മാ,നിഷാദ!
രചന : മംഗളാനന്ദൻ ടി കെ ✍ ആയിരം കാതമകലെനിന്നെത്തിയ-തായിരുന്നിങ്ങു ദേശാടനപ്പക്ഷികൾ.ശീതംകടുക്കവേ ദീർഘമാമാകാശ-പാതകൾ താണ്ടി പറന്നു വരുന്നവർ.കൂടൊരുക്കീടാനിണകൾ പരസ്പരംചൂടു പകരാനിടം തിരക്കീടുന്നു.എത്തിടാറുണ്ടവർ, ഉഷ്ണം തളിർക്കുന്നപുത്തൻ പരിസരം തേടിയീഭൂമിയിൽ.പച്ചപുതച്ചു ചിരിതൂകിനില്ക്കുന്നവൃക്ഷത്തലപ്പുകളുള്ളൊരുനാടിതിൽ.വിണ്ണിലനന്തവിശാലതയെങ്കിലുംമണ്ണിൽ മനുഷ്യൻ പണിയും മതിലുകൾ.ചെല്ലക്കിളികൾ ചേക്കേറി, പെരുമര-ചില്ലയിലൊന്നിച്ചു കൂടുപണിഞ്ഞുപോൽ.തള്ളക്കുരുവിതൻ ചൂടേറ്റ മുട്ടകൾ-ക്കുള്ളിൽ കുരുന്നുകൾ…
