രചന : ചാക്കോ ഡി അന്തിക്കാട് ✍️ ഇന്ന് ഈസ്റ്റർ.രണ്ടു കുറ്റവാളികൾക്കുനടുവിൽകുരിശിലേറ്റവനുമൂന്നാംനാൾ,പ്രതീക്ഷയുടെഉയിർപ്പ്!ഒപ്പം ലോകത്തിനും…എങ്കിലും മിന്നി,മറ്റൊരു അപകടച്ചിന്ത!അപ്പുറമിപ്പുറമുള്ളകള്ളന്മാരെആരേറ്റെടുത്തു?-അന്നാർക്കും വ്യക്തമല്ല.പക്ഷേ,ഇപ്പോളെല്ലാം സുവ്യക്തം!രാജ്യം ഭരിക്കുന്നനുണയന്മാർക്ക്, ചതിയന്മാർക്ക്,ജനപിന്തുണയേറുമ്പോൾ,സത്യാനന്തരക്കാലത്ത്,വിയർക്കാതെഉയിർപ്പ് നടക്കുന്നത്,കപടസ്നേഹത്തിനോ,സ്വാർത്ഥസാഹോദര്യത്തിനോ,മൂഢപണ്ഡിതനോ,പുറംപ്പൂച്ചുള്ള പാമരനോ,ജാതിവെറുപ്പിനോ,അവസരംനോക്കിപുഞ്ചിരിചൊരിയുംകാമത്തിനോ,പണം നൽകി,ഭൂരിപക്ഷം വോട്ടാക്കുംജനപ്രതിനിധികളാം കഴുകന്മാർക്കോ?അതോ, ഉള്ളം, അരണികടയും, നീറ്റലാക്കും,തെരുവിന്റെചെറുത്തുനിൽപ്പുചിറകടികൾക്കോ?സംശയം ബാക്കി!“രാഷ്ട്രപിതാവേ,ഈ കള്ളന്മാരെ, ഗോഡ്സേമാരെ, വീണ്ടുംവിജയിപ്പിക്കുന്നജനം ചെയ്യുന്നതെന്തെന്ന്അവർ അറിയുന്നില്ലല്ലോ!സമരത്തിന്റെ…