പ്രഭാത ദൃശ്യം
രചന : തോമസ് കാവാലം✍ പ്രാചിയിലംശുമാൻ വന്നുദിച്ചുപാരാകെ പൂക്കൾവിടർന്നുചേലിൽവാസന്തം വിണ്ണിൽ നിന്നോടിയെത്തിസുഗന്ധം മണ്ണിനെ പുൽകിനിന്നു. കാർമേഘത്തോണികൾ മാനമാകെകുഞ്ഞിളം തുള്ളികൾ പെയ്തുനിന്നുപുണ്യാഹംപോലതു ഭൂമിയാകെമണ്ണിനെ ഹർഷമോടുമ്മവെച്ചു. കാനന മേലാപ്പിൽ കാത്തിരുന്നകോകിലവൃന്ദങ്ങൾ കൂകിചേലിൽമാമല മേട്ടിലെ മന്ദാരങ്ങൾഓമനപ്പൂക്കൾ വിടർത്തിയെങ്ങും. പക്ഷികൾവാനിൽ പറന്നുമോദാൽപക്ഷമൊതുക്കി ഹ! ക്ഷീണിതരായ്വൃക്ഷങ്ങൾതോറുമേ കുക്ഷികളിൽഭക്ഷണം തിന്നുവാനക്ഷമരായ്.…
