ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: വൈറൽ

” പെറ്റ വയറിനെപോറ്റിയ ” അച്ഛൻ്റെ കഷ്ടപ്പാട് “

രചന : ഗീത പ്രഭ ✍️ ” പെറ്റ വയറിനെപോറ്റിയ ” അച്ഛൻ്റെ കഷ്ടപ്പാട് “അതു നിലയ്ക്കാത്ത ഒരുനോവാണ് ….പെറ്റനോവിൻ്റെ കണക്കെടുപ്പിൽപലരും മറന്നുപോകുന്ന നോവ്പ്രസവം അടുക്കുന്തോറുംമനസ്സിനുള്ളിലെ കനലുകൾക്ക്തിളക്കം കൂടുന്നത് അയാൾ മാത്രംഅറിഞ്ഞു.പണികഴിഞ്ഞു വരുമ്പോൾ തൻ്റെപ്രിയതമയ്ക്ക് ഇഷ്ടപലഹാരങ്ങൾവാങ്ങി ബാക്കി പൈസ അവളെഏൽപ്പിക്കുമ്പോൾ അവൻ്റെ…

കള്ളന്മാരേ, ജാഗ്രത

രചന : അഷ്‌റഫ് കാളത്തോട്✍️ രാത്രിമഞ്ഞുപോലെ വീണ മൗനത്തിൽഞങ്ങളുടെ ഉറക്കംഒരു കുട്ടിയുടെ ചിരിപോലെനിഷ്കളങ്കമായിരുന്നു.പെട്ടെന്നുപൂട്ടുകൾ പൊട്ടുന്ന ശബ്ദംസ്വപ്നത്തെ കീറിത്തെറിപ്പിച്ചു.കാമറയുടെ കണ്ണുകളിൽനിഴലുകൾ ഓടിമറഞ്ഞു,അവിടെ നിന്നു വളർന്നുവന്നത്ഭയത്തിന്റെ നടുങ്ങൽ.ഞങ്ങൾ വിറച്ചു.കുഞ്ഞുങ്ങളുടെ ശ്വാസംപിടയുമോ എന്ന ഭയത്തിൽഞങ്ങളുടെ ഹൃദയംപൂട്ടിന്റെ നടുക്കം പോലെതുടിച്ചു.ഇരുട്ടിന്റെ മറവിൽകള്ളൻ നടന്നത്വിശപ്പിന്റെ പിടിയിലായിരുന്നു.കൈകൾ,വെളിച്ചമില്ലാതെ വളർന്നകുട്ടിക്കാലത്തിന്റെ മുറിവുകൾ.വാക്കുകൾ,അവസരങ്ങൾ…

പൊന്നോണം

രചന : പട്ടം ശ്രീദേവിനായർ✍ പൊന്നിൻ കണിതൂകി നിന്നപുലർക്കാലമെന്നെ നോക്കിപുഞ്ചിരിച്ചോ…? പരിഹസിച്ചോ…..?എന്തിനെന്നറിയാതെ.!പതിവുപോലെത്തുന്നൂപൊന്നോണം ഇപ്പോഴും ….പാടത്തിൻ മനസ്സിലായ്പൊന്നിൻ കതിരായെന്നും ….കർഷകന്റെ സ്വപ്‌നങ്ങൾ പൊന്നോണമുണ്ണുന്നൂ .പൊന്നിൻ കുറിയിട്ട, കസവുമുണ്ടുടുക്കുന്നുമുറ്റമെല്ലാം പൂക്കൾകൊണ്ട്പുഞ്ചിരിച്ചു നില്ക്കുന്നു…….വട്ടമിട്ടു ചിരിച്ചവർനൃത്തം ചവിട്ടുന്നു …..!നന്മയുള്ള മനസ്സെല്ലാംനഷ്ടങ്ങൾ മറക്കുന്നു …….ലാഭമായി പൊന്നോണംബന്ധങ്ങൾ പുതുക്കുന്നു ……..!കാടിന്റെ…

എന്തോ കുഴപ്പമുണ്ട്!!!

രചന : സ്നേഹചന്ദ്രൻ ഏഴിക്കര✍ നിങ്ങൾക്കുംഇതു തോന്നിയിട്ടില്ലേ?…….ഏതു ശൂന്യതയിലുംമുഴങ്ങികേൾക്കുന്നചീവീടിൻ്റെ ശബ്ദം……..പരിചയ ശബ്ദത്തിലുള്ളവിളിയൊച്ചകൾമിഴിച്ച കണ്ണുകൾക്കു മുന്നിലൂടെസുതാര്യതയ്ക്കും മേലെഭാരരാഹിത്യം തോന്നുന്നഎന്തൊക്കെയോപറന്നു പറന്ന് പോകുന്നത്ചിലപ്പോൾ ഹൈഡ്രയുടെമറ്റു ചിലപ്പോൾഅമീബയുടെ ……..അങ്ങനെ പല രൂപങ്ങളിൽ ?കണ്ണടച്ചാൽഅടഞ്ഞ കൺമുന്നിൽമിന്നിമറയുന്നപല പല നിറങ്ങൾ……നമുക്കു മുന്നിൽ…..പിന്നെ പിന്നിൽവശങ്ങളിൽആരൊക്കെയോചലിയ്ക്കുന്നുണ്ടെന്നതോന്നൽ…….കണ്ണു മിഴിച്ചിരുന്ന്സ്വപ്നം കാണൽഇല്ലെന്നാണോ?എങ്കിൽ എനിയ്ക്കെന്തോകുഴപ്പമുണ്ട് !!അതോ…..…

അവൾ

രചന : ജോബിഷ് കുമാർ ✍️. പതിയെപതിയെയവൾനിശബ്ദമായി തുടങ്ങിഅമ്മയിപ്പോൾഒച്ചയുണ്ടാക്കിയതിനവളെതല്ലാറില്ലഅനിയനുമായിഅച്ഛൻ കൊണ്ടു വന്ന പലഹാരപൊതിക്കുവേണ്ടിയവളിപ്പോൾവഴക്കുണ്ടാക്കാറില്ലഅനിയന് മേടിച്ചപുതിയ ഡ്രസ്നോക്കിയെനിക്കില്ലയല്ലേഎന്ന് പറഞ്ഞവളിപ്പോൾപിണങ്ങാറില്ലഎന്നുമവനല്ലേഅച്ഛന്റെയടുത്തുകിടക്കുന്നത് ഇന്ന്ഞാൻ കിടക്കട്ടെയമ്മേയെന്നവൾപരാതി പറയാറില്ലഅച്ഛന്റെ മടിയിൽകയറിയിരുന്നാതാടി മുടിയിലവളിപ്പോൾവലിച്ചു കളിക്കാറില്ലസ്കൂളിൽ ഒന്നാം സ്ഥാനംനിലനിർത്തി പോകാൻഅവളിപ്പോൾകൂട്ടുകാരോട്മത്സരിച്ചു പഠിക്കാറില്ലഒരുരിട്ടിൽഅമ്മയച്ഛനോട്ഈ പെണ്ണിപ്പോഴെന്താഇങ്ങനെ മിണ്ടാട്ടംഇല്ലാതെ ഒരു തരംപെരുമാറ്റമെന്നചോദ്യത്തിന് അച്ഛനൊരുമൂളലിൽ ഉറക്കംപിടിച്ചപ്പോൾ അവളൊന്ന്പിടഞ്ഞു..അയാളിന്നുംവീട്ടിൽ…

ദണ്ഡാവത്ത്

രചന : പ്രകാശ് പോളശ്ശേരി✍️. കറുത്ത വാല്മീകിയുടെ വെളുത്ത മകൾതുറിച്ചു പറയുന്നു നീയാണെൻ്റച്ഛൻനിനച്ചിരിക്കാനേരത്തു കേട്ട സത്യംകുലച്ച കുച്ചിയെ തളർത്തിയല്ലോവെടിക്കു പോയവൻ നനഞ്ഞപടക്കമായ്പൂത്തിരിയൊന്നും കത്തിയതുതില്ലവെളിച്ചമില്ല കൊടിയേറിയുത്സവംആറാട്ടൊന്നും കഴിച്ചുമില്ലമദിച്ചയാനകൾക്കു രതിയൊരുക്കുവാൻഇണയില്ല തുണയില്ല ദേവദാസിയുമില്ലയെല്ലമ്മകൾ വിട്ടു തട്ടകംസോനാഗച്ചിതെരുവും വിജനമിന്ന്കറുത്ത മുറിയിൽ മുലയുണ്ണാൻപോയവർ കയ്ച്ച മുലയെ കണി…

അടുക്കളേൽ വിരിച്ച കീറത്തുണി

രചന : സബ്‌ന നിച്ചു ✍️ അടുക്കളേൽ വിരിച്ച കീറത്തുണികൂട്ടിപ്പിടിച്ച് അമ്മ ചക്കിയെ തട്ടിവിളിക്കും..ഓട്ടപുതപ്പ് ചുറ്റി ഓൾ തവളൻ്റെ കൂട്ട്മുട്ടുമ്മൽ കിടക്കും..ചക്ക്യേ.. ണീക്കുന്നുണ്ടോന്ന് ചോദിച്ച്അമ്മ തട്ടിൻ്റെ ഊക്കു കൂട്ടും..അടുപ്പിലെ പുക മൂക്കിൽകേറിചുമക്കുമ്പോൾസുഖിച്ചുറങ്ങാൻ പറ്റാത്തനരകമാണിതെന്നും പിറുപിറുത്ത്ഓൾ കണ്ണുതിരുമ്മും..മണ്ണുതേച്ച വലത്തെയടുപ്പിൽതേയിലവെള്ളവുംഇടത്തേയടുപ്പിൽഒരിക്കലും മാറാത്ത നുറുക്കുഗോതമ്പുംതിളച്ചുമറിയും..പല്ലിൽ ഉമിക്കരിയിടുമ്പോൾകണ്ണിൽ…

കർഷകൻ💐

രചന : സജീവൻ. പി.തട്ടയ്ക്കാട്ട്✍️ ചിങ്ങമാസ പൊൻപുലരിപിറക്കവെചിത്തത്തിലോർമ്മകൾചിരാതായ്കത്തിനില്ക്കുമീചിതലരിക്കാത്ത ചിന്തുകൾ!പകലന്തിയോളംപണിചെയ്തകാലത്ത്കതിരിന്റെനേരിനായ്പകുത്തേകിയവിയർപ്പിന്റെക്ഷാരഗുണത്തിലുംഉറവായ്തീർന്നൊരാനൻമകൾ നാളേക്ക്കരുതിയവൻകർഷകൻ……കൂലിക്ക് വേണ്ടിയിരക്കവെപൊലിതൂറ്റിബാക്കിശിഷ്ടങ്ങളെകണിശമാംവാക്കുകളുരക്കാതെപൊലിമയായ്കണ്ടവൻകർഷകൻ !ഉടമയിലടിയനായ് ജീവിച്ച്അഴലുകളഴകായ് തീർത്തതുംഅതിരിന്റെയതിരുകളവിരാമംപടുത്തതും ഇവൻ കർഷകൻ!തുടിപ്പാട്ടുപാടിയുംതുടിതാളംതീർത്തതും,തുയിലുണർത്തിതുടിപ്പുകളുയർത്തതുംചെളിപൂണ്ടവേഷലത്തിന്തിയുറങ്ങിയുംചിരമായ്ത്തീർന്നവൻകർഷകൻ !കാലങ്ങൾമാറികോലങ്ങൾമാറികാഴ്ചയും,വേഴ്ചയുംമാറിപ്പോയിപാടവുമില്ലപച്ചപ്പുമില്ല പാരിലിന്നാകെപേരായി നിൽക്കുമീപാവമെന്നപ്പോഴുംചേർത്തവിളിപ്പേര് മാത്രമായുളളവൻഇവൻ പാവം “കർഷകൻ”!

പിണക്കം

രചന : സഫൂ വയനാട് ✍ എന്നത്തെയുംപോലെ സൂസമ്മയ്ക്കന്നുംസാധാരണയിൽ സാധാരണയായഓരീസം തന്നാർന്നു.പൂപിഞ്ഞാണത്തിൽ വിളമ്പിവച്ചആവി പറക്കണ പോത്തുകൂട്ടാന്എരികൂടിയെന്ന് പറഞ്ഞു കൊച്ചു വറീത്ഒരു ഇടിയപ്പം മാത്രം കഴിച്ചേച്ചുംഎണീറ്റുപോയ ഒരൂസത്തിൽ ഒരൂസം.അപ്പീസിലേക്കയാള് ചവിട്ടിത്തുള്ളിഇറങ്ങിപ്പോയേ പിന്നെശൂന്യതയ്ക്കൊപ്പം ചെയ്യണ ജോലിയിലൊക്കെയുംസൂസമ്മയ്ക്ക് പോരായ്മ തോന്നി.അങ്ങോട്ട് മിണ്ടുകേലെന്നുംവേണോങ്കിൽ ഇങ്ങട് മിണ്ടട്ടേന്നുംമര അലമാരേടെ…

സ്വാതന്ത്ര്യം സർവ്വദാ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍ സഹൃദയരാംസാമാജികസർഗ്ഗത്തിന്സ്നേഹമാർന്നുലകിൽ സഞ്ചാരത്തിന്സ്വാധീനമായൊരാസ്വാതന്ത്ര്യത്തിനായിസർവ്വസന്നാഹമോടാഗ്രഹിക്കാനായി. സന്ധിചേരുന്നോരു സൂതർക്കായെന്നുംസുധയാകിയ അറിവാർജ്ജിക്കുവാൻസിദ്ധമായൊരു സ്വാതന്ത്ര്യത്തിനായിസർവ്വകാലവുമനുഗ്രഹമായേകിടാൻ. സകലയിടവുമെത്തുന്ന ശ്വസനനെസർവ്വർക്കുമേകണമമലമാർന്നങ്ങുസന്ദർഭമുണ്ടാകുവാനുറയ് ക്കേണംസുഖമോടെയിളയിൽമേവുവാൻ. സംസാരത്തിന്നുൽപ്പത്തിസാരമായിസാനുക്കളിലായിശുദ്ധതയാർന്നതാംസ്രോതസ്സുകളെല്ലാമെന്നുമിളയിലായിസുരവാഹിനിയായെന്നുമൊഴുകുവാൻ. സന്നിധാനത്തിലതിജീവനത്തിനായിസൂകരമെത്തുന്നകിരണമുത്സാഹിതംസതതമെപ്പോഴുമാശ്വാസത്തിനായിസ്വതന്ത്ര്യമെത്തണമെവിടെയുമായി. സംവാദമേറിയ മാനുഷരൊന്നിച്ച്സ്ഥാനത്തായാദ്യയുത്ഭവിച്ചപ്പോൾസൂത്രമെല്ലാമടരാടുവാനായായുധംസങ്കരമാർന്നുസംഘർഷമായുലകം. സംഗരമാക്കിതുലച്ചോരുവിതാനംസത്വരമൊന്നു മോചിപ്പിക്കുവാൻസത്വഗുണങ്ങളെല്ലാം സുമതിയായിസ്വരമഴയായി സിതയിലുതിരുവാൻ. സ്നേഹവാണികളെതിരില്ലാതെന്നുംസർവ്വസ്വാതന്ത്ര്യമാകുമിടത്തിനായിസ്വാധീനമാക്കുക പാരിലെല്ലാമായിസ്വച്ഛന്ദമാരുതനെപ്പോലൊഴുക്കണം. സ്തുതിക്കുന്നോരമ്മ തന്നമലമാംസത്‌നപാനീയമെന്നുമേതഥ്യയായിസന്തതിക്കുദകുന്ന വരേണ്യതയിൽസന്തതമെത്തിടുവാൻ തൃപ്തമായി. സാക്ഷിയാകുന്ന…