സ്വപ്നത്തിൽ
രചന : സെഹ്‌റാൻ ✍ ദുരൂഹതയുടേതായൊരുപടമുരിയുന്ന പാമ്പിനെസ്വപ്നത്തിൽ ദർശിക്കുന്നത്നല്ലതാണ്.ചിറകുകളിൽവിഭ്രാന്തികളുടെപുരാവൃത്തങ്ങളണിഞ്ഞ്ആകാശം തൊടാനായുന്നകഴുകനെയും.നിത്യസഞ്ചാരിയായഎൻ്റെ കാര്യംഒന്നോർത്തു നോക്കൂ,സ്വപ്നങ്ങൾ ഒഴിഞ്ഞിടത്തെഇരുൾശൂന്യതയെതത്വചിന്തകളാൽഞാൻ പൂരിപ്പിക്കുന്നു.കെട്ടഴിഞ്ഞ ചിന്തകളുടെതോണിയിൽദൂരങ്ങൾ പിന്നിടുന്നു.നിഗൂഢതയുടെഉൾവനങ്ങളിലെനിഴലനക്കങ്ങൾമാത്രം നിങ്ങളതിൽദർശിക്കുന്നു.വൃഥാ കാത്തിരിപ്പിന്റെവെള്ളയുടുപ്പുകളണിയുന്നു…⚫