കുട്ടിക്കവിത : പാടാൻ മടിക്കും പറവകൾ
രചന : മംഗളൻ. എസ് ✍ പാടാൻ മടിച്ചൊരു മൂക വിഷുപക്ഷിപാട്ടുകൾ പാടിച്ചിറകടിച്ചുപാടുന്നതെന്തിവനെന്നറിയാൻ നിത്യംപാടും പതംഗങ്ങൾക്കാശ്ചര്യമായ് പാടുന്ന പാട്ടെത്ര ഈണത്തിലെന്നോർത്തുപാടാനവർ കൂടെക്കൂടുകയായ്പാടാത്തൊരുവൻ്റെ പാട്ടുകേട്ടെന്തിനായ്പക്ഷം പിടിക്കുന്നതെന്നു ചിലർ! പാടാത്ത നീയിന്നു പാടാനെന്താണെടോപക്ഷിശ്രേഷ്ഠൻ വന്നു ചോദിക്കയായ്പാട്ടുപാടിയേതോ ദിക്കുനോക്കിയവൻപാറിപ്പറന്നു തിടുക്കത്തിൽ പോയ് പറവകളൊക്കെ കൂടെപ്പറന്നവൻപാടിയ പാട്ടിൻ…
