നീ എവിടെ?!!
രചന : ജീ ആർ കവിയൂർ ✍ നീ എവിടെ?!!കവിതയ്ക്ക് എത്ര വയസ്സായി?കാട്ടാളൻ അമ്പെയ്തു വീഴ്ത്തിയ കാലത്തോളമോ?കറുത്ത് ഇരുണ്ട ഗുഹാന്തരങ്ങളിൽ നിന്ന്കണ്ണുനീരായി തുളുമ്പിയതോ?ലവണരസമാർന്നതോ, തേൻ കിനിയുമായതോ?ശലഭശോഭയാർന്നതോ,ചെണ്ട് ഉലയും വണ്ടുകൾ വലംവെച്ച്മൂളിയതോ ആദ്യത്തെയൊരു അനുരാഗം പോലെ?അതറിയില്ല…കവിതയ്ക്ക് ‘ക’യും ‘വിത’യും ഉള്ള കാലംകൂമ്പടയാതെ പൊട്ടി…