രചന : മംഗളൻ എസ്✍

ഈ ഹൃദയവീണതൻ തന്ത്രികളിൽ
ഈണമായ് താളമായ് മാറിയോളേ..
ഈ പാട്ടുകരന്റെ ഹൃദയത്തുടിപ്പിൻ
ഈരടികൾക്കുള്ളിൽ നിറഞ്ഞവളേ

എൻപ്രേമഗാനങ്ങളുള്ളിൽ നിറച്ചുനീ
എന്നെവിട്ടിന്നെവിടേക്കുപോയ്മറഞ്ഞു
എൻവീണതന്ത്രിതൻ രാഗവും നീയല്ലേ
എന്നിൽത്തുടിക്കുന്ന ജീവനും നീയല്ലേ

കവിതയായിന്നെന്റെ മുന്നിൽ തെളിയൂ
കനകം തോൽക്കും കമല പുഷ്പമേ നീ
ഈണവും ശ്രുതിയുമായ് കർണ്ണങ്ങളിൽച്ചേരൂ
ഈ രാഗസാഗരം നിത്യം നിറക്കു നീ

തണുവാരിച്ചൊരിയുമീ രാമഴപ്പെയ്ത്തിൽ
തളരുമെൻമനോവീണതന്ത്രികളിൽ
തരള ലോലം നിൻ വിരൽ വിന്യസിക്കൂ
തണുമഴപ്പെയ്ത്തിൻ ശ്രുതി താളം മീട്ടു
ഒരുദേഹമായൊരു ജീവനായ് മാറാം
ഒരു ഹിമമണിയായിന്നു സ്വർഗ്ഗം പൂകാം.

By ivayana