Category: വൈറൽ

ലഹരി

രചന : തോമസ് കാവാലം. ✍️ ലഹരിപകരുന്ന കൈകളെ തകർക്കുകലഹളക്കാഹ്വാനമാം വിത്തു വിതയ്ക്കുന്നവചോരനെ പോലെയെത്തും ചോരയും നീരും കൂടി-ച്ചരികിൽ തോഴരായി സന്തതം നിൽക്കുന്നവർ. ഓമനക്കിടാവിനെ ഓമനിക്കുന്നപോലെഓർമ്മയെ, ബുദ്ധിയെയും കൈക്കുള്ളിലാക്കുന്നവർഓർക്കുക! അപ്പോൾ നിന്റെ, യച്ഛനെ,യമ്മയെയുംഓമനതങ്കക്കുടമെന്നപോൽ കണ്ടവരെ! ജീവനിൽ കൈകൾ വെച്ചു ജീവിതമെടുക്കുമ്പോൾആ വഴിയെന്തുനേടും…

ലഹരിക്കെതിരെ

രചന : ബിന്ദു അരുവിപ്പുറം ✍️ ഭ്രാന്തായ് സിരകളിലൊഴുകും ലഹരിയിൽജീവിതമിരുളിൽ മറയുന്നു.ലഹരി വിതയ്ക്കും വിത്തുകളാലെമനമൊരു ചിതയായെരിയുന്നു.ചതിയുടെ വഴികളതേറുന്നു, യുവ-ശക്തികൾ ചാവേറാകുന്നു.കഴുകന്മാരവർ ചുഴലവുമാർത്തിയി-ലെങ്ങും ചിറകുവിരിയ്ക്കുന്നു.ദുരിതക്കയമതിൽ മുങ്ങീടുമ്പോൾഭവനമതേതും നരകസമം.നീറും മനമൊട്ടറിവീലാർക്കും,കാഴ്ച്ചകൾ കനലായ് മാറുന്നു.നല്ലൊരു പുലരി പിറക്കാൻ വേണ്ടികരുതിയിരിക്കണമെല്ലാരും.ആയുധമെല്ലാം രാകിമിനുക്കാംലഹരിക്കെതിരായ് മുന്നേറാം!

കാലം മരിക്കാത്ത കുരുക്ഷേത്രം

രചന : അഡ്വ: അർച്ചന മുതുകുളം ✍️ കുരുക്ഷേത്ര മണ്ണിൽശംഖൊലി ഉയർന്നു,അന്ന് അനന്തവിജയത്തിൻ നാദം മുഴങ്ങി.യുധിഷ്ഠിരൻ യുദ്ധം കുറിച്ചു,രണഭേരിതൻ താളം മുഴക്കി.പൗണ്ഡ്രം മുഴങ്ങി ഭീമൻ തൻ കരങ്ങളിൽ,ദേവദത്തം മുഴക്കി അർജുനൻഅന്ന് രണാങ്കണങ്ങളിൽ.പാഞ്ചജന്യം മുഴക്കി ഹൃഷികേശൻ,കുരുക്ഷേത്രഭൂമി സാക്ഷിയായി.ആയുധമേന്തി നിന്നു വീരന്മാർ അന്ന്,ഗാണ്ഡീവമേന്തി അർജുനൻ,ഗദയുമായി…

മൂർദ്ധാവിലെ വാൾ

രചന : രമേഷ് എരണേഴുത്ത് ✍ വാടാമല്ലികൾ വാടിപ്പൊഴിയുന്നുവേനലിൻ കഠിനമാം താപത്താലാകെഭൂമിതൻ നെഞ്ചകം ഉരുകിപ്പടരവേഇളം തെന്നലിൻ ചുടുനിശ്വാസത്തിൽനീർവറ്റും പുഴയുടെ കണ്ണിലെ മൗനംവരളുമാ മണൽത്തിട്ടതൻ ശോകമായിമഴപക്ഷിയുടെചുണ്ടുളിൽ വിതുമ്പുംനോവുകൾ കുളിർ മാഞ്ഞരാവിൻമാറിലുണരു താരാട്ടായി കരുതിയാകാർമുകിൽ പെയ്യാത ഉറങ്ങീടവെവീണ്ടും കൊടുമ്പാവിക്കോലങ്ങൾ കെട്ടിമഴയ്ക്കായിക്കേഴുന്നു ധരിത്രിയിൽമനുഷ്യത്വം മറന്ന മർത്യജന്മങ്ങൾകാടുകൾ…

ഫാദേഴ്സ് ഡേ…

രചന : സുജിമോൾ മാരാരി ✍ അനുഭവിച്ചിട്ടില്ലാത്ത ഒരു സ്നേഹത്തെക്കുറിച്ചും, സ്വന്തമാക്കാനാകാതെ പോയ ഒരു വാത്സല്യത്തെക്കുറിച്ചും എന്താണ് പറയാനാവുക…ബാല്യത്തിന്റെ പല വഴികളിലും ഞാൻ ആഗ്രഹിച്ചിട്ടുണ്ട് അച്ഛൻ കൂടെയുണ്ടായിരുന്നെങ്കിൽ എന്ന്.ഒരിക്കലെങ്കിലും അച്ഛന്റെ മടിയിൽ തലചായ്ച് കിടക്കാൻ… ആ വിരലിൽ മുറുകെപ്പിടിച്ച് പാടവരമ്പുകളിലൂടെയും നാട്ടുവഴികളിലൂടെയും…

ഋതുചക്രം

രചന : അഡ്വക്കേറ്റ്.അർച്ചന മുതുകുളം ✍️ തെളിർ വാനമേ കതിർമേഘമേ,എരിവേനലിൽ നീ പൂത്തു നിന്നു.കാറ്റിലാടും നിൻ ചില്ലകളിൽഒരു ശിശിരകാലം വിടർന്നുനിന്നു.മുകിൽ മാനമേ കാർമേഘമേ,നനമഴയിൽ നീ നനഞ്ഞു നിന്നു.മഴയിലാടും നിൻ പൂക്കളിൽഒരു വർഷകാലം നിറഞ്ഞു നിന്നു.നനചില്ലതൻ കുട ചൂടി നീനനമണ്ണിൽ അലിഞ്ഞു നിന്നു.മഴത്തുള്ളികൾ…

നീ

രചന : സന്തോഷ് മലയാറ്റിൽ ✍️ ഭൂതകാലത്തിൽനിറഞ്ഞു പൂത്തപൂന്തോട്ടത്തിൽശലഭങ്ങളെ തിരയുന്നവേളയിലായിരുന്നുവർണ്ണച്ചിറകുമായ്നീയെൻ്റെ കണ്ണുകളിലെവിരുന്നായത്.ഋതുകളുടെചുംബനത്താൽചുവക്കുമ്പോൾനിൻ്റെ ചുണ്ടിൽപുതിയ പ്രണയമന്ത്രങ്ങൾ..ദൈവച്ചിത്രങ്ങളിലെമാസ്മരികഭാവംഎന്നിലേക്ക് മാത്രംപകരുന്നുവെന്നവിസ്മയത്തിൽനമുക്ക് ഭാഷകളുണ്ടായി,നിന്നിലൂടെകൗതുകങ്ങളുടെആഴങ്ങൾ തേടിയുള്ളയാത്രകൾനീലസാഗരങ്ങൾ,ആകാശച്ചുഴികൾഭൂമിയിലെ പച്ചപ്പുകൾവഴിതെറ്റാത്തസുന്ദരമായദേശാടനങ്ങൾ..ജീവിതപ്പാതകളിലെആഴമളക്കാനാവാത്തഗർത്തങ്ങളിൽമുങ്ങിത്താഴുമ്പോൾനേരിയ പ്രതീക്ഷപോലെഒരൊറ്റയിലയായ്..നീ,ഇനിയൊരിക്കലുംനിറഞ്ഞു പൂക്കാത്ത കവിതകൾ,കുറുങ്കഥകൾ,പൊട്ടിച്ചിരികൾനിൻ മിഴികളിൽഅസ്തമിച്ചകാത്തിരിപ്പിലിപ്പോഴുംചുവപ്പുപടരുന്നുഈ തോരാത്ത മഴയിലും.

ഭയമായഭയമാ, യീ..ബാല്യം💖♦️💖

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ പാതിരാപ്പുള്ളുപോലുള്ളിലൊരു പുതുസ്വരംഭയരഹിതമാകില്ലെ പാരിതിൽ ജീവിതംപാതിമാത്രം തുറന്നീടുന്നു കൺകുടംപാടേ ഭയക്കുന്നിരുളിലീ, ബാല്യകം.കാടുപോലോരോ ഭയപ്പാടുകൾ ദ്രുതംപേടിപ്പെടുത്തുന്നുലകിൽ നിരന്തരംപാമ്പുപോലോർമ്മതൻ ചില്ലയിൽത്തൂങ്ങുന്നുപാതിവഴിയാകിലും പിൻതിരിഞ്ഞോടുന്നു.ബാല്യമൊരു പേലവാനന്ദമാം സുസ്മിതംതാളംപിടിക്കുന്നതില്ലേയതിൻ സുഖംകാലങ്ങളേറെക്കഴിഞ്ഞേ, നമുക്കതിൻവാരുറ്റ മധുരം പകർന്നേകു ഹൃത്തടം.കുളിരോർമ്മകൾപോലെ,യേറെയാനന്ദമായ്നിളയായൊഴുകുന്നതില്ലേയൊരു ഹരംതളിരിടുന്നെത്രയോ നന്മാർദ്ര സ്മരണകൾകരളിലൂടൊഴുകുന്നു കനിവാർന്ന…

വാങ്മയചിത്രം.

രചന : ദത്താത്രേയ ദത്തു ✍️ അഞ്ചാം പീരിയഡിനിടയിലെഉറക്കച്ചടവിനിടയിൽ മാലതി ടീച്ചർ,ഇഷ്ടവ്യക്തിയെപ്പറ്റിയൊരു വാങ്മയചിത്രംതയ്യാറാക്കാൻ ആവശ്യപ്പെട്ടു.ഇഷ്ടത്തിനും വ്യക്തിക്കും കൂടിടീച്ചറെത്ര അനായാസേനയാണ്അഞ്ചെന്ന് വിലയിട്ടത്. അവളുടെ നെറ്റിത്തടത്തിൽപഴകിയൊരുമിനീർപ്പശവീണ്ടുമൊട്ടിപ്പിടിച്ചു.വേണ്ട.അമ്മയെപ്പറ്റി എഴുതിയാൽ,ഇനിയും അനാഥത്വം ചൂലെടുക്കും.ഒറ്റയുമ്മയിൽ നിരന്തരം വിളയില്ലെന്ന മന്ത്രംപൊക്കിൾച്ചുഴിയുടെ മധ്യംനോക്കിഉന്നംപിടിക്കും.ഇനി എഴുതാമെന്നിരിക്കിലോ,ഓർത്താൽ കരിമ്പൻകുത്തിയൊരടിയുടുപ്പ്,വലതുതോളിലെ തേരട്ടപ്പാട്,മൗനത്തിന്റെ പൊട്ട്.ദീർഘനിശ്വാസത്തിൽക്കുഴിച്ചിട്ടസങ്കടങ്ങളുടെ നെഞ്ചുപെരുക്കം.അല്ലാതെന്തെഴുതാൻ?ഒന്നരമാർക്കു കഷ്ടി.അപ്പനിലേക്കു…

📙️ മഹാകവി പന്തളം കേരളവർമ്മ ഓർമ്മയായിട്ട് 107 വർഷം.

രചന : കലാഗ്രാമം ബുക്ക്‌ ക്ലബ്ബ് ✍ കഴിഞ്ഞ കാലഘട്ടങ്ങളിൽ സ്കൂൾ കാലത്ത് കേട്ട ഇന്നും ഓർമ്മയിൽ തങ്ങി നില്ക്കുന്ന✒️ ദൈവമേ കൈതൊഴാം കേള്‍ക്കുമാറാകണംപാവമാനെന്നെ നീ കാക്കുമാറാകണം…. ഉൾപ്പെടെ ഗൃഹാതുരത്വവും മനസ്സിന് സന്തോഷം നൽകുന്ന ഒരുപിടി കവിതകളുടെ – ഗാനങ്ങളുടെ രചയിതാവായ……