നെഞ്ചകപ്പാടങ്ങളിൽ ഓർമ്മകൾ പൂവിറുക്കാനെത്തുമ്പോൾ…..Ashokan Puthur
ഓണക്കിനാവേറിവന്നോരു ഓർമ്മയ്ക്ക്ആരോ ഇന്ന് ശ്രാദ്ധമൂട്ടിദുരിതവും ദുഖവുംപ്രാണനും നേദിച്ച്ഓർമ്മകൾക്കെല്ലാം ബലിയിടുന്നുപൊൻചിങ്ങത്തേരേറിവന്നോരു മന്നനെചാക്കാലചൊല്ലി പടിയടച്ചുകൈകൊട്ടിയാർക്കുന്നുചാവുപാട്ടോതുന്നുഓർമ്മകളെല്ലാം കെട്ടകാലംഹൃദയത്തിൻ നാക്കിലചീന്തിൽ ഒരു തുള്ളികണ്ണുനീരർപ്പിച്ച് പിൻവാങ്ങുന്നമാവേലിമന്നന്റെ നിലവിളിപ്പാട്ടുകൾനാട്ടകമാകെ ഉലച്ചീടുന്നുഹർഷമോർമ്മകൾഏറെയില്ലെങ്കിലുംഓർമ്മകൾ നമ്മൾപാടെ മറക്കൊലാജീവിതംപൂക്കും കാലംവരും സത്യംഅത്രമേൽ സ്നേഹം പൂ ചൂടുമേഅന്നെന്റെ മാവേലിഈ നാട്ടുപന്തലിൽഒത്തുചേർന്നൊന്നായ് നമുക്കുംപാടാം….
