നക്കീരൻ
രചന : ഷാജി നായരമ്പലം ✍ പാണ്ഡ്യ രാജ്യത്തിലെ പേരു കേള്‍ക്കുംപാണന്റെ ജീവിതകാവ്യമെന്തോഇന്നു പുലര്‍ച്ചെയെൻ തൂലികത്തുമ്പിനാൽത്തുന്നാന്‍ വിളിച്ചാരുണര്‍ത്തിയാവോ?നക്കീരനെന്നാണു നാമധേയം,സല്‍ക്കാവ്യ സിദ്ധിതൻ നാമരൂപം,സല്‍ക്കീര്‍ത്തി ദേവലോകത്തുമെത്തീതൃക്കണ്ണുദേവന്‍ കുനിഞ്ഞുനോക്കി.” ഭൂമിയിൽ ഭാവം പകര്‍ന്നു പാടുംസൗമ്യഗീതങ്ങള്‍ക്കു നേർ വെളിച്ചംആരാണിവൻ?” നേരു നോക്കിടാനായ്പാരം പരീക്ഷണം ചെയ്തുപോലും.ഭാര്യയോടൊത്തൂഴിവണ്ടി കേറിനേരേയിറങ്ങിയപ്പാണ്ഡ്യരാജ്യ-ക്കൊട്ടാരമേട്ടില്ക്കഴിച്ചു കാലംഒട്ടേറെ…
