പത്രത്തിലെ ഒട്ടകങ്ങൾ
രചന : സെഹ്റാൻ ✍ പത്രത്തിന്റെനാലാം പേജിലെമണൽപ്പരപ്പിൽരണ്ട് ഒട്ടകങ്ങൾ!മുഖങ്ങളിൽവിശപ്പ്,ക്ഷീണം,ദാഹം…മരുഭൂവിലെകപ്പലുകളായിരുന്നിട്ടുകൂടി…മണൽപ്പരപ്പിലെചൂടേറ്റാവണം പത്രംകത്തിയെരിഞ്ഞത്.വിരൽത്തുമ്പ്പൊള്ളിയപ്പോഴത്പുറത്തേക്കെറിഞ്ഞു.കാറ്റ് വന്നതറിഞ്ഞില്ല.പോയതും…മുറ്റത്തെചാരത്തരികൾക്കിടയിൽഒട്ടകങ്ങളുടെകരിഞ്ഞുപോയദേഹാവശിഷ്ടങ്ങൾഇപ്പോഴുംകിടപ്പുണ്ടോ?കാണാൻ വയ്യ…കാഴ്ച്ചകൾക്ക് മേൽഎത്ര പെട്ടെന്നാണീമറവിയുടെചിലന്തികൾവലകെട്ടിത്തീർക്കുന്നത്!⭕
