അമ്മമലയാളം
രചന : കൃഷ്ണമോഹൻ കെ പി . ✍ അമ്മയായെന്നുടെ നാവിൽ തുളുമ്പുന്നഅക്ഷര ദേവീ മലയാളമേആശയങ്ങൾക്കൊരു ആകാരമേകുവാൻആശിപ്പവർക്കൊരു പൊൻമുത്തു നീ ഇക്കണ്ട ഭൂമിയിലെത്രയോ ഭാഷകൾഇഷ്ടമോടങ്ങു നിരന്നുനില്ക്കേഈ കൊച്ചു കേരളഭൂമിതൻ നാളമായ്ഈണമായ് നീയോ തുടിച്ചിടുന്നൂ ഉത്തമമന്ദാരപുഷ്പത്തെപ്പോലവേഉത്തമാംഗത്തിൽ തിലകവുമായ്ഊഴിയിൽ പുഞ്ചിരി തൂകി നിന്നീടുന്നുഊഴങ്ങൾ കാക്കാതെയെന്നുമീ…
