*അപ്രത്യക്ഷയായ എന്റെ മാലാഖയ്ക്ക്*
രചന : ജിബിൽ പെരേര✍️ കാലത്തെണീറ്റപ്പോൾഎന്റെ മാലാഖയെ കാണുന്നില്ല.താഴെ കിടന്നപൊട്ടിയ മദ്യക്കുപ്പിയുംസിഗരറ്റുകുറ്റികളുംചിതറിക്കെടുക്കുന്ന വസ്ത്രങ്ങളുംകീറിപ്പറിഞ്ഞ പുസ്തകങ്ങളുംഅവൾ പോയെന്ന് കട്ടായം പറഞ്ഞു.ഇറയത്തെ നനഞ്ഞ പത്രവുംമതിലിലെ പാൽക്കുപ്പിയുംതൂക്കാത്ത മുറ്റവുംകുട്ടികളുടെ നിർത്താത്ത കരച്ചിലുംനിശ്ശബ്ദമായ അടുക്കളയുംഅവളുടെ യാത്രാകുറിപ്പ് എഴുതിവെച്ചിരുന്നു.ഭൂതകാലത്തിന്റെ അബോധവഴികളിൽഞാൻ അവളെ തേടിയലഞ്ഞു.മദ്യത്തിനിപ്പോൾചെകുത്താന്റെ മണം.അന്ന് രുചിയുടെ കറിപ്പാത്രങ്ങളൊക്കെയുംതകർത്തത് താനല്ല;നിക്കോട്ടിന്റെ…
