ചിന്താകുസുമങ്ങൾ
രചന : തോമസ് കാവാലം✍ നമുക്ക് കാണാം ദീനനെ,യേറ്റംഹൃത്തിൽ കേറ്റീടാംഅവൻ നമുക്കും നാമിന്നവനുംകൈത്താങ്ങായീടാം സ്വസ്ഥത ശാന്തി സുസ്ഥിതി നേടാംഹൃദയം നന്നെങ്കിൽഈശ്വരനവിടെ വസിക്കുവതെങ്കിൽഅനശ്വരമീധരണി. പ്രപഞ്ചമേകും പ്രതിഫലമെല്ലാംപാരാതെത്തീടുംനാകം നൽകും നന്മകളെല്ലാംപിന്നീടെത്തീടും. അനേകരിവിടെ അനീതിചെയ്തുംചരിക്കുന്നീമണ്ണിൽനേട്ടംകൊയ്യും മനുജനെ നോക്കിചിരിക്കുന്നീശ്വരനും. എലിയെ നമ്മൾ മലയാക്കീടിൽസമചിത്തതയില്ലകലികേറുമ്പോൾ കൈവെടിയാതെവിവേകമുൾക്കൊള്ളാം. അഭിമാനവുമതിരുകടന്നാൽഅഹന്തയായ്മാറുംവളർച്ചയേകാനാവാതവയുംതളർച്ച നൽകീടും.…
