സാരസ്വതസാരം
രചന : രഘുനാഥ് കണ്ടോത്തു ✍ ശുഭ്രശൂന്യമനമാം കടലാസുതാളുമായ്സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻവിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചുമണ്ണാകുവോളമാലിപികളും മായുമോ?ഭൂമിയെമെല്ലെത്തിരിച്ചു കറക്കണംഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻപള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണംപള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണംകള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണംവള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണംനൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!ധരതിരിഞ്ഞുതേഞ്ഞബാല്യം വീണ്ടുമാസ്വദിച്ചി‐ടാംനരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!പൊള്ളയാമിപ്പാഴ്മുളന്തണ്ടിന് കൊഞ്ചലായി നീമുരളിയായി നീ ഗീതാസരസ്സിന് കുഞ്ഞോളങ്ങളായിനീകള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളായി…
