രചന : സിന്ധു പി.ആനന്ദ്✍️ വേവുന്ന ചിത്തവുംആളുന്ന ചിന്തയുംപെറ്റമ്മതൻകാത്തിരിപ്പിൻ്റെനീളുന്ന വഴികളിൽപകലിരവുകൾദുരന്തമുഖങ്ങളിൽആർത്തലച്ചിടുന്നു.രാസലഹരിയിൽആടിത്തിമിർക്കുന്നപ്രജ്ഞയറ്റൊരുപൈതലോയെൻ മകൻ,രാസക്രീഡകൾവിഘടിച്ചുമുറിവേറ്റുപിടയുന്നകൺമണി –യെൻമകളാണോ,ഇരുളിലെവിടെയോകാക്കിധാരികൾതേടിയെത്തിയോ ?വിവസ്ത്രയായവൾതെരുവിലെവിടെയോജീവൻ വെടിഞ്ഞുവോ !മത്സരബുദ്ധിയിൽഓടിക്കിതച്ച്സ്വാർത്ഥരായതോ,പിൻതള്ളി നേടുന്നവിജയങ്ങളൊക്കയുംഹർഷങ്ങളായതോ ,സഹജീവിയോടുസമഭാവമില്ലാതെമൃഗീയരായതോ?തീവ്രവേഗങ്ങളുംചിതറുന്ന ചിന്തയുംഅനുകമ്പയില്ലാത്തവിവരസാങ്കേതികമേചടുലതയവരിൽനന്മമായ്ച്ചുവോ,നിർമ്മിതബുദ്ധിയിൽസ്നേഹമൂല്യങ്ങൾശിഥിലമായ് തീർന്നതോ ,നെറികെട്ട ചെയ്തികൾഅനുകരിച്ചവൻകൊന്നുതള്ളുന്നജീവൻ്റെയുടലുകൾരക്തവും മാംസവുംപടരുന്ന കൈളിൽനായകവീരത്വംസ്വയം ചമച്ചതോ ?ജിജ്ഞാസഭരിതരായ്രാസലഹരിയിൽബൈക്കു ഭ്രാന്തിൻ്റെചാപല്യംകുരുക്കിയും,ചതിക്കുഴികളിൽമെരുക്കിനിർത്തിയും,മകളുടെ പ്രായത്തിലുള്ളൊരുകുട്ടിയെ കാമകേളിക്കുവിധേയയാക്കിയും,സാമദ്രോഹികൾആടിത്തിമിർക്കാൻആഘോഷരാവുകൾനിശാശലഭമായ്വിവസ്ത്രധാരിയാംആൺപെൺകുരുന്നുകൾ,വളർത്തുദോഷത്താൽപിഴച്ചുപോയെന്ന്ഒറ്റവാക്കിൽഎഴുതിമായ്ക്കുന്നസമൂഹസാക്ഷികൾ .ചിരിക്കുള്ളിൽചതി നിറക്കാതെ,രാസലഹരിയിൽതുലഞ്ഞു പോകാതെചോര ചീന്തുന്നചിന്ത…