Category: വൈറൽ

വട്ടുരുട്ടി നടന്ന ചിന്തകളില്ലാത്ത ബാല്യം

രചന : ജോബിൻ പാറക്കൽ ✍ ചവിട്ടി മെതിച്ചുപോയചെമ്മണ്ണുടുത്ത നാട്ടുവഴികൾപരിചിതമായ വഴികളിലെകുശലം പറയുന്ന വേലിച്ചെടികൾകൗമാരത്തിൻ്റെ കല്ലുകളേറ്റ്ചതഞ്ഞു ചത്തു മണ്ണിൽ വീണ നാട്ടുമാങ്ങകൾമുളകുപൊടിയും കല്ലുപ്പും കൂട്ടിചവച്ചിറക്കിയ ഉച്ചവിശപ്പുകൾപകൽവെയിലുകളുടെ ദാഹംഅകറ്റിയ പതിനെട്ടാംപട്ടകൾകൊയ്ത്ത് കഴിഞ്ഞ പാടത്തെവരണ്ട മണ്ണിൽറബ്ബർ പന്താൽ എറിഞ്ഞിട്ട മരക്കുറ്റികൾപല തരം കളികൾക്രിക്കറ്റ്ഫുട്ബോൾകോട്ടഅമ്മാറൈറ്റ്പത്താംകല്ല്രാശിക്കല്ല്സ്റ്റോൺത്രീ ടുകള്ളനും…

ആരണ്യത്തിലേയ്ക്ക് ( വഞ്ചിപ്പാട്ട്)

രചന : എം പി ശ്രീകുമാർ✍️ രാഘവ പട്ടാഭിഷേകംമുടങ്ങിയ നേരം തന്നിൽരാജമന്ദിരമാകവെകണ്ണീരിൽ മുങ്ങിരാജമല്ലിപ്പൂഞ്ചൊടിയിൽരാജീവം വിരിഞ്ഞ പോലെരാജതല്പത്തിൽ ശയിച്ചജാനകിതാനുംരാമനോടൊത്തിന്നു പോണുകാനനവാസത്തിനായിമന്ത്രകോടി മാറിവന്നമരവുരി പോൽകാർമുകിൽക്കൂട്ടങ്ങൾക്കുള്ളിൽവാർമഴവില്ലെന്ന പോലെകൊടുംഭീതിയുണർത്തുന്നവനത്തിലേയ്ക്ക്മൈഥിലി, ശ്രീരാമചന്ദ്രദേവനെയനുഗമിച്ചുലക്‌ഷ്മണകുമാരനവർക്കകമ്പടിയായ്.ഈശ്വരനും മനുഷ്യനുംമധ്യേ യോഗമായ പോലെഅനുഗ്രഹവർഷിണിയാംപ്രകൃതിപോലെരാമലക്ഷ്മണൻമാർ മധ്യേദേവിസീത നടകൊണ്ടുമാനവരും വാനവരുംനമിച്ചു നിന്നു .

“ഗീബൽസി” ന്റെ ലോകം.( വൃത്തം – ഭുജംഗപ്രയാതം)

രചന : മംഗളാനന്ദൻ ✍️ വെറുപ്പിൻ്റെ രാഷ്ട്രീയതത്വത്തെ മണ്ണിൽവളർത്തുന്നു ഗീബത്സുമാരന്നുമിന്നും.ജനത്തിന്റെ ഭഗ്നാശയങ്ങൾക്കു മേലേവിഷം ചേർത്ത തേൻ ലേപനം ചെയ്തിടുന്നു.അകത്തേക്ക് മാത്രം തുറക്കുന്ന കാരാ-ഗൃഹത്തിൻ്റെയുള്ളിൽ കിടക്കുന്നുസത്യം.പുറത്തുള്ള നാമിന്നു കേൾക്കുന്നുവല്ലോവെറുപ്പിൻ്റെ ഗീതങ്ങൾ പാടുന്ന ഘോഷം.ഒരിക്കൽ ജനം തണ്ടിലേറ്റുന്നൊരാളെഭരിക്കാ,നവൻതീർത്ത നാവിൻ കരുത്തിൽ.മരിയ്ക്കോളമേകാധിപത്യം പുലർത്താൻകരുക്കൾ നിരത്തുന്നു ‘ഗീബൽസ’വന്നായ്.ജനങ്ങൾക്കു…

പ്രളയത്തിൽ അകപ്പെട്ട ഒരു കുടുംബം!

രചന : തോമസ് വർഗീസ്, കുറത്തികാട്. ✍ 1.പെരുമഴ തിമിർത്തു പെയ്യുന്നൊരന്തിയിൽഈശ്വരനാമം ജപിച്ചു പതിവുപോൽ,കൂടെയുള്ളൊരു നായ്ക്കും കൊടുത്തു തൻഅത്താഴവുമൊന്നായി കഴിച്ചു ഭയമില്ലാതെ.2.വാതിലടച്ചു വിളക്കുമണച്ചു താൻസ്വസ്ഥമായി കിടന്നുറങ്ങിയ രാത്രിയിൽപാതിരാനേരത്തു നായുടെ കൂവലിൽഞെട്ടിയുണർന്നു നടുങ്ങി കുടുംബവും.3.കടലിരമ്പുന്നപോലുള്ളൊരാധിയിൽആകെത്തകർന്നുപോയി ഉള്ളകം,പെരുമഴയത്തലർച്ചപോൽ ഇരുമ്പലുംഅന്ധകാരത്തിൽ പാറ പിളർപ്പതും.4.എന്തു ചെയ്യേണമെന്നറിയാതെ താൻഎങ്ങോട്ടോടണമെന്നറിയാതെയും,ആധിപൂണ്ടു…

മഴയൊരുത്തി.

രചന : ബിന്ദു കുറ്റിപ്പാല ✍️ നീലാകാശത്താഴ്‌വരയിൽകരിമുകിൽക്കൂടാരത്തിന്നുള്ളിൽനീരാട്ടും കഴിഞ്ഞൊരുത്തിയീറൻമുടി വീശിക്കുടഞ്ഞിറങ്ങുന്നേആ വഴിവന്നൊരുകുറുമ്പൻ കാറ്റങ്ങാനീർത്തുള്ളി തട്ടിയെറിഞ്ഞേകതിരോൻ മുങ്ങിയകടലിൻ്റെ വക്കത്ത്നീർമണി വീണുപൊലിഞ്ഞേതിരമാലക്കയ്യോണ്ടങ്ങമ്മാനമാടീട്ട്മാമലമേലേയ്ക്കെറിഞ്ഞേതുള്ളിയ്ക്കൊരുകുടംപേമാരിയായിട്ട്താഴ്‌വാരത്തിൽ ചൊരിഞ്ഞേചേറു ചെകഞ്ഞവൾഊരു പകുത്തവൾകാടുമേടു കുലുക്കിവരുന്നേതോരാക്കണ്ണീരുംതീരാനോവും തന്ന്തുള്ളിത്തെറിച്ചു തിമിർത്തേഎന്നിട്ടുമെന്തൊരുചന്തമിപ്പെണ്ണിന്ചങ്കുകലങ്ങുന്ന് കണ്ണേനിൻ കുളിർ കുറുകലിലെല്ലാമൊതുക്കീട്ട്കൊഞ്ചുന്ന താളത്തിലെല്ലാം മറന്നിട്ട്നിന്നെയും കാത്തിരിപ്പുണ്ടേനിന്നോളം മണ്ണിന്നുയിരേറ്റിപോറ്റുവാൻഇല്ലൊരാൾ മറ്റാരും പൊന്നേ….

ഫൊക്കാന സമഗ്രസംഭാവന പുരസ്കാരം ഡോ. എ.കെ.ബി. പിള്ളയ്ക്കും, ശ്രീ. ജോർജ് മണ്ണീക്കരോട്ടിനും (മരണാനന്തരം)

ശ്രീകുമാർ ഉണ്ണിത്താൻ ✍️ ന്യൂയോർക്ക്: വടക്കേ അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനയായ ഫൊക്കാന (FOKANA), 2024–2026 കാലയളവിലെ സമഗ്രസംഭാവന പുരസ്കാരം പ്രശസ്ത പണ്ഡിതനും സാഹിത്യകാരനും മാനവവികാസ ശാസ്ത്രജ്ഞനുമായ ഡോ. എ.കെ. ബാലകൃഷ്ണപിള്ള (എ.കെ.ബി)യ്ക്കും, അമേരിക്കൻ മലയാള സാഹിത്യത്തിന്റെ ചരിത്രകാരനും ശ്രദ്ധേയനായ സാഹിത്യകാരനുമായ…

🌹🌹🌹ഭാരതം മാറുകയാണ്🌹🌹🌹

രചന : എം പി ശ്രീകുമാർ ✍️ ഭാരതം മാറുകയാണ്.അഴിമതികൾ തുടർക്കഥയായഭരണങ്ങൾക്കു ശേഷംഇപ്പോൾഅങ്ങിനൊന്ന് കേൾക്കുവാനില്ല.ഭീകരാക്രമണങ്ങൾതുടർച്ചയായ കാലങ്ങൾക്കു ശേഷംഅത് അപൂർവ്വവുംഒറ്റപ്പെട്ടതുമായഒന്നായി മാറിയിരിക്കുന്നു.കൊടുംഭീകരർഅകത്തും പുറത്തുംശിക്ഷിക്കപ്പെടുന്നു.കാലങ്ങളോളംമന്ദഗതിയിലായിരുന്ന വികസനംത്വരിതഗതിയിലാകുന്നു.ലോകരാഷ്ട്രങ്ങൾക്കിടയിൽഅംഗീകാരവുംആദരവുമേറുന്നു.ഭരണകൂടത്തിന്റെ പിഴവുകൾഒറ്റപ്പെട്ട സംഭവങ്ങളായ്ചുരുങ്ങിയിരിക്കുന്നു.വന്നുപോകുന്ന പിഴവുകൾക്ക്,ഇനിയൊരിയ്ക്കലുംവരാതിരിക്കത്തക്കവിധംഅന്ത്യം കുറിക്കുന്ന നടപടികളെടുക്കുന്നു.കഴിഞ്ഞ കാലങ്ങളിൽന്യൂനതകളിൽ പങ്കാളികളായിരുന്നവർ പോലുംഇന്ന്ഭരണകൂടത്തിന്റെ പിഴവുകൾ കണ്ടെത്താൻപ്രയത്നിക്കുന്നു.കണ്ടത്തിയെന്നു കരുതിയതിനെതിരെശക്തമായ് ആക്രോശിക്കുന്നു.തൻമൂലം ഭരണകൂടംപൂർവ്വാധികം…

മുഖങ്ങൾ പുഴ- അന്ന്

രചന : നീലകണ്ഠൻ ✍️ മലമുകളിലെ തടാകത്തിൽ പിറന്ന്കാടകങ്ങളിലെ ചരിവുകളിലൂടെ വാർന്ന് ‘താഴ്വരകളിൽ പതഞ്ഞമർന്ന്അഴിമുഖത്ത് അലസമായ്കാലിന്റെ നീട്ടിയ കൈകളിലമർന്ന്അവൾ വരുമ്പോൾ പാദസരം കിലുങ്ങുന്നുകാടുലയുന്നു മരമിളകി പൂക്കൾ പൊഴിച്ച് മണ്ണു കുളിർന്ന് തടമുണർന്ന്ആറ്റുവഞ്ഞി കാവുകളിൽ വണ്ടാരം കോഴികൾ പറന്ന്പതയുടെ പാവാട ഞ്ഞൊറിഞ്ഞ് അവൾതെച്ചിക്കാടുകൾ…

*വണ്ടിക്കാളകൾ..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ബലിഷ്ഠ കരങ്ങളില്ലിന്നു തൻ കരളിനാൽ-ത്തെളിക്കയാ, ണാർദ്രമാം മനറാന്തൽ വിളക്കുമായ്തളരാത്ത പോരാളിയെപ്പോലുദിക്കുമാ,പ്പുലരിതന്നാർദ്രമാം ഹൃദയം തുടിക്കുന്നു.ഭാരിച്ച ജീവിതച്ചുമടുകൾക്കിടയിലായ്ധ്യാനിച്ചിരിക്കും വിധമാണ് സാരഥിസങ്കടപ്പാതകൾക്കിരുവശംപോലതാ,സഞ്ചാരിമാത്രമെന്നറിയുന്ന കാളകൾ.കുടമണി നാദമായുണരുന്നു കനവിലായ്താളം പിടിക്കുന്നയാർദ്രമാം ഹൃത്തടംദയനീയ മിഴികളിൽ നിറയുന്ന കദനനീർ-പാടേ തുടയ്ക്കുന്നു പകലോന്റെ കരതലം.കാലചക്രംകണക്കേയുരുളുന്നു…

അവൾ പത്താം ക്ലാസ്സിൽ പഠിക്കുന്നു.

രചന : മംഗളാനന്ദൻ✍ അടുപ്പില്‍ അന്തിക്കഞ്ഞിതിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊ-ണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറി –പ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താം-തരത്തിൽ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറി-യുപ്പതിലലിയുന്നു.പിന്നിലെയടുക്കള –വാതിലുമടയുന്നു.തവിയും പിഞ്ഞാണവുംകൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടി –യൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്ര-ബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം,പത്തിലാണവളിപ്പോൾ.ഇടയ്ക്കു നിറുകയില്‍തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍ “ ന്യൂട്ടണ്‍”വന്നു കണ്ണുരുട്ടുന്നു.ഗണിതം കരിന്തിരി-കത്തുന്നു,…