മർമ്മരം.
രചന : ബിനു. ആർ✍️ വാക്കുകൾക്കൊണ്ടുവർണ്ണചിത്രംവരയ്ക്കാൻ തളികയിൽപ്രഭചൊരിയും അക്ഷരങ്ങളുമായ്തിക്കിത്തിരക്കി വരിനിൽക്കുന്നവർതിളങ്ങിവിളങ്ങി തെളിഞ്ഞ നാട്ടിൽ,വരണ്ടനിലത്തിന്റെയന്ത്യംകാണാൻവിൺവാക്കുകൾ പൂത്തിരിപോൽപറയുന്നവരുടെ നാട്ടിൽ,പുരോഗമില്ലാ പുരോഗമന-മതികൾ വമ്പുപറയും നാട്ടിൽ,വെളിച്ചപ്പാടുതുള്ളികാണാ-ക്കതിരുകൾ കൊത്തിയെടുക്കാൻവ്രതം നോല്ക്കുന്നവർ കച്ചമുറുക്കുംനാട്ടിൽ,കൊണ്ടുംകൊടുത്തുമുച്ചത്തിൽപതം പറയുന്നവരുടെ നാട്ടിൽ,കാണുന്നതെല്ലാം കടും –നിറത്തിൻ വടുക്കൾ മാത്രം.ചിന്തകളെല്ലാം കൈയൂറ്റത്തിൻമഞ്ഞനിറത്തിൽ വേപഥുക്കളായ്ശിലയിൽ വീണുതപിച്ചുവറ്റവേ,ജലമർമ്മരങ്ങൾകേൾക്കാംക്ഷിതിയുടെഅഗാദ്ധതയിൽചിരിയുടെവറ്റാത്തമർമ്മരംപോൽ.വിൺഗംഗാതടത്തിൽ ചുറ്റിത്തിരി-യുമൊരുവെൺശംഖ് പോൽകാണാം നൂറുനൂറായിരംകണികകൾവെൺകൊറ്റക്കുടച്ചൂടി…
