നിഴൽ പടർത്തുമ്പോൾ
രചന : മനോജ് കാലടി✍ നാടിന്റെവിരിമാറിൽ നൃത്തം ചവിട്ടുന്നുഅവ്യക്തരൂപങ്ങൾ നിഴലുകളായ്.മതമെന്നവൻമതിൽ തീർക്കുമീനിഴലുകൾഇരുളാർന്നനാളെകൾ നാടിനേകും. അക്ഷരമുത്തുകൾ സമ്പന്നമാക്കേണ്ടവിദ്യാലയത്തിന്നകത്തളങ്ങൾമതചിന്തകൾമെല്ലെ മുളപൊട്ടിടുമ്പോൾശിലായുഗം പോലും തോറ്റിടുന്നു. കളങ്കങ്ങളേശാത്ത ഹൃദയങ്ങൾക്കുള്ളിൽവിഷവിത്ത് പാകുന്നു പലരുമിന്ന്.നാളെ വിരിയേണ്ട പൂമൊട്ടിനരികിലായ്വർഗ്ഗീയഭ്രമരങ്ങൾ മൂളിടുന്നു. അറിവിന്റെ അത്ഭുതലോകം വരക്കേണ്ടവിദ്യാലയങ്ങൾ സ്വതന്ത്രമാക്കാംമതവും രാഷ്ട്രീയമിഴപിരിഞ്ഞീടുന്നരണഭൂമിയല്ല വിദ്യാലയങ്ങൾ. വിടരട്ടെ മുകുളങ്ങൾ…
