”ഗായകനുണരുന്നു”
രചന : കല്ലിയൂർവിശ്വംഭരൻ.✍ ഞാനുറങ്ങിയില്ലയെന്നിലെ ഗായകനുണരുന്നുവീണപോൽവിരൽമീട്ടുന്നൊരെൻജീവതതന്ത്രിയിൽഗായകനുണരുന്നു.കേൾപ്പതില്ലയോനിങ്ങളെൻപാട്ടുകൾ?ശബ്ദകോലാഹാലങ്ങൾക്കിടയിലും,കാറ്റുവന്നൊച്ചവയ്ക്കുന്നു കൊടുംകൂരിരുട്ടിലും.മൂടിപ്പൊതിഞ്ഞകാർമുകിലുകൾക്കിടയിലും,ഭീതിയാർന്നൊരുശബ്ദമെന്തിതു?വായുവിൽപൊതിഞ്ഞൊരെൻസാന്ദ്രമാംമൗനസംഗീതം കേൾപ്പതില്ലയോ നിങ്ങൾ?പ്രേമംമൂലം സ്വപ്നസുഖം അനുഭവിക്കുന്നൊരെൻപ്രതികാരദാഹത്തെയുംരാഗാർദ്രമായ് വർണ്ണിച്ചു നിൽക്കുന്നുഞാൻ.താഴ്വരയൊക്കെയും പിന്നിട്ടൊരാട്ടിടയൻ ഗാഢംപുണരുന്നുനിങ്ങൾഎന്നിലെ പാട്ടുകേൾപ്പതിനായ്ഞാനുറങ്ങുന്നീല്ല എന്നിലെപാട്ടുറങ്ങുന്നില്ല,കേവലം നാട്യമിതെന്തിനെന്നാരോ പറയുന്നു?കത്തുന്ന തീയ്യിലെന്നീണങ്ങൾപൊള്ളുന്നു.മറ്റൊരാളൊത്തുഞാനാഹ്ലാദം പങ്കുവയ്ക്കുന്നു.ദുഃഖങ്ങളാൽരക്തമൊലിച്ചു നില്ക്കുന്നൊരുവെറുമസ്ഥിപഞ്ഞ്ജരമെന്റെ ചിന്തകൾ.നക്ഷത്രങ്ങൾശൂന്യമായ് കൂരിരുൾമൂടുന്നു വസ്ത്രംനനച്ചുകൊണ്ട് പുഴവക്കിൽ ഞാനിരിക്കുന്നു.വാക്കാൽ പുഷ്പങ്ങൾവർഷിക്കുന്നവർകുറ്റപ്പെടുത്തുമ്പോഴുമെന്നിൽ കവിതതൻഗായകനുണരുന്നു.ഞാനുറങ്ങുന്നില്ല എന്നിലെ ഗായകനുണരുന്നു…