ബോൺസായ്കൾ
രചന : ബി സുരേഷ്കുറച്ചിമുട്ടം ✍ അംബരചുംബികളാകാൻഅടങ്ങാത്തമോഹമുള്ളവരാംഞങ്ങളെഅംഗംമുറിച്ചുനിങ്ങൾഅലങ്കാരങ്ങളാക്കിരസിക്കുന്നു!ആ വടവൃക്ഷക്കൂട്ടത്തിൽ നിന്നുംഅകറ്റിമാറ്റിയകത്തളങ്ങളിൽഅടിമയാക്കിനിരത്തിഅന്തിയും രാവും പകലുംഅനുഭവിക്കാൻ അനുവാദമില്ലാതെആജ്ഞാനുവർത്തികളാക്കി!അന്തരംഗം നിണഛലമൊഴുകി നീറുമ്പോൾആത്മാവിലുണരുന്നഭിമാനംഅടിയറവുവെയ്ക്കേണ്ടിവരുന്നബോൺസായ്കൾ ഞങ്ങൾ!ആടിയുലയുന്ന കാറ്റിലും പേമാരിയിലുംആടിത്തിമിർക്കാൻ അവസരമില്ലാതെആ ചില്ലുമേശയിലെ ബോൺസായ്കൾ ഞങ്ങൾ!അകലെപ്പറക്കുന്ന പക്ഷികൾ തൻ കൂടൊന്ന്അരികെ ശിഖരത്തിലൊന്നൊരുക്കാൻആശയേറുന്ന ബോൺസായ്കൾ ഞങ്ങൾ!അകലെയൊരാരുണകിരണം തെളിഞ്ഞിടാൻകൊതിക്കുന്നു ഞങ്ങൾ ബോൺസായ്കൾ.