകളല്ലെന്ന്.ഒത്തു ഭരിച്ചു മുടിച്ചിട്ട്വോട്ടുംതെണ്ടിയിറങ്ങുമ്പോൾഓർക്കുക നിങ്ങൾ….ഞങ്ങൾ…

അവൾക്കൊപ്പം

രചന : തോമസ് കാവാലം ✍ “എനിക്കുവേണമിന്നെന്റെ കാവൽതനിച്ചു പോകാനിടങ്ങൾ തോറുംനിനച്ചിരിക്കാതെവിടെനിന്നോഎനിക്കെതിരെ ജനം വരവേ.ഉറച്ചുനിൽക്കാനീമണ്ണിലെന്റെഅറുത്തകാലും വിറച്ചിടുമ്പോൾനിറഞ്ഞകണ്ണീർക്കണങ്ങൾവീണുമറഞ്ഞ മണ്ണിതറിഞ്ഞിടുമോ?”കരുതിനമ്മളിരിയ്ക്കവേണംകുരുതിചെയ്യും മനുഷ്യരെ നാംമരണമില്ലാ മനുഷ്യരാണോതുരന്നുതിന്നാൻ വരുന്നമർത്യർ?അസുരവിത്തു വിതച്ചനമ്മൾഅസുഖമുള്ള സമൂഹമായിചിരിച്ചു നമ്മൾ ഒതുക്കിവെച്ചുമരിച്ചശവം ഉറക്കറയിൽ.നിറഞ്ഞുകത്തും മനസ്സിനുള്ളിൽമറഞ്ഞിരിക്കും തപമറിയാൻതണുത്തഹൃത്തിന്നുടമയായകഴുത്തറുക്കുവോരാരറിയാൻ?സ്വതന്ത്രരായ വനിതകൾക്ക്സ്തുതികൾചൊല്ലും സമർത്ഥരവർപാരതന്ത്ര്യപട്ടുമെത്തയതിൽപറിച്ചുകീറും മാനമവളിൻതുറിച്ചുനോക്കി പറിച്ചെടുത്തുമറിച്ചുവിൽക്കും മാനമവളുടെതുറുപ്പുചീട്ടാം കറുത്ത…