Category: വൈറൽ

വിരഹത്തിൽ നീയെൻ

രചന : രജനി അനൂപ് ✍️ വിരഹത്തിൽ നീയെൻനിശ്വാസമായ് മാറുന്നുനിശയുടെ യാമത്തിൽനിലാവായ് നിറയുന്നുമിഴിനീർത്തുള്ളിയിൽനിന്നോർമകൾ തെളിയുന്നുമൗനത്തിൻ തീരത്ത്മോഹമായ് വിരിയുന്നുഅകലത്തിൽ നീയെന്നിൽസ്വപ്നമായ് വിടരുന്നുഅരികിലെത്താതെയെൻആത്മാവിൽ തൊടുന്നുകാറ്റിന്റെ കൈകളിൽനിന്നോർമയെത്തുന്നേരംഅഴൽമേഘത്താലെൻമിഴിമഴയായ് പൊഴിയുന്നുമധുരമാം വാക്കുകൾമന്ത്രമായ് പടരുന്നുമനസ്സിന്റെ തന്ത്രിയിൽരാഗമായ് നിറയുന്നുകണ്ണുകൾ കോർക്കുമ്പോൾകാലവും മായുന്നുകാണാത്ത സ്വർഗ്ഗങ്ങൾമുന്നിൽ തെളിയുന്നുഒടുവിലീ പരിഭവംസ്നേഹമായ് അലിയുന്നുഒരുമയുടെ തീരത്ത്രണ്ടാത്മവും ചേരുന്നുഋതുക്കൾ…

ചില ഓർമ്മകൾക്ക് മറവിയില്ല…

രചന : ആമി ഹെർബെല്ല ജൈസേ ✍️ ചില ഓർമ്മകൾക്ക് മറവിയില്ല… ചില മുറിവുകൾക്ക് കാലം മായ്ക്കാത്ത ആഴമുണ്ട്… ചില അനുഭവങ്ങൾ എഴുതിത്തുടങ്ങുമ്പോൾ തൂലികയിൽ മഷിയല്ല, സ്വന്തം രക്തമാണ് പടരുന്നത്.ഇന്ന് കുറച്ചൊന്ന് പുറകിലേക്ക് നടക്കേണ്ടി വന്നു…കാരണം, രണ്ടുമാസം മുമ്പ് ഞാൻ എഴുതിയിരുന്ന…

നിലവിളികൾ

രചന : കമല കുഞ്ഞിപെണ്ണ് ✍️ അകത്തളങ്ങൾ കടന്ന്,പൂമുഖങ്ങൾ കടന്ന്,തൊടികളും പാടങ്ങളും കടന്ന്,ദേശങ്ങളും കാതങ്ങളും കടന്ന്പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ തിന്നുന്ന പക്ഷികൾകരുണയറ്റ പാട്ടുകൾ പാടുന്നില്ല.രക്തം തളംകെട്ടിയകഴുവേറ്റിത്തറകളിൽ,വിശപ്പിന് മരണശിക്ഷവിധിച്ച ഇടങ്ങളിൽ,മണ്ണിൽ പൊന്ന് വിളയുന്നകർഷകന്റെ നെഞ്ചിൽ,സമരങ്ങൾ ചിതറിവീഴുന്ന വഴികളിൽ…പിന്തുടരുന്നത് നിലവിളികളാണ്.എന്നിട്ടും, എന്നിട്ടും, തീ…

പരുമല പള്ളിയുടെ ചരിത്രംവിശ്വാസത്തിന്റെയും വിശുദ്ധിയുടെയും പ്രാർത്ഥനയുടെയും പുണ്യഭൂമി.

രചന : റാണിജോൺ പരുമല ✍️ ആമുഖംപത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിൽ പമ്പാനദിയുടെ തീരത്ത് സ്ഥിതിചെയ്യുന്ന പരുമല എന്ന കൊച്ചുഗ്രാമം ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾക്ക് സുപരിചിതമാണ്. വിശുദ്ധ ഗീവർഗീസ് മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ നാമത്തോടും ജീവിതത്തോടും ചേർന്നുനിൽക്കുന്ന ഈ പുണ്യഭൂമി കേരളത്തിന്റെ…

തിരിച്ചറിവും തിരിഞ്ഞുപോക്കും

രചന : എബിൻ റോഷൻ പോൾ ✍ യേശു, ബുദ്ധൻ, സൂഫിസം, താവോയിസം. തിരക്കേറിയ ജീവിതത്തിൽ കിട്ടിയ ഇടവേളകളിൽ വായിച്ചറിഞ്ഞ നാലു ദാർശനിക്ക തത്വങ്ങൾ. സ്വതന്ത്രചിന്തയോടെ വായിക്കുന്നവരുടെ മനസ്സിൽ ആഴത്തിൽ സ്പർശിക്കാൻ കഴിവുള്ളവ. എന്നാൽ “ഏതു അതിൽ കേമൻ” എന്ന് ചോദിച്ചാൽ…

നതാഷ കാംപുഷും തടവറയിലെ 3,096 ദിവസങ്ങളും!

രചന : ജോർജ് കക്കാട്ട് ✍️ നതാഷ കാംപുഷ്: ഓസ്ട്രിയ ..വിയന്നക്കാരിയായ ഈ യുവതി തടവറയിലെ 3,096 ദിവസങ്ങളെ അതിജീവിച്ചത് എങ്ങനെ? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഏറ്റവും ഞെട്ടിക്കുന്ന തട്ടിക്കൊണ്ടുപോകൽ കേസുകളിലൊന്നാണിത്: എട്ടു വർഷത്തിലേറെ നീണ്ട തടവിനുശേഷം, 2006-ൽ നതാഷ കാംപുഷ് തന്നെ…

ചന്ദ്രഘണ്ടാവന്ദനം

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ. ✍️ ചൊവ്വുള്ളയരുമയാമരുണവർണ്ണിനിചെണ്ടുമലർപ്പോലെ ചേതനയിലായിചേവടിയിലഴകാർന്നനൂപുരമണിയാൽചേലൊത്തുച്ചാഞ്ചാട്ടമാടീടുവാനായി.ചന്ദ്രാകാരമണിഫാലത്തിലഴകാർന്നുചാരുഗ്രാത്രത്തിലലങ്കാരാടയാഭരണംചങ്ങാത്തമോടുള്ളകിങ്ങിണിസ്മേരംചലാചലമെല്ലാമാകർഷമായലിയുന്നു.ചന്ദ്രഘണ്ടാകാന്തിയിന്ദുഗോപമായിചാരെമഴയോടുപെയ്തിറങ്ങുമ്പോൾചിലമ്പൊലിതൂകുന്നനേർത്തനാദംചന്നം ഛിന്നമായി തൂകിയടരുവാൻ .ചണ്ഡവേഗിനിയചഞ്ചലമാർന്നങ്ങുചേതനയിലായൂർജ്ജപ്പൂർണ്ണമാകേചലനജലോച്ഛ്വാസവാണിയാലാനന്ദംചാരത്തണഞ്ഞങ്ങുദദ്രതയാർന്നു.ചാരിതാർത്ഥ്യമോടേകുന്നനുഗ്രഹംചെയ് വിനയെല്ലാമുത്തമമാക്കാൻചേഷ്‌ടകളിലേപാംശുവൊഴിച്ചാഹാചുമതലാബോധത്തിലേകാഗ്രമാക്കും.ചന്ദ്രഗ്രഹണംപോലജ്ഞതയാലെചിതലരിച്ചൊടുക്കുന്ന വാരകകൾചാരുനയനാഗ് നിയാലുരുക്കുവാനുംചേരേണ്ടതനുചിതംചേർക്കാനായും.ചോരിവർണ്ണാകാരക്കാന്തിയാലെചാലെയലിയുന്നഷ്ടൈശ്വര്യസിദ്ധിചാരുദീപ്തിയായിയുരിത്തിരിഞ്ഞ്ചാലായിത്തീരുന്നഭാസിലായാകാരം.ചട്ടമാഗമതത്ത്വവിതാനനിദർശനംഛിദ്രമൊഴിക്കാനുള്ള ഹേതുവാകെചേതനയേയെല്ലാമുത്തമമാക്കാൻചൂഡയിലറിവായവിജ്ഞാനകമലം.ചീത്തയായുള്ളവൃത്താന്തമെല്ലാമമ്മചിത്തശുദ്ധിയാൽ നിവർത്തിയാക്കേചതുരതയോടേകുന്നുപദേശമോടെചിഹ്നമാക്കുന്നാധാരസ്വസ്‌തിച്ചക്രം.ചിന്താവിഷയമാത്മാനാത്മവിവേകംചഞ്ചലച്ചിത്തത്തിൽവേർതിരിക്കേചിത്രമാകുന്നോരാത്മബോധോദയംചീട്ടുപോലുള്ളിലെഴുതീടുവാനായമ്മ.ചികുരകാന്തിയിലാകാശമണ്ഡലംചുട്ടിയിലായിതാപ്രകാശഗോളങ്ങൾചോലപ്പോലാനന്ദകടാക്ഷപ്പുഞ്ചിരിചുവടിലതിമഞ്ജുളനർത്തനമുദ്രയും.ചിതാനന്ദനിലാദരവോടലിയുമ്പോൾചാരത്തിരുന്നൊത്തു സല്ലപിക്കാനുംചക്രവർത്തിനീശ്രീവിലാസത്താലേചിലയിടങ്ങളിൽ സംഹാരരുദ്രയായി.ചന്ദനത്തൈലസുഗന്ധംപൂശുമ്പോൾചാരുഗാത്രാംഗശൃംഗാരചേഷ്ടയാൽചേതസ്സാമാകർഷണമാതംഗിയായിചന്ദത്തിലാരെയുംവശ്യമാക്കാനായും.ചരാചരങ്ങൾക്കാശ്രയനിദാനമായിചാരിതാർത്ഥ്യമേറിയരുളുമ്പോളോചാരിത്രശീലമാരക്കേളിയേൽക്കാതെചാരേച്ചിരിക്കുന്നദുർഗ്ഗാകന്യയായും.ചാരുശാഖയിലേപ്പൂങ്കുയിൽനാദമായിചിലമ്പൊലിയാൽവിശ്രുതദീപ്തിയിൽചൂഢാമണിയായചന്ദ്രഘണ്ടയായമ്മചിന്മയരൂപമായാരിലുമലിഞ്ഞീടുന്നു.ചണ്ഡാഗുണനുപ്രഹരമേകുന്നുചിതംചരണദാസർക്കാനന്ദലബ്ധിയാലെചിതാമോദലോകത്തിലെത്തിയാൽചിന്മയരൂപത്തിലലിഞ്ഞുച്ചേരാനും.

ദ്രാവിഡ വൃത്തം

രചന : സുരേഷ് S ബാബു ✍️ പഴകി ദ്രവിച്ച അരണിക്കോൽവീണ്ടും കടയുന്നു തമ്പുരാന്മാർഉപചാപത്തിന്റെ പൂണൂകളിന്നുംഉപനയനത്തിന്റെ കണ്ണുകൾതുറക്കാതെ പിടിക്കുന്നു.വംശ വൃദ്ധിയുടെ ആട്ടകലാശത്തിൽആറ്റുപോയ പെരുവിരലിന്ന് ദക്ഷിണഗുരുവിനെ തേടിയിന്നും നടക്കുന്നുമോഹന ചന്ദ്രികയിൽ തൂങ്ങിയാടിയകിളിക്കുഞ്ഞ് ലക്ഷ്യം കാണാതെവനത്തിനുള്ളിൽ ഇരുട്ടിൽ തപ്പുന്നു.അധികാരത്തിമിർപ്പിൽ ക്ഷത്രിയന്മാർമാറ് ചൂഴ്ന്ന മാങ്കിടാവ് ജാതി…

ഒരു ചാരുകസേരയിലേക്ക് ചുരുങ്ങിക്കൂടും മുമ്പ്

രചന : മധുശങ്കർ മീനാക്ഷി ✍️ ❤️എത്ര നടന്നാലുംഎത്താത്തനീണ്ട വരാന്തയായിരുന്നു..ഇടയ്ക്ക് നിറയെ തൂണുകൾ,ഇറയത്തേയ്ക്ക് വേര് പായിച്ചകഴുക്കോലുംഇരട്ടപ്പാത്തിയോടും.!പച്ചത്തുള്ളനുംവേനൽത്തുമ്പിയുംപറന്നുനടന്നനടുമുറ്റമായിരുന്നു..മുറ്റത്തിന്റെ നടുവിൽ തുളസിത്തറ,അതിരിലെഅരമതിലിനെപ്പൊതിഞ്ഞ്മതിൽപ്പച്ച.!പടിക്കലേയ്ക്ക് തെറുത്തുവെച്ചനീണ്ട നടവഴിയുടെഇരുവശത്തുംകാറ്റിലൂയലാടുന്ന ചെമ്പകം..ഒരുപാട് ഒച്ചകൾഒളിച്ചുപാർത്ത വീട്..എല്ലാ ഒച്ചകൾക്കും കൂടിഒരു മേൽവിലാസം.!“കത്തുണ്ടോ, കമ്പിയുണ്ടോ.?”ആരും ചോദിച്ചില്ല..ഓരോ കത്തും കമ്പിയുംഅതാത് ഒച്ചകളെത്തേടിതെക്കിനിയിലുംഉരക്കുണ്ടിലുംകൊക്കരണിയിലുംകാലവർഷക്കാറ്റുപോലെഒഴുകിപ്പരന്നു.!കുളിമുറിയിൽ നിന്ന്പറ്റുകുപ്പായമിടാതെ ഈറനോടെപുറത്തേയ്ക്കു വന്നകുഞ്ഞനിയത്തിക്ക്പോസ്റ്റുമാനെക്കണ്ടിട്ട്ഒരങ്കലാപ്പുമില്ല..അങ്കലാപ്പ്…

അടയാളങ്ങൾ

രചന : സന്തോഷ് മലയാറ്റിൽ ✍️ ഭൂതകാലങ്ങളിലാണ്നമ്മൾ വസന്തത്തിന്പ്രണയമെന്ന് പേരിട്ട്കൃഷ്ണമണികൾചലിപ്പിക്കാതെഅന്യോന്യം കാവലിരുന്നത്.ഭൂതകാലങ്ങളിലാണ്ഒരു മാത്രയിൽമിഴിയടരുമ്പോൾവേവലാതികളുടെകുത്തൊഴുക്കിൽനമുക്ക് ശ്വാസംമുട്ടിയിരുന്നത്.ഭൂതകാലങ്ങളിൽ മാത്രമാണ്രാത്രിമഴയിൽജാലകങ്ങളിൽ പറ്റിയിരുന്നമഴത്തുള്ളികളോട്പുലരിസൂര്യനെകിനാവിൽ നിറച്ചകഥ പറഞ്ഞിരുന്നത്.ഭൂതകാലങ്ങളിലാണ്കൊയ്തൊഴിഞ്ഞനെൽപാടവരമ്പിലൂടെനിന്റെ കൈചേർത്തുപിടിച്ച്കാവിലെ തെയ്യകോലങ്ങളുടെതീവെട്ടിയിൽ നമ്മൾനിഴലുകളായത്.നമ്മൾ പരസ്പരംകൈമാറിയകവിതകളിൽപോലുംഭൂതകാലത്തെകുളിരണിയിച്ചഒരു കാറ്റിന്റെഈരടികളുണ്ടായിരുന്നു,“അവിടെയാണല്ലോനമ്മുടെപ്രണയത്തിന്റെഅനശ്വരതയുടെഅപൂർവ്വമായ അടയാളങ്ങൾ..