കാഴ്ചകൾ
രചന : ബി സുരേഷ്കുറിച്ചിമുട്ടം✍ കാടത്തമേറുന്ന കാലമേ നീയിന്നു,കാണാത്ത ചിത്രം നിരത്തുന്നുവോ!കദനം പിടയ്ക്കുന്നു കൺമുമ്പിൽ,കരളറപ്പുള്ളവർക്കോകണ്ണുകലങ്ങുന്നു! നീതിമരിക്കുന്നു തെരുവിലനാഥമായ്,നീളുന്നുക്രൂരതയേറുന്നുശാപജന്മങ്ങളാൽ!നീട്ടുന്നഹസ്തം വെട്ടിയരിഞ്ഞെറിഞ്ഞും,നീണാൾ വാഴുന്നു വിലയറിയാത്തവർ! എന്തു നീ നേടുന്നുമൃഗമനമേറവേ,എവിടെകളഞ്ഞു നീ മനുഷ്യത്വം!എല്ലാംവെറും മിഥ്യയാണെന്നറിയുക!എന്തൊരുവ്യർഥമാണു നിൻജീവിതം! ഇഹമൊരുനരകമാക്കുന്നുനിങ്ങൾ!ഇണയില്ലതുണയില്ലതുണ്ടമാക്കുന്നു!ഇല്ലായശേഷം കുറ്റബോധങ്ങൾ,ഇമയടച്ചീടിലും ഭീകരമീകാഴ്ചകൾ!!