ഉണർന്നിരിക്കുക
രചന : കാഞ്ചിയാർ മോഹനൻ✍ ഉണർന്നിരിക്കുക മക്കളെ,ഊരും പേരുമില്ലാത്തോർഉറക്കിളച്ചിരിക്കുന്നൂ നിങ്ങളെഉറക്കാനായ്. ഉമിതീയിൽ നീറും ഹൃത്തടംഉദയം മുതലുള്ള പ്രാർത്ഥന,ഉദകക്രിയയാകാതാവാൻഉടച്ചുവാർക്കുക ജീവിതം. ഉത്തരം കിട്ടാ ചോദ്യംഉയരും മാദ്ധ്യമങ്ങളിൽഉണരുക മാതാപിതാക്കളെ,ഉയിർ കാക്കാനിനി മുതൽ. ഊഴി പോലും കരയുന്നുഉച്ഛനീചത്വങ്ങളിൽ മനംനൊന്ത്,ഉയരുക മനസ്സാക്ഷിഉത്തമവാക്യങ്ങളിൽ. ഊരുതെണ്ടികൾ മുതൽഉറ്റവർ പോലും നിത്യംഉണ്ണികളെ…
