Category: വൈറൽ

മണ്ണിലെ പുഴുക്കൾ (ഗദ്യകവിത)

രചന : ബദറുദീൻ പികെ. ✍️ ഒരുകാലത്ത് മനുഷ്യൻമണ്ണിനോട് സംസാരിച്ചാണ് ജീവിച്ചിരുന്നത്.​പുലരിയിൽ മണ്ണിൽ പാദമൂന്നി,വിയർപ്പുകൊണ്ട് അതിന്റെ നെഞ്ചിൽ വിത്തെറിഞ്ഞ്,സന്ധ്യയിൽ മണ്ണിന്റെ ഗന്ധമുള്ള കൈകളുമായിഅവൻ തൻ കുടിലിലേക്ക് മടങ്ങിയിരുന്നു.​അന്ന് വീടുകൾ കൊട്ടാരങ്ങളായിരുന്നില്ല,വസ്ത്രങ്ങൾ അഹങ്കാരത്തിന്റെ പ്രദർശനങ്ങളായിരുന്നില്ല,ഭക്ഷണത്തിന് കൃത്രിമത്തിന്റെ മണവുമുണ്ടായിരുന്നില്ല.​എന്നിട്ടും,അവന്റെ ചെറിയ പുഞ്ചിരിക്ക്ഇന്ന് പണിതുയർത്തിയ സാമ്രാജ്യങ്ങളേക്കാൾ…

അവശേഷിപ്പുകൾ

രചന : ലായമ്മ നെപ്പോളിയൻ ✍️ നീ ഉറങ്ങുകയല്ലെന്ന്എന്റെ ഹൃദയത്തിനറിയാം;ഉറക്കത്തിനും മരണത്തിനുമിടയിൽഇത്ര തണുത്തൊരു നിശ്ശബ്ദതഞാനിതുവരെ അറിഞ്ഞിട്ടില്ല.ഇനി നീ ഒരിക്കലും ഉണരില്ലെന്ന്ആദ്യം എന്നോടു പറഞ്ഞത്മുറിയിലെ യന്ത്രങ്ങളല്ല—നിന്റെ അമ്മയുടെ കണ്ണുകളായിരുന്നു.നെഞ്ചിനുള്ളിൽ കടൽപോലെഉയർന്നിറങ്ങിയിരുന്ന നിന്റെ ശ്വാസംഇപ്പോൾ യന്ത്രങ്ങളുടെ കാവലിലാണ്.കണ്ണുകൾ അടഞ്ഞിരിക്കുന്നു;എന്നാലും, അടഞ്ഞ കൺപോളകൾക്കപ്പുറംഎത്രയോ പ്രഭാതങ്ങൾനിന്നെയും കാത്തുനിൽക്കുന്നുണ്ടാവും!നിന്റെ…

അദ്ധ്യാപകദിന ആശംസകൾ🙏🏻

രചന : അൻവർ ഷാ ഉമയനല്ലൂർ* ✍️ 🌈 – എന്റെ പ്രിയ അദ്ധ്യാപകർക്ക് സമർപ്പണം] വിദ്യയാൽ ഹൃദയപ്രകാശമുണർത്തിയഅദ്ധ്യാപർക്കുദയ സ്‌നേഹാർദ്ര വന്ദനം;അറിവിന്റെ വാതായനം തുറന്നേകിയആദ്യഗുരുനാഥനെന്നുമെന്നാദരം.മഹിതമായോരോവിധത്തിലെൻ ഹൃത്തടംസ്പന്ദിച്ചുണർത്തുന്നു ചേതോഹര സ്മിതംഗുരുവരർ,ക്കാദിവ്യ നന്മാർദ്ര ഹൃദയകംപകർന്നതാം കാരുണ്യവാനുമെന്നാദരം.കരണീയ,കാരുണ്യവഴികളിൽ കരളിലെൻകാവ്യപ്രദീപം തെളിച്ചേകിയാ,വരംകതിരുപോലുണരുന്നു കൺകളിൽ രമ്യമാംസമസ്നേഹ,സൗമ്യകം, സുമവർണ്ണ സുസ്മിതം.ജലദംകണക്കെയുണരുന്നില്ലെയാരിലുംവേദനാവീഥിയിൽപ്പോലുമാ,…

വൈകുന്നതെന്തെ കൃഷ്ണാ

രചന : എം പി ശ്രീകുമാർ ✍️ വൈകുന്നതെന്തെ കൃഷ്ണായമുനതൻ തീരത്തായ്കാത്തിരിയ്ക്കുന്നീ രാധമുരളീധരകടമ്പകൾ പൂക്കുന്നുകതിർമഴ പെയ്യുന്നുയമുനയും കണ്ണനെതേടുന്നല്ലൊഓളങ്ങളിളകുന്നുയമുനയിലുമെന്റെഹൃദയത്തിലും കൃഷ്ണാമുകിൽവർണ്ണാതുളസിക്കാടുകളുംപൂത്തതിൻ പരിമളംവീശുന്നു യിവിടെങ്ങുംപടരുന്നുകരൾ കവിഞ്ഞൊഴുകുന്നമുരളീഗാനരവമധുമാധവമെന്തെമധുസൂദനനിറപീലിയാടുന്നതിരുമുടിക്കെട്ടിലെകുറുനിരനൃത്തങ്ങൾകണ്ടതില്ലനവരസം മിന്നുന്നമുഖകമലത്തിലെകാർമേഘമിന്നൽപ്പിണരില്ലചന്ദനപരിമളചാരുസുസ്മിതം ചാര-ത്തെത്തുന്ന പദസ്വനംകേട്ടതില്ലഅനുപമശോഭയിൽവനമാല പുണരുംഅമൃതസ്വരൂപനെകണ്ടതില്ലയമുനയ്ക്കുമേൽചാഞ്ഞാകടമ്പതൻ കൊമ്പത്ത്ശൂന്യത ചിരിയ്ക്കുന്നുഗോപാലകഅവിടെ നിൻ മടിയിൽതലചായ്ച്ചിരുന്നിന്നുഅമൃതസംഗീതം ഞാൻനുകർന്നതില്ലഅതിലോലമൃദുലംആത്മാവിൽ തൊട്ടുണർത്തുംമലർഹസ്തലാളന-മേറ്റതില്ലവൈകുന്നതെന്തെ കൃഷ്ണായമുനതൻ തീരത്തായ്കാത്തിരിയ്ക്കുന്നീ രാധമുരളീധര.

തോൽപ്പാവക്കൂത്ത്

രചന : മംഗളാനന്ദൻ ✍️ തിരശ്ശീലതൻ കാണാ-മറയത്തൊരുകോണിൽമരുവും വിരലുകൾതീർത്ത വിസ്മയത്തുമ്പിൽകഥകളാടിത്തീർത്തു-പോരുന്ന തോൽപാവകൾവ്യഥകൾ പരസ്പരംപറയാനാവാത്തവർ.ചത്തപോൽ കിടക്കുന്നപാവകൾ ജീവൻ വെക്കുംഇത്തിരി നേരം പിന്നിൽനൂലുകൾ ചലിക്കുമ്പോൾ.നിയതിയെന്നാണത്രേമർത്ത്യരീ നൂലിന്നറ്റംനിയതം ചലിപ്പിക്കുംകൈകളെ വിളിക്കുന്നു.പഴയ കഥകളാ-ണിപ്പൊഴും പാവക്കൂത്തിൻമിഴിവു കൂട്ടും വിരൽ-ത്തുമ്പുകളൊരുക്കുന്നു.സത്യമെപ്പൊഴും ജയംനേടുന്നു, വിജിഗീഷുമൃത്യുവെപ്പോലും കീഴ-ടക്കുന്നു കഥാന്ത്യത്തിൽ.എങ്കിലും വിരലിൻ്റെനൂൽബന്ധമറ്റീടവേ,സങ്കടത്തോടെ പാവ-ക്കൂട്ടങ്ങൾ വിതുമ്പുന്നു.നിത്യവും…

മൂഷികവംശം

രചന : രജിത. എൻ.കെ✍️ ഏഴിമലയിലെ എവിടെ നോക്കിയാലും വാക മരങ്ങളാണ്. വാകയുടെ സംസ്കൃതത്തിലുള്ള പേരാണ് മൂഷികം.കടൽ കടന്ന് വന്ന മഹിഷ്മതി ഗർഭിണിയായിരുന്നു. അവളുടെ ഭർത്താവ് യുദ്ധത്തിൽ മരിച്ചിരുന്നു.ഏഴിമലയിലെ വാക മരങ്ങൾക്കിടയിലെ കൊച്ചു കുടിലിൽ അവൾ പ്രസവിച്ചു. ആൺകുട്ടി.. അവനാണ് രാമഘടകൻ.അതാണ്…

സഹ്യപർവതം

രചന : ശ്രീകുമാർ കൈമുക്ക് ✍ ആഴിയുടെ നീലക്കണ്ണിൽ നിഴൽ പതിപ്പിച്ച്,ആകാശസീമയിൽ ആദിത്യചന്ദനം ചാർത്തി,അനാദികാലത്തിൻ തപോമുദ്രയുമായിഅചഞ്ചലനായി നീ—സഹ്യപർവതമേ!തെക്കുപടിഞ്ഞാറൻ കാറ്റിൻ രഥമേറിജലദഗണങ്ങൾ നിൻ സന്നിധി ചേരുമ്പോൾ,മിന്നലാം ദീപങ്ങൾ; ഇടിയാം മൃദംഗങ്ങൾ;മഴയോ നിനക്കുള്ള നീലാഭിഷേകം!നിൻ ഹൃദയഗുഹയിൽ ജലാക്ഷരം പിറന്ന്പെരിയാറായ് ജനപദദാഹം ശമിപ്പിക്കുന്നു;പമ്പയായ് പുണ്യത്തിന്റെ പാദ്യം…

ഹാപ്പി ഓണം..

രചന : സുജാത ശ്രീപദം ✍️ അതിരാവിലെ എഴുന്നേറ്റു കുളിച്ചു ഓണപ്പൂക്കളം ഒരുക്കി കാത്തിരുന്നു. ഒറ്റയ്ക്കുള്ള ജീവിതം തുടങ്ങിയിട്ട് കാലങ്ങളേറെ ആയല്ലോ, എന്നാലും വല്ലപ്പോഴുമൊരിക്കൽപെയ്യുന്ന വേനൽമഴയുടെ സുഖംപോലെ, കടലിനക്കരെ നിന്ന് തന്നെത്തെടിയെത്തുന്ന കുളിർക്കാറ്റുപോലെയുള്ള വിളികൾ മാത്രമാണ് ഇന്ന് ജീവിക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.…

ശ്രീനാരായണഗുരുദേവ ജയന്തി..

രചന : അൻവർ ഷാ ഉമയനല്ലൂർ ✍ മാനവശ്രേയസ്സിന്നുദയപ്രദീപമേ,മതമസ്തമിപ്പിച്ച മനീഷിതൻ മാർഗ്ഗമേ,കൈരളിക്കൂർജ്ജ പ്രസന്നാർദ്രരൂപനാംശ്രീനാരായണ ഗുരുവാം പ്രകാശമേ,നന്മവിളയിച്ചുണർവ്വിൻ ധന്യജീവിതം;മാതൃകയോടുണർത്തീ ശ്രേഷ്ഠകാവ്യകംമഹിയിതിൽ മനസ്സുകൾക്കേകീ മഹാബലം;മഹനീയ മർത്യരായ് മാറ്റിയാ, ഹൃത്തടം.ആത്മബോധത്തിൻ പ്രസന്നാർദ്ര ഗോപുരംഹൃദയവാക്യത്തിൻ മഹനീയമാം വരംആർദ്രമായ് ജ്ഞാനാമൃതം തന്ന കാവ്യകംശ്രീനാരായണ ഗുരുദേവ ചിന്തകം.കേരളമൊന്നായുണർന്നതിൻ ഹേതുവാംപരിപൂർണ്ണ ദിവ്യജ്ഞാനത്തിൻ…

ഹാനോവർ ബാങ്ക് ഡയറക്ടർ വർക്കി എബ്രഹാമിന് ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്കാരം.

സാജ് കവിന്റെരികത്ത് ✍ പ്രവാസി മലയാളി സമൂഹത്തിന് അഭിമാനമായി വർക്കി എബ്രഹാം ഫൊക്കാനയുടെ ബിസിനസ്സ് ശ്രേഷ്ഠത പുരസ്കാരത്തിന് അർഹനായി . SBA (Small Business Administration) ലോൺ പ്രോഗ്രാമുകളിലൂടെയും വിവിധ വാണിജ്യ വായ്പാ പദ്ധതികളിലൂടെയും കുടിയേറ്റക്കാരായ ചെറുകിട മലയാളി സംരംഭകർക്ക് സാമ്പത്തിക…