ഇരുട്ട്
രചന : ജോയ് പാലക്കമൂല ✍ എവിടെ നിന്നോ വന്നിരുന്നു,ഉറപ്പില്ല…എങ്കിലും, അറിയപ്പെടുന്നവനായിചുറ്റിച്ചുറ്റിപ്പറ്റിയിരിക്കുന്നു അങ്ങനെ.വഴിതെറ്റിയതല്ല,വരിതെറ്റിയതുമല്ല—ഇതൊരു നിശ്ചയം പോലെയാണ്നിരന്തര കർമ്മനിരതൻ്റെ.ഒരവകാശം ചോദിക്കാൻ വന്നഏതോ പഴയ പരിചയക്കാരനെ പോലെകൽപ്പനകളെ കയ്യിൽ പിടിച്ചനിഗൂഡതയുടെ ശിപായിയെ പോലെപക്ഷേ, മുഖമൊന്നും ഉയർത്തുന്നില്ല,കണ്ണിൽ നോക്കി സംസാരിക്കുന്നില്ല,പലിശക്കാരന്റെ കണിശതയോടെനിന്റെ ജീവിതനിമിഷങ്ങൾതിരിച്ചു ചോദിക്കുകയാണ്.ഒഴിഞ്ഞുമാറാൻ ഉപായമാലോചിക്കും,ഒരായിരം…
