Category: വൈറൽ

ദേവ്യേ..

രചന : സതീശൻ നായർ ✍. മഞ്ഞുകാലത്തെ മരം കോച്ചുന്ന തണുപ്പിൻറെ നിശബ്ദതയിലുംആർത്തു പെയ്യുന്ന മഴയുടെ ആരവത്തിലും ആ നാടിൻറെ ഒറക്കത്തിനെ കീറി മുറിക്കുന്നൊരു ശബ്ദമുണ്ട്.ദേവ്യേ…ദേവ്യേ…ദേവ്യേ….ഇതുകേൾക്കുന്ന അമ്മമാർ കുഞ്ഞുങ്ങളെ ചേർത്തു പിടിക്കും പേടിമാറ്റാൻ..പ്രാന്തികാളി…അതാണ് അവളെ എല്ലാവരും വിളിക്കുന്നപേര്..യഥാർത്ഥ പേരു ചിലപ്പോ അവൾക്കു…

ഞങ്ങളുടെബാല്യം-നിങ്ങളുടേതും*

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഇതളിട്ടുണരുന്ന വർണ്ണമുകുളങ്ങളിൽതുളുമ്പിനിൽക്കുന്ന മരന്ദമാം ബാല്യമേ,രമ്യോദയത്തിൻ ചിറകുകൾ തന്നതാംനന്മാർദ്രലോകമേ,യലിവിൻ പ്രഭാതമേ, തുള്ളിത്തുളുമ്പുമൊരു മനസ്സുമായങ്ങനെ-മിന്നിത്തിളങ്ങി വളർന്നതാം സമയമേ,പ്രിയരമ്യ കവിതയായുള്ളിലൂടൊഴുകിയോ-രരുവിയാം മലയാള ഗ്രാമപ്രദേശമേ, മഴയായ് പൊഴിയുന്നഴകോടെ കരളിലായ്;മിഴിവിൻ വനികപോലുണരുന്ന ചിന്തകൾഏഴു വർണ്ണങ്ങളായെഴുതീല്ലെ,നിങ്ങളിൽതെളിഞ്ഞ ബാല്യത്തിന്റെ യാ,നല്ല സ്മരണകൾ? നവകാലമേ,യിന്നുമതുപോലെ കൂട്ടുകാർകിളികൾപോലുണരുന്നതില്ല,യാ;…

സാരസ്വതസാരം

രചന : രഘുനാഥ് കണ്ടോത്തു ✍ ശുഭ്രശൂന്യമനമാം കടലാസുതാളുമായ്സംഭ്രമിച്ചടിമുടി വിറയാർന്നഹൃത്തുമായ്ആദ്യാക്ഷരമർത്ഥിച്ചന്നൂ കാത്തിരൂന്നേൻവിദ്യാദേവി സാക്ഷിയായ് ഗുരുമുഖേ!മണ്ണായൊരെന്നെയീമണ്ണിലെഴുതിച്ചുമണ്ണാകുവോളമാലിപികളും മായുമോ?ഭൂമിയെമെല്ലെത്തിരിച്ചു കറക്കണംഭൂതകാലങ്ങളൊന്നാടിത്തിമർക്കുവാൻപള്ളിക്കൂടങ്ങളിൽ നിന്നുതുടങ്ങണംപള്ളികൊള്ളും ജ്ഞാനാംബികയെ വണങ്ങണംകള്ളമില്ലാബാല്ല്യങ്ങളിടകലർന്നിരിക്കണംവള്ളിനിക്കറിട്ട കൊച്ചുബാലനായ് മാറണം!വള്ളിയോടു പൂനുള്ളാൻ സമ്മതവും വാങ്ങണംനൂള്ളിമേനിനോവുമെന്നാലാശ്രമവും കൈവിടണം!ധരതിരിഞ്ഞുതേഞ്ഞബാല്യം വീണ്ടുമാസ്വദിച്ചി‐ടാംനരനിറഞ്ഞസന്ധ്യകളിൽ ഓർമ്മകളെ‐മേയ്ച്ചിടാം!പൊള്ളയാമിപ്പാഴ്മുളന്തണ്ടിന്‍ കൊഞ്ചലായി നീമുരളിയായി നീ ഗീതാസരസ്സിന്‍ കുഞ്ഞോളങ്ങളായിനീകള്ളിമുള്ളിൻകാടകറ്റി പൂവനങ്ങളായി…

കള്ളനും കുടുംബവും അമരക്കാരായി ആക്ഷേപഹാസ്യകവിത

രചന : അഡ്വ: അനൂപ് കുറ്റൂർ ; തിരുവല്ല. ✍ കണ്ഠകോടാലിയായൊരു കള്ളൻകണ്ടിടം തോറും കയറി ഇറങ്ങികണ്ണിലുണ്ണിയായിരുന്നൊരുകാലംകലങ്ങി തെളിയാനതു നേരായി. കടുവയേ പോലെ കനപ്പിച്ചിരുന്ന്കരളുറപ്പോടെ നെഞ്ച് വിരിച്ചവൻകല്ലെറിയുന്നോരേയാട്ടിയെതിർത്ത്കൊമ്പും കുലുക്കും കൊമ്പനേപ്പോൽ . കണ്ടാലാരും ഭയന്ന് വിറയ്ക്കുംകാലിൽ വീഴും കലി പൂണ്ടാലോകാളരാത്രിയിൽ അലഞ്ഞ്…

” കൊച്ചാപ്പേട്ടൻ “

രചന : മേരി കുഞ്ഞു ✍ കൊച്ചാപ്പേട്ടന്മക്കളൊമ്പതുംആങ്കുട്ട്യോള്പത്താമതുംഅന്നമ്മേടത്തി പെറ്റുഅതും ആണ്.അമ്മ ആണു പെറുമ്പൊ –ളപ്പന് പറയാവതല്ല മതിപെറ്റതെന്ന്.നാട്ടുപ്രമാണമാണത് !കഞ്ഞിയ്ക്കരിക്കായ്കൊച്ചാപ്പേട്ടൻചവിട്ടിക്കൂട്ടി തുന്നൽമെഷീൻ രാവും പകലും.മൂത്തവൻ അന്തോണിനീന്തിനീന്തികരയ്ക്കു കേറിലോകാകെ യുദ്ധാണ്അത് ഭാഗ്യായിചെക്കന് പണികിട്ടിപട്ടാളത്തിൽലീവിലെത്തുമ്പോഴൊക്കെപട്ടാളത്തെ ഒന്നുതൊട്ടുനോക്കാൻചുറ്റിലും നിരന്നകുട്ടിക്കൂട്ടത്തോടവൻപറഞ്ഞുരസക്കഥകളൊരായിരം.അങ്ങു ദൂരേ വടക്ക്മഞ്ഞ് ആകാശം മുട്ടേപൊങ്ങി നിക്കണപർവ്വതം ണ്ട്…

രാഷ്ട്രീയം ഒരു ഫോറസ്റ്റ് ആണ്,

രചന : സുരേഷ് പൊൻകുന്നം ✍ രാഷ്ട്രീയം ഒരു ഫോറസ്റ്റ് ആണ്,അനവധി ഹ്രിംസ ജന്തുക്കളുംനായാട്ടുകാരുംപതിയിരിക്കുന്നൊരിടം,ഏതെങ്കിലും നിരപരാധി വഴിതെറ്റിയാകാട്ടിലകപ്പെട്ടാൽ ശേഷിക്കുന്നത്എല്ലും തോലുമായിരിക്കുംചിരിയ്ക്കുന്നക്രൂര മൃഗങ്ങളുടെ തേറ്റആർക്കും കാണാൻ പറ്റില്ല.രാഷ്ട്രീയം ഒരു ഫോറസ്റ്റ് ആണ്,ആ ഫോറസ്ററ് മുഴുവൻ കാടാണ്ആ കാട്ടിൽ മുഴുവൻ കാട്ടാളന്മാരുമാണ്.ഈ കവിതയുടെ പ്രത്യേകതഞാനും…

അർദ്ധരാത്രിയിൽ തനിച്ചൊരു പെണ്ണിനെ കണ്ട നിഷ്കളങ്കന്റെ ഹൃദയധമനിയിലൂടെ **❤️

രചന : ജിബിൽ പെരേര ✍ അവന്റെ കാഴ്ചയിൽഅവൾ ദേവലോകത്തു നിന്ന്കാൽ വഴുതി വീണ അപ്സര കന്യക.“അവളുടെ അംഗലാവണ്യം നോക്കു.ചുറ്റിലും ആരുമില്ലെ”ന്നുമൊക്കെചെകുത്താൻമാർകാതിൽ മന്ത്രിക്കുന്നുണ്ട്..ചെകുത്താൻമാർ!അവർ പാപികളുടെ മനസ്സേ കണ്ടിട്ടുള്ളൂ.നിഷ്കളങ്കരുടെ ഉൾക്കാഴ്ചയെക്കുറിച്ച് ചെകുത്താന്മാർക്ക് എന്തറിയാം..അവൻ അവളെഇമവെട്ടാതെ നോക്കി നിന്നു.അവളിൽ ഇപ്പൊഎന്തൊക്കെയോഅവൻ കാണുന്നുണ്ട്.അവളുടെ ചന്തം തുളുമ്പുംവെളുത്ത…

കര, കടലിൻ്റെ ഔദാര്യമാണ്.

രചന : അഹ്‌മദ് മുഈനുദ്ദീൻ.✍ മറന്നുവെച്ചതെന്തോഎടുക്കാനെന്നപോലെപുറപ്പെട്ടു പോയവർതിരിച്ചെത്തും പോലെകടൽ വരുംസകലതടസ്സങ്ങളും തട്ടിമാറ്റിഇട്ടെറിഞ്ഞു പോയ സ്ഥലങ്ങൾകാണാനോവീണ്ടെടുക്കാനോ വരുംനിറഞ്ഞു ജീവിച്ചതിൻ്റെനനവുണ്ടാവുമിപ്പോഴുംഅന്നേരംകരയുടെ എല്ലാ അവകാശങ്ങളുംറദ്ദ് ചെയ്യപ്പെടും.തിരിച്ചു വരില്ലെന്ന ഉറപ്പിലാണ്കടലിൽ വീട് വെച്ചത്ഉപ്പിലിട്ട് ഉണക്കി വെച്ച ഓർമ്മകൾകടലിനുമുണ്ടാകാംമറ്റൊരവസ്ഥയിൽജീവിച്ചതിൻ്റെ അസ്വസ്ഥതകൾകാണിച്ചു കൊണ്ടിരിക്കുംപൊരുത്തക്കേടുകൾനടപ്പിലും ഇരിപ്പിലുണ്ടാകുംവഴിയറിയാതെയുള്ള നടത്തംദുർവ്യയംധാരാളിത്തംപിന്നെയെല്ലാം ശാന്തമാകുംശീലമാകുംചാപ്പപ്പടിയുടേയുംചാപ്പറമ്പിൻ്റെയുംപേര് മാറ്റിക്കാണുംഇപ്പോൾ കടലിൽ…

കരിങ്കാളി

രചന : മധു നിരഞ്ജൻ ✍ ​കുരുതി കഴിഞ്ഞിന്നെന്റെ കരിങ്കാളി,മലയിൽ നിന്ന് ഒഴുകിവരുന്നകബന്ധങ്ങൾ കണ്ടു പൊട്ടിച്ചിരിച്ചു.അവളുടെ ചിരിയിൽ കൊടുങ്കാറ്റുലഞ്ഞു,ചുറ്റും കുന്നുകൾ നടുങ്ങിക്കരഞ്ഞു,ആർത്തട്ടഹസിച്ചു, ദിക്കുകൾഭയം പേറി കറുത്തു,​ചുടുനിണം ഒഴുകിപ്പരക്കും,നാലുപാടും നരകമായി,ആഴത്തിൽ വിറച്ച മലഞ്ചെരുവിൽഉഗ്രമായൊരു നൃത്തംതുടങ്ങിയോ കരിങ്കാളി.​നീ എന്റെ മക്കളെ കൊന്നു,കാടിന്റെ മക്കളെ കൊന്നില്ലേ?ഞാനോ…

ഭ്രാന്ത് ……

രചന : ഉള്ളാട്ടിൽ ജോൺ✍ മനുഷ്യന്റെ ഇന്നത്തെ അവസ്ഥയിലേക്ക് വിരൽ ചൂണ്ടുന്ന വരികളിലൂടെ ഒന്ന് കണ്ണോടിക്കുമല്ലോ.. ഭ്രാന്തമീ ലോകത്ത് ഭ്രാന്തരാണെങ്ങുമെൻചുറ്റിലും കാണു ന്നു ഭ്രാന്ത് ,ഭൂമിയിൽ മണ്ണിനും വിണ്ണിനും ഭ്രാന്ത് .ഏരിയും നെരിപ്പോടിൽ ആളിപടർന്നെങ്ങുംഉയരുന്ന സ്വാർത്ഥമാം അഗ്നി നാളങ്ങളിൽഉരുകുന്ന മനസിൻ്റെ ഭ്രാന്ത്…