മാമ്പഴക്കാലം.
രചന : വന്ദന മണികണ്ഠൻ ഇനി നമുക്കോർമ്മതൻ തോണിയേറാംപഴയകാലത്തിലേക്കൊന്നുപോകാംസുഖമുള്ളൊരായിരം കഥയുറങ്ങീടുന്നനാട്ടുമാഞ്ചോട്ടിലായ് ഒന്നിരിക്കാം. സ്നേഹബന്ധത്തിന്റെ നല്ലകാലത്തി‐ലേക്കൊത്തൊരുമിച്ചു തിരിച്ചു പോകാംനാട്ടുമാഞ്ചോട്ടിലായ് ഒത്തുചേരുന്നൊരുനാട്ടുക്കൂട്ടത്തെ തിരഞ്ഞു പോകാം. ഒരുകൊച്ചുകാറ്റിൽ കൊഴിഞ്ഞുവീഴുന്നൊരുകണ്ണിമാങ്ങക്കാലം തേടിപ്പോകാംതേനിറ്റുവീഴുന്ന മാമ്പഴം നുണയുവാൻഭൂതകാലത്തിലേക്കൊന്നുപോകാം. കുഞ്ഞുമനസിലെ മോഹങ്ങളറിയുന്നമുത്തശ്ലൻ മാവിനെയോർത്തുനോക്കാംതിരികെ മടങ്ങുമ്പോൾ മടിയൊട്ടുമില്ലാതെനാളേക്കൊരു മരം നട്ടിറങ്ങാം.
