ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: ടെക്നോളജി

എൻ്റെ ചങ്കിലെ നീലവാനഛായയിൽ

രചന : ഷാഫി മുഹമ്മദ് റാവുത്തർ ✍ എൻ്റെ ചങ്കിലെ നീലവാനഛായയിൽ പാറുംപൊന്നരിവാൾ തുന്നിവെച്ചൊരുചെങ്കൊടിപ്പാടംമണ്ണുകീറിയതിൽ വിതയ്ക്കുംമോചനവിത്തിൽസാർവലൗകിക സ്വപ്നചിന്ത –യ്ക്കാശയം വിളയുംതുടലണിഞ്ഞു മരിച്ചമാനവരോദനക്കാറ്റിൽഎരിയുമോമൽച്ചുടലപാടുംതീഷ്ണവാക്യങ്ങൾപലസ്വരങ്ങൾ മുഷ്ടിവാനിലു-യർത്തിയാർക്കുമ്പോൾഒരുമയും, സമരപ്പെരുമ്പറകൊട്ടിയേറുന്നുകദനകാലക്കടവിനോര-ത്താശകൾ പെയ്താൽനിലവിളിപ്പുഴയാകെ ചോപ്പിൻതോണിയെത്തുന്നുഹൃദയമൊത്തു തുഴഞ്ഞുനാടിന്നഴലിടച്ചിറകൾതകരുമുജ്ജ്വലവിപ്ലവത്തിന്നലകളുയരുന്നുഅമരമാനവരധിനിവേശ-ക്കാടുകൾ വെട്ടി-പ്പൊരുതി മോചനവെട്ടമേന്തുംതാരകം നേടിപണിയെടുക്കോർക്കുലകി-ലുത്സവനാളുകൾ നൽകിസമതയെരിയും ജീവിതൗഷധംവ്യാധികൾ നീക്കിവിശ്വസാഹോദര്യചിന്ത-യ്ക്കാമുഖം പാടിതേങ്ങലിൽ തിരികെട്ടു-പോകാതാൾമറ കെട്ടിഎരിയുമുദരവ്യഥയ്ക്കുമീതേയശനമായ്…

കുഷ്ഠരോഗം

രചന : മംഗളൻ. എസ് ✍ കഷ്ടകാലം ഭവിച്ചല്ലോ ദൈവമേ (M)കൃഷ്ഠരോഗം പിടിപ്പെട്ട രോഗിയായ്ശിഷ്ടകാലം ദുരിതപൂർണ്ണമാവാൻഇഷ്ട ദൈവമേ തെറ്റെന്തു ചെയ്തു ഞാൻ? നഷ്ടബോധം വിധിയെപ്പഴിക്കില്ലഇഷ്ടപത്നീ വെറുക്കുമോയെന്നെ നീശിഷ്ടകാലം സുഖമായ് നീ വാഴണംഇഷ്ടമുള്ള പുരുഷനെ കെട്ടണം. കുഷ്ഠമെന്നത് രോഗമല്ലേ സഖേ (F)ഇഷ്ടമെന്നത് ഹൃത്തിങ്കലല്ലയോഇഷ്ടപതിയെ…

തളിർത്തുയരുക

രചന : അൻവർ ഷാ ഉമയനല്ലൂർ✍ വിത്തിലൊളിച്ചിരിക്കുന്നൊരു വന്മരംകാൺക നാം; ഹൃത്തുപോലെത്ര ചേതോഹരംനൃത്തമാടട്ടെ; ഹൃദയാർദ്രമായ് നിൻ കരംനെറുകയിൽ തൊട്ടു നൽകീടുകനുഗ്രഹം. തണലാകുമൊരുകാലമീ മഹിത ജീവിതംതൃണ തുല്യമാക്കാതെ കാത്തീടുമീ വരംനിരകളായ് നിൽക്കട്ടെ;യലി വാർന്നതാം മരംഹരിതാഭമാക്കുന്നു നിൻ രമ്യവാസരം. തിരയുയർത്തുന്നു ചില ചിന്തയാൽ; മർത്യകം-അത്രമാത്രം…

പുകഴ്ത്തലുകൾ…

രചന : ചന്ദ്രശേഖരൻ പ്ലാവളപ്പിൽ✍ ആരെ പുകഴ്ത്തുവാനാണ് ഞാൻ?എന്നെയോ,നിങ്ങളെത്തന്നെയോ,എന്നിലില്ലാത്തതുംനിന്നിലില്ലാത്തതുംഒന്നുപെരുപ്പിച്ചു ചൊല്ലി,പുകഴ്ത്തണോആരെപ്പുകഴ്ത്തുവാനാണ് ഞാൻ?ഉള്ളത് ചൊന്നാൽഇകഴ്ത്തലാവും, പിന്നെ,ശണ്ഠയാവുംഇഷ്ടമില്ലാതെയാവും,പരസ്പ്പരം കുറ്റങ്ങളാവുംപഴികളാവും,ആരെപ്പുകഴ്ത്തുവാനാണ് ഞാൻ?ആരെ ഇകഴ്ത്തുവാനാണ് ഞാൻ?നീർക്കോലി വന്നുകടിച്ചാലുമാവില്ലഅത്താഴമുണ്ണുവാൻഓർക്കണം…..ഓർമ്മപ്പെടുത്തണം,മിണ്ടരുതു സത്യം….ആരെ പുകഴ്ത്തുവാനാണ് ഞാൻ?ആരെ സുഖിപ്പിച്ചു നിർത്തേണ്ടു ഞാൻ….?!

നേരം

രചന : ബി സുരേഷ്കുറിച്ചിമുട്ടം ✍ നേരമേനീയൊരു വിസ്മയംനിത്യമാംമാറ്റത്തിൻ ഓളങ്ങൾ പേറുന്നസാഗരം.ഒഴുകിനീങ്ങും പുഴപോൽ നിൻപ്രയാണം,പിൻവിളിക്കാതെ പോകുന്നു ഓരോനിമിഷവും! ബാല്യത്തിൻ കളിവണ്ടിയായ് നീ പാഞ്ഞു,യൗവ്വനത്തിൻ തീക്ഷ്ണമാം തീച്ചൂളയായി.വാർദ്ധക്യത്തിൽ ശീതളമാം നിഴലുമായ്,എത്തിടും മുന്നിലെന്നും മൗനമായി! പകലിൻ പ്രകാശത്തിൽ നീതളിർത്തു,ഇരുളിലും നിൻനിഴൽ മായാതെനിന്നു.ഓരോ ഉദയവും ഒരു…

ഈരടികൾ

രചന : ഷിബു കണിച്ചുകുളങ്ങര .✍ മഴമേഘം നാണിച്ചു തല താഴ്ത്തുംനേരംഓമനക്കണ്ണാ നിൻ ചെഞ്ചുണ്ടിൽ പുഞ്ചിരിയോ.പ്രതിവർണ്ണം നിന്നുടലിൽ പ്രതിഫലിക്കും നേരംമതിവരായെൻ കണ്ണിണകൾ മിഴിവേറ്റി നില്ക്കുന്നു.ഡംഢക സംഢക മേളത്തിൽ തായമ്പക ഉണരുമ്പോൾധിംധിമി ധിംധിമി താളത്തിൽ ഈരടികൾ പാടുന്നു.തകധിമി തകധിമി താളത്തിൽ ഗീതങ്ങൾ കേൾക്കുമ്പോൾദുന്ദുഭിമേളത്തിൽ…

അങ്കുരം

രചന : കെ.ആർ.സുരേന്ദ്രൻ✍ ചില പ്രണയങ്ങളുണ്ട്.കൊടിയ ഗ്രീഷ്മത്തിൽ പൊട്ടിമുളക്കും.തളിർക്കും.മൊട്ടിട്ട് പൂക്കാലം കാഴ്ചവെക്കും.തീക്ഷ്ണ സൂര്യനിലും വാടാതെ,കൊഴിയാതെ വസന്തങ്ങൾ തീർക്കും.ചില പ്രണയങ്ങളുണ്ട്.ശിശിരത്തിലെഇലപൊഴിയും നാളുകളിലും, കൊഴിയാതെ,പൊട്ടിമുളക്കുന്ന, തളിർക്കുന്ന,പ്രണയത്തിൻ്റെ പൂക്കാലം തീർക്കും.തമ്മില്‍ത്തമ്മിൽ കൈകോർത്ത്,മഞ്ഞിൻ സൂചികളോടെതിരിട്ട്,നക്ഷത്രഖചിതമായ,ആകാശത്തിൻ ചുവട്ടിൽ,ജീവിതത്തിൻ്റെരാജവീഥികളിലൂടെ,ഇടനാഴികളിലൂടെ,ചിരിച്ചുല്ലസിച്ച്,രഹസ്യങ്ങൾ പങ്കിട്ട്,പ്രണയം പങ്കിട്ട് നടന്ന് നീങ്ങും.നക്ഷത്ര വിളക്കുകളും,കരോൾ സംഘങ്ങളും,സാൻ്റാക്ലോസുംഅവരെ ഉന്മത്തരാക്കും.ചില പ്രണയങ്ങളുണ്ട്.വസന്തർത്തുവിൽ…

ഇതെന്റെ ഗാന്ധി..❤️

രചന : രാജു വിജയൻ ✍. തീയാണ് ഗാന്ധി…തിരയാണ് ഗാന്ധി…കാലചക്രത്തിന്റെഗതിയാണ് ഗാന്ധി…!നിറമാണ് ഗാന്ധി..നിറവാണ് ഗാന്ധി..നിലാവത്തുദിക്കുന്നനിനവാണ് ഗാന്ധി…!ഉയിരാണ് ഗാന്ധി..ഉണർവ്വാണ് ഗാന്ധി..വെയിലേറ്റു വാടാത്തതണലാണ് ഗാന്ധി…!അറിവാണ് ഗാന്ധി…അകമാണ് ഗാന്ധി..ചിതലരിക്കാത്തൊരുചിതയാണ് ഗാന്ധി…!ഞാനാണ് ഗാന്ധി…നീയാണ് ഗാന്ധി…മഴയേറ്റണയാത്തകനലാണ് ഗാന്ധി…!വിശപ്പാണ് ഗാന്ധി…വിയർപ്പാണ് ഗാന്ധി…അപരന്റെ നെഞ്ചിലെകുളിരാണ് ഗാന്ധി…!മണ്ണാണ് ഗാന്ധി..മനസ്സാണ് ഗാന്ധി…മനീഷികൾ തേടുന്ന, സത്യമരീചിക…

കാറ്റുപോലൊരാശയം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ കുളിർമന്ദനൊഴുകുന്നൊരുണർവ്വിൽകിങ്ങിണി കിലുങ്ങുന്ന മണിനാദവുംകീർത്തിയേറുന്നസ്വരാഷ്ട്രസേവയിൽകണ്ണിനഴകായൊന്നിച്ചുസഞ്ചലനത്തിന്.കേതനമാണെന്നുമാരാധ്യഗുരുവായികളങ്കമില്ലാത്ത പരംവൈഭവത്തിനായികാവിയാണെന്നുമാഗ്നേയസാക്ഷിയായികൂട്ടങ്ങളോടൊത്തുമഹാവാക്യമോതുന്നു.കുലീനനായൊരുസ്വർഗ്ഗീയഗുരുനാഥൻകാലങ്ങളോളമുന്നതചിന്തയാലന്ത്യംവരേകമനീയനായൊരു ഭിഷഗ്വരശ്രേഷ്ഠനായികർമ്മനിഷ്ഠയാൽ രാഷ്ട്രസേവനത്തിന്.കേമരായോരണികളായണികളായികരളുറച്ചുള്ള ചുവടുമായി പ്രത്യയംകേതനവുമേന്തി ബലിദാനവുമായികാലാക്ഷേപമായൊരു പ്രസ്ഥാനം.കമ്പമേറുന്ന ചലനഗതിയിലൊന്നുംകൂട്ടരല്ലാത്തവരായി ആരുമേയില്ലകേടിയായിയെതിർക്കുന്നവരെല്ലാംകൂട്ടാളികളായി നാളേ മാറേണ്ടവർ.കോപമേറിയ ശത്രുവെന്നാകിലുംകിതച്ചു വീഴവേതാങ്ങിയെന്നും വരാംകിങ്കരമാരായി കൂടെ നില്ക്കുന്നവർകാലനായി നാളെ മാറി എന്നും വരാം.കൈലാസനാഥൻ്റെയൈശ്വര്യഗണമായികൂട്ടുചേരുന്നവർക്കാർക്കാര്…

രൂപാന്തരം

രചന : ദിവാകരൻ പി കെ✍ കറുപ്പിലേക്ക് വെളുപ്പ് പടരുന്നത്അതീശത്വമാണ്,വെളിച്ചത്തിലേക്ക് കറുപ്പ് പടരുന്നത്കീഴടങ്ങ ലാ ണ് വിധേയത്വമാണ്.അ ക്ഞ്ഞ തയിൽ നിന്നറിവിലേക്കുള്ള ലയനമല്ല.കറുപ്പ് മരണമാണ് അക്ഞ്ഞ തയാണ്രാത്രിയാണ്,അന്ധ തയാണ് വെറുക്കപ്പെടേണ്ടതാണ്.വെളുപ്പ് വെളിച്ചമാണ് പ്രകാശമാണ്ശാന്തി യാണ് സമാദാനമാണ്,പഠിപ്പിച്ച പാഠം.തലയിൽ കെട്ടിവച്ച,അടിമത്വ ബോധ ത്തിൻ…