വിഷാദം
രചന : പി. സുനിൽ കുമാർ✍ വിഷാദത്തിന്റെ കമ്പിളി മേഘംചുറ്റിലും പൊതിയുന്നു..മൗനം മഞ്ഞു പോലെഉറഞ്ഞിരിക്കുന്നു..ഇടനെഞ്ചിൽ ഒരു വലിയഭാരം പതിഞ്ഞിരിക്കുന്നുകരയുവാൻ കഴിയാതെകണ്ണുകൾ മിഴിച്ചിരിക്കുന്നുപൂക്കളുടെ നിറവും മണവുംമാഞ്ഞു പോയിരിക്കുന്നു.ദിനങ്ങളെല്ലാം ഒരു പോലെയാകുന്നു..മടുപ്പിന്റെ ചുഴികളിൽപ്രതീക്ഷകൾ പൊലിയുന്നു..ഒരു ചൊടിയിൽ മൗനത്തിന്റെ ആഴവുംമറു ചൊടിയിൽ ശൂന്യതയുടെകനവുംജീവിതം മരണത്തിന്റെനൂൽപ്പാലം കടക്കുന്നു..വിഷാദം…
