കൊടുങ്ങല്ലൂരമ്മെ ദേവി (ഭക്തി കാവ്യം)
രചന: എം.പി. ശ്രീകുമാർ ✍ കോടിലിംഗപുരത്തമ്മെകൊടുങ്ങല്ലൂരമ്മെ ദേവികോടിക്കോടി പ്രണാമങ്ങൾതൃപ്പാദങ്ങളിൽ.അംബികെ നമിയ്ക്കുന്നുപൊൻപ്രഭ ചൊരിഞ്ഞീടുന്നഅവിടുത്തെ ചരണങ്ങൾ.ജഗദീശ്വരീആദിയുഷസ്സിലുമമ്മെഅന്ത്യസായംസന്ധ്യയിലുംപൊൻദീപമായ് വിളങ്ങുന്നസത്ചിദാനന്ദെഓടിയോടിത്തളരുമ്പോൾവാടിടാതെയിരിയ്ക്കണപേടികൂടാതെ പോകാൻകാലടികൾക്കാകണെആടി ഞങ്ങൾ വരുന്നമ്മെപാടി ഞങ്ങൾ വരുന്നമ്മെആയിരം കണ്ഠത്തിൽ നിന്നു –മപദാനങ്ങൾജ്ഞാനസ്വരൂപിണി ദേവിശക്തിസ്വരൂപിണി ദേവിദുർഗ്ഗാരൂപിണി ദേവിശരണമമ്മെകോടിലിംഗപുരത്തമ്മെകൊടുങ്ങല്ലൂരമ്മെ ദേവികോടിക്കോടി പ്രണാമങ്ങൾതൃപ്പാദങ്ങളിൽ
