രചന : രജിത. എൻ.കെ✍️
ഏഴിമലയിലെ എവിടെ നോക്കിയാലും വാക മരങ്ങളാണ്. വാകയുടെ സംസ്കൃതത്തിലുള്ള പേരാണ് മൂഷികം.
കടൽ കടന്ന് വന്ന മഹിഷ്മതി ഗർഭിണിയായിരുന്നു. അവളുടെ ഭർത്താവ് യുദ്ധത്തിൽ മരിച്ചിരുന്നു.
ഏഴിമലയിലെ വാക മരങ്ങൾക്കിടയിലെ കൊച്ചു കുടിലിൽ അവൾ പ്രസവിച്ചു. ആൺകുട്ടി.. അവനാണ് രാമഘടകൻ.
അതാണ് മൂഷിക വംശം.
പരശുരാമൻ ആ കുട്ടിയെ മുൻനിർത്തി
രാമന്തളി ശങ്കരനാരായണ ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തി എന്ന് ഐതിഹ്യം.
മൂഷികവംശത്തിന്റെ
കൊടിക്കൂറ ചിഹ്നം,
എല്ലാറ്റിലും വാകപ്പൂക്കളെ കാണാം..
അതാണ് മൂഷിക വംശം.. അത് ബ്രിട്ടീഷുകാർ എലി മല ആക്കി എലിയെ ഇതിൽ കൂട്ടികുഴച്ചു..
സത്യത്തിൽ മൂഷിക വംശം വാകപ്പൂക്കളുടേ
അടയാളമാവാം എന്ന് ചരിത്രകാരൻമാർ പറയുന്നു
രണ്ട് സഹസ്രാബ്ദങ്ങൾക്കു മുൻപ് ഏഴിമല കുറുനില മന്നൻമാരുടെ അധീനതയിലായിരുന്നു.
പരണർ എഴുതിയ സംഘകാലകൃതിയായ അകനാന്നൂറിൽ ഉതിയൻ നന്നന്റെ പുത്രനായ നന്നനെ കുറിച്ച് വായിക്കാം.
ആ നന്നന്റെ പ്രിയ സുഹ്യത്താണ് പരണർ.
സമ്പത്തും സ്ഥലവും ഗായകർക്കും പണ്ഡിതർക്കും ദാനം ചെയ്യുന്ന ഈ നന്നൻമാരെ കുറിച്ച് പാണർ പാടിയിട്ടുണ്ട്.
മൂഷികവംശത്തിലെ രാമഘടന്റെ തളി അങ്ങനെ രാമന്തളിയായി..
ഈ വംശത്തിലെ വല്ല ഭരാജാവ് പറശ്ശിനി പുഴയുടെ തീരത്താണ് ജീവിച്ചത്..
ആ കാലത്ത് പല സ്ഥല നാമവും വേറെയായിരുന്നു.
മാടായി മാരഹി ആയിരുന്നു.
പയ്യന്നൂരിനെ വിദേശീയർ ബുസാന്റം എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മഹീരണന്റെ പുത്രൻ അചലൻ സ്ഥാപിച്ച
പട്ടണമാണ് അചല പട്ടണമാണ് ഇന്നത്തെ കരിവെള്ളൂർ..
ഒരു മൂഷികരാജനാണ്
വടുകവർണ്ണൻ.
ഇദ്ദേഹം ഉദ്ധരിച്ച ക്ഷേത്രമാണ് വടുകുന്ദം ശിവക്ഷേത്രം..
കോരപ്പുഴ മുതൽ നീലേശ്വരം വരെ മൂഷികവംശം നിലനിഹിരുന്നു.
വല്ലഭൻ വല്ലഭപട്ടണം സ്ഥാപിച്ചു.. പെരിഞ്ചല്ലൂർ, വടു കേശ്വരം, ഖരവനം,
അഹീരണേശ്വരം എന്നീ ക്ഷേത്രങ്ങളെ പുനർ നിർമ്മിച്ചു.
അതുലൻ എഴുതിയ മൂഷികവംശചരിത്രത്തിൽ നിന്നും പിന്നീട് പലരും പകർത്തിയ രേഖപ്പെടുത്തിയ അറിവുകളാണിതൊക്കെയും.
പഴയക്കാലത്ത് തൃച്ചംബരം ഉത്സവത്തിന് വില്ക്കാൻ വെച്ച വാകയുടെ തോൽക്കെട്ടുകൾ ഏഴിമലയിൽ നിന്നും കൊണ്ടുവന്നതായിരുന്നു.
ഇന്ന് ഏഴിമലയിൽ എവിടെ നോക്കിയാലും വാക മരങ്ങൾ കാണാം..
ലൂർട്ട് മാതാ പള്ളിയിലും മഠത്തിലും എവിടേയും..
വാകമരങ്ങൾ ഒക്കെ ഗതകാല ഓർമ്മകളെ ഓർക്കുന്നുണ്ടാവാം
. 💜

